Guru Granth Sahib Translation Project

Guru Granth Sahib Malayalam Page 264

Page 264

ਅਸਟਪਦੀ ॥ അഷ്ടപതി
ਜਹ ਮਾਤ ਪਿਤਾ ਸੁਤ ਮੀਤ ਨ ਭਾਈ ॥ മാതാവ് പിതാവ് പുത്രനോ മിത്രമോ അല്ലെങ്കിൽ സഹോദരനോ ആരും തന്നെ സഹായത്തിന് ഇല്ലാത്ത അവസരത്തിൽ
ਮਨ ਊਹਾ ਨਾਮੁ ਤੇਰੈ ਸੰਗਿ ਸਹਾਈ ॥ അല്ലയോ മനസ്സേ അവിടെ ഈശ്വരനാമം നിൻറെ സഹായത്തിന് ഉണ്ടാകും
ਜਹ ਮਹਾ ਭਇਆਨ ਦੂਤ ਜਮ ਦਲੈ ॥ ഭയങ്കരനായ യമദൂതൻ നിന്നെ കഷ്ടപ്പെടുത്തുമ്പോൾ
ਤਹ ਕੇਵਲ ਨਾਮੁ ਸੰਗਿ ਤੇਰੈ ਚਲੈ ॥ അവിടെ പ്രഭുവിൻറെ നാമം നിൻറെ കൂടെ ഉണ്ടാകും
ਜਹ ਮੁਸਕਲ ਹੋਵੈ ਅਤਿ ਭਾਰੀ ॥ നിനക്ക് വളരെ വലിയ ആപത്ത് സംഭവിക്കുമ്പോൾ
ਹਰਿ ਕੋ ਨਾਮੁ ਖਿਨ ਮਾਹਿ ਉਧਾਰੀ ॥ അവിടെ ഈശ്വരനാമം ഒരു ക്ഷണം കൊണ്ട് നിന്നെ രക്ഷിക്കും
ਅਨਿਕ ਪੁਨਹਚਰਨ ਕਰਤ ਨਹੀ ਤਰੈ ॥ അനേകം പുണ്യകാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് മനുഷ്യന് പാപത്തിൽ നിന്നും മുക്തി നേടാൻ ആകില്ല
ਹਰਿ ਕੋ ਨਾਮੁ ਕੋਟਿ ਪਾਪ ਪਰਹਰੈ ॥ എന്നാൽ ഈശ്വര നാമം പാരായണം ചെയ്യുന്നതുകൊണ്ട് കോടി പാപങ്ങളിൽ നിന്ന് പോലും മുക്തിയാകാൻ സാധിക്കും
ਗੁਰਮੁਖਿ ਨਾਮੁ ਜਪਹੁ ਮਨ ਮੇਰੇ ॥ അല്ലയോ എൻറെ മനസ്സേ! ഗുരുവിൻറെ സാന്നിധ്യത്തിൽ പ്രഭുവിന്റെ നാമസ്മരണം ചെയ്യുക
ਨਾਨਕ ਪਾਵਹੁ ਸੂਖ ਘਨੇਰੇ ॥੧॥ ഹേ നാനക് അങ്ങനെ നിനക്ക് സുഖം പ്രാപ്തമാകും
ਸਗਲ ਸ੍ਰਿਸਟਿ ਕੋ ਰਾਜਾ ਦੁਖੀਆ ॥ ഈ ലോകത്തിൻറെ എല്ലാം രാജാവായാൽ പോലും മനുഷ്യന് ദുഃഖം ഉണ്ടാകും
ਹਰਿ ਕਾ ਨਾਮੁ ਜਪਤ ਹੋਇ ਸੁਖੀਆ ॥ എന്നാൽ അങ്ങനെ ഉള്ളവന് പോലും ഈശ്വരനാമപാരായണം കൊണ്ട് സുഖം ലഭിക്കും
ਲਾਖ ਕਰੋਰੀ ਬੰਧੁ ਨ ਪਰੈ ॥ മനുഷ്യൻ ലക്ഷക്കണക്കിന് കോടിക്കണക്കിന് ബന്ധനങ്ങളിൽ അകപ്പെട്ട് പോയാലും
ਹਰਿ ਕਾ ਨਾਮੁ ਜਪਤ ਨਿਸਤਰੈ ॥ പ്രഭുവിന്റെ നാമജപം കൊണ്ട് അതിൽ നിന്നെല്ലാം മുക്തനാകുവാൻ സാധിക്കും
ਅਨਿਕ ਮਾਇਆ ਰੰਗ ਤਿਖ ਨ ਬੁਝਾਵੈ ॥ സമ്പത്തു പണമോ അല്ലെങ്കിൽ ഒരുപാട് സന്തോഷമോ ഒന്നും തന്നെ മനുഷ്യൻറെ തൃഷ്ണയെ അകറ്റുവാൻ സഹായം ആകില്ല
ਹਰਿ ਕਾ ਨਾਮੁ ਜਪਤ ਆਘਾਵੈ ॥ ഈശ്വരന്റെ നാമസ്മരണം ഒന്നുകൊണ്ടുമാത്രമേ അവനെ തൃപ്തിപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ
ਜਿਹ ਮਾਰਗਿ ਇਹੁ ਜਾਤ ਇਕੇਲਾ ॥ യമന്റെ മാർഗത്തിൽ ജീവാത്മാവിന് ഏകനായി പോകേണ്ടിവരും
ਤਹ ਹਰਿ ਨਾਮੁ ਸੰਗਿ ਹੋਤ ਸੁਹੇਲਾ ॥ ആ സമയത്ത് ഈശ്വരനാമം അവന് സുഖം നൽകും
ਐਸਾ ਨਾਮੁ ਮਨ ਸਦਾ ਧਿਆਈਐ ॥ അല്ലയോ എൻറെ മനസ്സേ അങ്ങനെയുള്ള നാമം സദാ ജപിക്കുക
ਨਾਨਕ ਗੁਰਮੁਖਿ ਪਰਮ ਗਤਿ ਪਾਈਐ ॥੨॥ ഗുരുവിൻറെ ശരണത്തിൽ നാമസ്മരണം ചെയ്യുന്നതുകൊണ്ട് പരമഗതിയെ പ്രാപ്തമാകുവാൻ സാധിക്കും
ਛੂਟਤ ਨਹੀ ਕੋਟਿ ਲਖ ਬਾਹੀ ॥ ലക്ഷം കോടി കൈകൾ ഉണ്ടായാൽ പോലും മനുഷ്യന് മുക്തി നേടാൻ സാധിക്കുകയില്ല
ਨਾਮੁ ਜਪਤ ਤਹ ਪਾਰਿ ਪਰਾਹੀ ॥ എന്നാൽ അവിടെ നാമസ്മരണം ചെയ്യുന്നതുകൊണ്ട് മനുഷ്യന് മുക്തി ഉണ്ടാകും
ਅਨਿਕ ਬਿਘਨ ਜਹ ਆਇ ਸੰਘਾਰੈ ॥ അനേകം വിഘ്നങ്ങളും ആപത്തുകളും വന്ന് മനുഷ്യനെ കഷ്ടപ്പെടുത്തുമ്പോൾ
ਹਰਿ ਕਾ ਨਾਮੁ ਤਤਕਾਲ ਉਧਾਰੈ ॥ അപ്പോൾ പ്രഭുവിന്റെ നാമസ്മരണം ഉടൻതന്നെ അവന് രക്ഷ നൽകും
ਅਨਿਕ ਜੋਨਿ ਜਨਮੈ ਮਰਿ ਜਾਮ ॥ മനുഷ്യൻ അനേകം യോനികളിൽ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു
ਨਾਮੁ ਜਪਤ ਪਾਵੈ ਬਿਸ੍ਰਾਮ ॥ പ്രഭുവിന്റെ നാമജപം കൊണ്ട് അവന് ഈ ആവാഗമന ചക്രത്തിൽ നിന്നും മുക്തനാകുവാൻ സാധിക്കും
ਹਉ ਮੈਲਾ ਮਲੁ ਕਬਹੁ ਨ ਧੋਵੈ ॥ അഹങ്കാരം കൊണ്ട് കളങ്കപ്പെട്ട ഒരു പ്രാണിക്കും അവൻറെ ഈ കളങ്കത്തെ ഒരിക്കലും കഴുകികളയുവാൻ സാധിക്കില്ല
ਹਰਿ ਕਾ ਨਾਮੁ ਕੋਟਿ ਪਾਪ ਖੋਵੈ ॥ എന്നാൽ ഈശ്വരന്റെ നാമം കോടിക്കണക്കിന് പാപങ്ങളെ നശിപ്പിക്കുന്നു
ਐਸਾ ਨਾਮੁ ਜਪਹੁ ਮਨ ਰੰਗਿ ॥ എൻറെ മനസ്സിൽ !അങ്ങനെയുള്ള ഈശ്വരന്റെ നാമത്തെ സ്നേഹപൂർവ്വം സ്മരിക്കുക
ਨਾਨਕ ਪਾਈਐ ਸਾਧ ਕੈ ਸੰਗਿ ॥੩॥ ഹേയ് നാനക് !ഈശ്വരന്റെ നാമം സന്യാസിമാരുടെ സമ്പർക്കം കൊണ്ട് മാത്രമേ ലഭിക്കുകയുള്ളൂ
ਜਿਹ ਮਾਰਗ ਕੇ ਗਨੇ ਜਾਹਿ ਨ ਕੋਸਾ ॥ മൈലുകൾ മുതലായവ കണക്കാക്കാൻ കഴിയാത്ത (ജീവിതത്തിൻ്റെ) പാത,
ਹਰਿ ਕਾ ਨਾਮੁ ਊਹਾ ਸੰਗਿ ਤੋਸਾ ॥ അവിടെ ദൈവനാമം മുതൽകൂട്ടായി നിങ്ങളോടൊപ്പമുണ്ടാകും.
ਜਿਹ ਪੈਡੈ ਮਹਾ ਅੰਧ ਗੁਬਾਰਾ ॥ ഏതൊരു മാർഗ്ഗത്തിലാണോ അന്ധകാരം പടർന്നിട്ടുള്ളത്
ਹਰਿ ਕਾ ਨਾਮੁ ਸੰਗਿ ਉਜੀਆਰਾ ॥ അവിടെ ഈശ്വര നാമമാകുന്ന പ്രകാശം നിൻറെ ഒപ്പം ഉണ്ടാകും
ਜਹਾ ਪੰਥਿ ਤੇਰਾ ਕੋ ਨ ਸਿਞਾਨੂ ॥ നിനക്ക് പരിചയമില്ലാത്ത മാർഗത്തിൽ
ਹਰਿ ਕਾ ਨਾਮੁ ਤਹ ਨਾਲਿ ਪਛਾਨੂ ॥ അവിടെ ഈശ്വരനാമം നിൻറെ കൂടെ സഞ്ചരിക്കാൻ ഉണ്ടാകും
ਜਹ ਮਹਾ ਭਇਆਨ ਤਪਤਿ ਬਹੁ ਘਾਮ ॥ അത്യധികം ഭയാനകമായ ചൂടും വെയിലും ഉള്ള സ്ഥലങ്ങളിൽ
ਤਹ ਹਰਿ ਕੇ ਨਾਮ ਕੀ ਤੁਮ ਊਪਰਿ ਛਾਮ ॥ ഈശ്വരന്റെ നാമം നിനക്ക് നിഴൽ നൽകും
ਜਹਾ ਤ੍ਰਿਖਾ ਮਨ ਤੁਝੁ ਆਕਰਖੈ ॥ അല്ലയോ ജീവാത്മാവേ !മായയാകുന്ന തൃഷ്ണ നിന്നെ ആകർഷിക്കുമ്പോൾ
ਤਹ ਨਾਨਕ ਹਰਿ ਹਰਿ ਅੰਮ੍ਰਿਤੁ ਬਰਖੈ ॥੪॥ അല്ലയോ നാനക് !അവിടെ ഹരി പരമേശ്വരന്റെ നാമം അമൃതവർഷം ചൊരിയും
ਭਗਤ ਜਨਾ ਕੀ ਬਰਤਨਿ ਨਾਮੁ ॥ ഈശ്വരന്റെ നാമം ഭക്തജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കപ്പെട്ടിട്ടുള്ളതാണ്
ਸੰਤ ਜਨਾ ਕੈ ਮਨਿ ਬਿਸ੍ਰਾਮੁ ॥ സന്യാസിമാരുടെ മനസ്സിന് സുഖം നൽകുന്നതാണ്
ਹਰਿ ਕਾ ਨਾਮੁ ਦਾਸ ਕੀ ਓਟ ॥ ഈശ്വരന്റെ നാമം അവൻറെ സേവകന്മാർക്ക് ആശ്രയമാണ്
ਹਰਿ ਕੈ ਨਾਮਿ ਉਧਰੇ ਜਨ ਕੋਟਿ ॥ ഈശ്വരന്റെ നാമജപം കൊണ്ട് കോടിക്കണക്കിന് പ്രാണികൾക്ക് മംഗളം ഉണ്ടായിട്ടുണ്ട്
ਹਰਿ ਜਸੁ ਕਰਤ ਸੰਤ ਦਿਨੁ ਰਾਤਿ ॥ സന്യാസിമാർ രാത്രിയും പകലും ഭഗവാൻറെ യശോ ഗാനം പാടിക്കൊണ്ടിരിക്കുന്നു
ਹਰਿ ਹਰਿ ਅਉਖਧੁ ਸਾਧ ਕਮਾਤਿ ॥ സന്യാസിമാർ ഹരി പരമേശ്വരന്റെ നാമത്തെ ഔഷധത്തിന്റെ രൂപത്തിൽ ഉപയോഗിക്കുന്നു
ਹਰਿ ਜਨ ਕੈ ਹਰਿ ਨਾਮੁ ਨਿਧਾਨੁ ॥ ഈശ്വരന്റെ നാമം അവൻറെ സേവകന്മാർക്ക് ഒരു സമ്പത്താണ്
ਪਾਰਬ੍ਰਹਮਿ ਜਨ ਕੀਨੋ ਦਾਨ ॥ പരബ്രഹ്മമായ ദൈവമാണ് അവന് ഇത് ദാനം ചെയ്തിട്ടുള്ളത്
ਮਨ ਤਨ ਰੰਗਿ ਰਤੇ ਰੰਗ ਏਕੈ ॥ മനസ്സും ശരീരവും കൊണ്ട് ഈശ്വരന്റെ സ്നേഹത്തിൽ മുഴുകി ഇരിക്കുന്നവർക്ക്
ਨਾਨਕ ਜਨ ਕੈ ਬਿਰਤਿ ਬਿਬੇਕੈ ॥੫॥ അങ്ങനെയുള്ള ദാസന്മാരുടെ ജീവിതം ജ്ഞാനം നിറഞ്ഞതാണ്
ਹਰਿ ਕਾ ਨਾਮੁ ਜਨ ਕਉ ਮੁਕਤਿ ਜੁਗਤਿ ॥ ഭക്തന്മാരുടെ മുക്തിക്ക് വേണ്ടിയുള്ള ഒരേയൊരു മാർഗ്ഗമാണ് ഭഗവാൻറെ നാമം
ਹਰਿ ਕੈ ਨਾਮਿ ਜਨ ਕਉ ਤ੍ਰਿਪਤਿ ਭੁਗਤਿ ॥ ഭഗവാന്റെ ഭക്തന്മാർ അദ്ദേഹത്തിൻറെ നാമഭോജനം കൊണ്ടുതന്നെ തൃപ്തരാകുന്നു
ਹਰਿ ਕਾ ਨਾਮੁ ਜਨ ਕਾ ਰੂਪ ਰੰਗੁ ॥ ഭഗവാൻറെ നാമം അവൻറെ ഭക്തന്മാരുടെ സൗന്ദര്യവും സന്തോഷവുമാണ്
ਹਰਿ ਨਾਮੁ ਜਪਤ ਕਬ ਪਰੈ ਨ ਭੰਗੁ ॥ ഭഗവാന്റെ നാമം ജപിക്കുന്നത് കൊണ്ട് മനുഷ്യന് ഒരിക്കലും ഒരു ആപത്തും ഉണ്ടാകില്ല
ਹਰਿ ਕਾ ਨਾਮੁ ਜਨ ਕੀ ਵਡਿਆਈ ॥ ഭഗവാൻറെ നാമമാണ് അവൻറെ ഭക്തന്മാരുടെ മാനവും മര്യാദയും
ਹਰਿ ਕੈ ਨਾਮਿ ਜਨ ਸੋਭਾ ਪਾਈ ॥ ഭഗവാൻറെ നാമജപം കൊണ്ടാണ് അവൻറെ ഭക്തന്മാർക്ക് ഈ ലോകത്തിൽ യശസ്സ് ലഭിക്കുന്നത്


© 2025 SGGS ONLINE
error: Content is protected !!
Scroll to Top