Guru Granth Sahib Translation Project

Guru Granth Sahib Malayalam Page 263

Page 263

ਨਾਨਕ ਤਾ ਕੈ ਲਾਗਉ ਪਾਏ ॥੩॥ നാനക്! നിൻറെ നാമസ്മരണം ചെയ്യുന്ന ആ മഹാപുരുഷന്മാരുടെ കാൽക്കൽ ഞാൻ നമസ്കരിക്കുന്നു
ਪ੍ਰਭ ਕਾ ਸਿਮਰਨੁ ਸਭ ਤੇ ਊਚਾ ॥ പ്രഭുവിന്റെ നാമസ്മരണം എല്ലാത്തിലും ശ്രേഷ്ഠമാണ്
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਉਧਰੇ ਮੂਚਾ ॥ പ്രഭുവിനെ സ്മരിക്കുന്ന അനേകം ജീവികളുടെ ജീവിതം ശ്രേഷ്ഠമായി തീരുന്നു
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਤ੍ਰਿਸਨਾ ਬੁਝੈ ॥ പ്രഭുവിനെ സ്മരിക്കുന്നതുകൊണ്ട് മനസ്സിനെ തീവ്രമായ തൃഷ്ണകൾ ഇല്ലാതാകുന്നു
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਸਭੁ ਕਿਛੁ ਸੁਝੈ ॥ പ്രഭുവിനെ സ്മരിക്കുന്നതുകൊണ്ട് എല്ലാ പ്രശ്നങ്ങളും തീരുന്നു
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਨਾਹੀ ਜਮ ਤ੍ਰਾਸਾ ॥ സ്മരിക്കുന്നതുകൊണ്ട് യമ ഭയം ഇല്ലാതായിത്തീരുന്നു
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਪੂਰਨ ਆਸਾ ॥ പ്രഭുവിനെ സ്മരിക്കുന്നത് കൊണ്ട് എല്ലാ അഭിലാഷങ്ങളും പൂർത്തീകരിക്കപ്പെടുന്നു
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਮਨ ਕੀ ਮਲੁ ਜਾਇ ॥ പ്രഭുവിനെ സ്മരിക്കുന്നത് കൊണ്ട് മനസ്സിന് അഴുക്കെല്ലാം ഇല്ലാതാകുന്നു
ਅੰਮ੍ਰਿਤ ਨਾਮੁ ਰਿਦ ਮਾਹਿ ਸਮਾਇ ॥ മാത്രമല്ല ഭഗവാന്റെ അമൃതമാകുന്ന നാമം നമ്മുടെ മനസ്സിൽ തന്നെ തങ്ങിനിൽക്കുന്നു
ਪ੍ਰਭ ਜੀ ਬਸਹਿ ਸਾਧ ਕੀ ਰਸਨਾ ॥ പൂജനീയനായ പ്രഭു തന്നെ സ്മരിക്കുന്നവരുടെ നാവിൽ തന്നെ വസിക്കുന്നു
ਨਾਨਕ ਜਨ ਕਾ ਦਾਸਨਿ ਦਸਨਾ ॥੪॥ ഞാൻ ഗുരുവിൻറെ ഉപദേശം അനുസരിച്ച് നടക്കുന്നവരുടെ ദാസന്മാരുടെ ദാസനാണ്
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਸੇ ਧਨਵੰਤੇ ॥ പ്രഭുവിനെ സ്മരിക്കുന്നവരാണ് ഈ ലോകത്തിൽ ധനികന്മാർ ആയിത്തീരുന്നത്
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਸੇ ਪਤਿਵੰਤੇ ॥ പ്രഭുവിനെ സ്മരിക്കുന്ന വ്യക്തികൾക്ക് മാത്രമേ ഈ ലോകത്തിൽ ആദരവ് ലഭിക്കുന്നുള്ളൂ
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਸੇ ਜਨ ਪਰਵਾਨ ॥ ആരോരുവനാണോ സ്മരിക്കുന്നത് അവർ പ്രഭുവിന്റെ സഭയിൽ സ്വീകരിക്കപ്പെടുന്നു
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਸੇ ਪੁਰਖ ਪ੍ਰਧਾਨ ॥ പ്രഭുവിനെ സ്മരിക്കുന്നവർ ഈ ലോകത്ത് പ്രസിദ്ധരായി തീരുന്നു
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਸਿ ਬੇਮੁਹਤਾਜੇ ॥ പ്രഭുവിനെ സ്മരിക്കുന്ന പുരുഷൻ ഒരിക്കലും മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നില്ല
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਸਿ ਸਰਬ ਕੇ ਰਾਜੇ ॥ പ്രഭുവിനെ സ്മരിക്കുന്നവർ എല്ലാവരുടെയും ചക്രവർത്തിയാണ്
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਸੇ ਸੁਖਵਾਸੀ ॥ പ്രഭുവിനെ സ്മരിക്കുന്നവർ സുഖമായി ജീവിക്കുന്നു
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਸਦਾ ਅਬਿਨਾਸੀ ॥ പ്രഭുവിനെ സ്മരിക്കുന്നവർ അമരരായി തീരുന്നു
ਸਿਮਰਨ ਤੇ ਲਾਗੇ ਜਿਨ ਆਪਿ ਦਇਆਲਾ ॥ ഈശ്വരന്റെ ദയ ലഭിച്ചവർ മാത്രമേ പ്രഭുവിൻറെ സ്മരണത്തിന് അർഹരാകുന്നുള്ളൂ
ਨਾਨਕ ਜਨ ਕੀ ਮੰਗੈ ਰਵਾਲਾ ॥੫॥ പ്രഭു സേവകന്മാരുടെ ചരണ സ്പർശം ചെയ്യാൻ ആഗ്രഹിക്കുന്നു
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਸੇ ਪਰਉਪਕਾਰੀ ॥ പ്രഭുവിന്റെ നാമസ്മരണം ചെയ്യുന്നവർ പരോപകാരികളായി തീരുന്നു
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਤਿਨ ਸਦ ਬਲਿਹਾਰੀ ॥ ആരോരുവനാണോ പ്രഭുവിനെ സ്മരിക്കുന്നത് ഞാൻ അവരിൽ സമർപ്പിതനാണ്
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਸੇ ਮੁਖ ਸੁਹਾਵੇ ॥ പ്രഭുവിനെ സ്മരിക്കുന്നവരുടെ മുഖം അത്യന്തം സുന്ദരമായിരിക്കും
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਤਿਨ ਸੂਖਿ ਬਿਹਾਵੈ ॥ പ്രഭുവിനെ സ്മരിക്കുന്നവർ തൻറെ ജീവിതം അത്യന്തം സുഖത്തോടുകൂടി ജീവിക്കുന്നു
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਤਿਨ ਆਤਮੁ ਜੀਤਾ ॥ സ്മരിക്കുന്നവർ തന്റെ ഇന്ദ്രിയങ്ങളെ ജയിച്ചവരായിരിക്കും
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਤਿਨ ਨਿਰਮਲ ਰੀਤਾ ॥ പ്രഭുവിനെ സ്മരിക്കുന്നവരുടെ ജീവിതവും പ്രവൃത്തിയും പവിത്രം ആയിരിക്കും
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਤਿਨ ਅਨਦ ਘਨੇਰੇ ॥ സ്മരിക്കുന്നവർക്ക് എല്ലാ സന്തോഷങ്ങളും ലഭിക്കുന്നു
ਪ੍ਰਭ ਕਉ ਸਿਮਰਹਿ ਬਸਹਿ ਹਰਿ ਨੇਰੇ ॥ പ്രഭുവിനെ സ്മരിക്കുന്നവർ ദൈവത്തിൻറെ സമീപത്തു തന്നെ വസിക്കുന്നു
ਸੰਤ ਕ੍ਰਿਪਾ ਤੇ ਅਨਦਿਨੁ ਜਾਗਿ ॥ ഋഷിമാരുടെ കൃപ കൊണ്ട് അവർ രാത്രിയും പകലും ജാഗ്രതരായിരിക്കുന്നു
ਨਾਨਕ ਸਿਮਰਨੁ ਪੂਰੈ ਭਾਗਿ ॥੬॥ പ്രഭുവിനെ സ്മരിക്കാനുള്ള ആശിർവാദം ഭാഗ്യമുള്ളവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਕਾਰਜ ਪੂਰੇ ॥ സ്മരിക്കുന്നതുകൊണ്ടോ എല്ലാ കാര്യങ്ങളും സമ്പൂർണ്ണമായി തീരുന്നു
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਕਬਹੁ ਨ ਝੂਰੇ ॥ സ്മരിക്കുന്നതുകൊണ്ട് യാതൊരു പ്രാണിയും ദുഃഖ ചിന്തകളുടെ വശത്തിൽ ആകുന്നില്ല
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਹਰਿ ਗੁਨ ਬਾਨੀ ॥ പ്രഭുവിനെ സ്മരിക്കുന്ന മനുഷ്യൻ ഭഗവാൻറെ ഗുണസ്തുതിയും തന്റെ സമയം ചിലവഴിക്കുന്നു
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਸਹਜਿ ਸਮਾਨੀ ॥ പ്രഭുവിനെ സ്മരിക്കുന്നത് കൊണ്ട് മനുഷ്യൻ സ്വാഭാവികമായി തന്നെ പരമാത്മാവിൽ നയിക്കുന്നു
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਨਿਹਚਲ ਆਸਨੁ ॥ പ്രഭുവിനെ സ്മരിക്കുന്നവർക്ക് അചഞ്ചലമായ സ്ഥാനം ലഭിക്കുന്നു
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਕਮਲ ਬਿਗਾਸਨੁ ॥ പ്രഭുവിന്റെ സ്മരണത്താൽ മനുഷ്യൻറെ ഹൃദയത്തിൽ സന്തോഷം നിറയുന്നു
ਪ੍ਰਭ ਕੈ ਸਿਮਰਨਿ ਅਨਹਦ ਝੁਨਕਾਰ ॥ പ്രഭുവിനെ സ്മരിക്കുന്നത് കൊണ്ട് ദിവ്യമായ ഭജനം കേൾക്കാനാകുന്നു
ਸੁਖੁ ਪ੍ਰਭ ਸਿਮਰਨ ਕਾ ਅੰਤੁ ਨ ਪਾਰ ॥ പ്രഭുവിനെ സ്മരിക്കുന്നവർക്ക് സുഖങ്ങൾക്ക് ഒരു അന്തവും ഉണ്ടാകില്ല
ਸਿਮਰਹਿ ਸੇ ਜਨ ਜਿਨ ਕਉ ਪ੍ਰਭ ਮਇਆ ॥ ദൈവത്തിൻറെ കൃപ ഉള്ളവർക്ക് പ്രഭുവിനെ സ്മരിക്കാനുള്ള അവകാശം ഉണ്ടാകും
ਨਾਨਕ ਤਿਨ ਜਨ ਸਰਨੀ ਪਇਆ ॥੭॥ ഭാഗ്യശാലികൾക്കു മാത്രമേ പ്രഭുസ്മരണം ചെയ്യുന്നവരുടെ കാൽക്കൽ വീഴാനുള്ള അവസരം ലഭിക്കുകയുള്ളൂ
ਹਰਿ ਸਿਮਰਨੁ ਕਰਿ ਭਗਤ ਪ੍ਰਗਟਾਏ ॥ ഭഗവാനെ മരിക്കുന്നതുമൂലം ഭക്തൻ ഈ ലോകത്തിൽ ലോകപ്രിയനായി തീരുന്നു
ਹਰਿ ਸਿਮਰਨਿ ਲਗਿ ਬੇਦ ਉਪਾਏ ॥ ഭഗവാൻറെ ഭക്തി സ്മരണ കൊണ്ട് മാത്രമാണ് ഈ ലോകത്തിൽ വേദം (മുതലായ ധാർമിക ഗ്രന്ഥങ്ങൾ )രചിക്കപ്പെട്ടത്
ਹਰਿ ਸਿਮਰਨਿ ਭਏ ਸਿਧ ਜਤੀ ਦਾਤੇ ॥ ഭഗവത് ഭക്തി മൂലമാണ് മനുഷ്യൻ സിദ്ധനും ബ്രഹ്മചാരിയും ദാന വീരനും ആയിത്തീരുന്നത്
ਹਰਿ ਸਿਮਰਨਿ ਨੀਚ ਚਹੁ ਕੁੰਟ ਜਾਤੇ ॥ ഭഗവത് ഭക്തി കാരണം നീചരായ ആളുകളും നാലുദിക്കുകളിലും പ്രസിദ്ധരായി തീർന്നു
ਹਰਿ ਸਿਮਰਨਿ ਧਾਰੀ ਸਭ ਧਰਨਾ ॥ ഭഗവഭക്തി മൂലമാണ് ഈ ഭൂമി ഇങ്ങനെ നിലനിന്നു പോകുന്നത്
ਸਿਮਰਿ ਸਿਮਰਿ ਹਰਿ ਕਾਰਨ ਕਰਨਾ ॥ ഹേയ് ജിജ്ഞാസു !ഈ ലോകത്തിൻറെ രചയിതാവായ ദൈവത്തെ എപ്പോഴും സ്മരിച്ചുകൊണ്ടിരിക്കുക
ਹਰਿ ਸਿਮਰਨਿ ਕੀਓ ਸਗਲ ਅਕਾਰਾ ॥ ദൈവം തൻറെ സ്മരണയ്ക്ക് വേണ്ടിയാണ് ഈ ലോകത്തെ സൃഷ്ടിച്ചിട്ടുള്ളത്
ਹਰਿ ਸਿਮਰਨ ਮਹਿ ਆਪਿ ਨਿਰੰਕਾਰਾ ॥ പ്രഭുവിന്റെ സ്മരണ ചെയ്യുന്ന സ്ഥലത്ത് നിരാകാരനായ ദൈവം സ്വയം വസിക്കുന്നു
ਕਰਿ ਕਿਰਪਾ ਜਿਸੁ ਆਪਿ ਬੁਝਾਇਆ ॥ ദൈവം തൻറെ കൃപ കൊണ്ട് ആർക്കാണോ നാമസ് മരണം ചെയ്യാനുള്ള ബുദ്ധി നൽകുന്നത്
ਨਾਨਕ ਗੁਰਮੁਖਿ ਹਰਿ ਸਿਮਰਨੁ ਤਿਨਿ ਪਾਇਆ ॥੮॥੧॥ അങ്ങനെ ഉള്ളവർക്ക് ഗുരുവിൻറെ മാധ്യമത്താൽ ഭഗവാനെ സ്മരിക്കുവാനുള്ള കഴിവ് ലഭിക്കുന്നു
ਸਲੋਕੁ ॥ ശ്ലോകം
ਦੀਨ ਦਰਦ ਦੁਖ ਭੰਜਨਾ ਘਟਿ ਘਟਿ ਨਾਥ ਅਨਾਥ ॥ ദുഃഖിതരുടെ ദുഃഖത്തെയും കഷ്ടങ്ങളെയും ഇല്ലാതാക്കുന്നവനായ ദൈവമേ !എല്ലാ സ്ഥലങ്ങളിലും വ്യാപിച്ചിരിക്കുന്നവനായ ദൈവമേ അനാഥകൾക്ക് എല്ലാം നാഥനായ പരമാത്മാവേ
ਸਰਣਿ ਤੁਮ੍ਹ੍ਹਾਰੀ ਆਇਓ ਨਾਨਕ ਕੇ ਪ੍ਰਭ ਸਾਥ ॥੧॥ ഞാൻ നിൻറെ കാൽക്കൽ വന്നിരിക്കുന്നു .താങ്കൾ എൻറെ കൂടെ തന്നെ ഉണ്ട്


© 2025 SGGS ONLINE
error: Content is protected !!
Scroll to Top