Page 286
ਤਾ ਕਉ ਰਾਖਤ ਦੇ ਕਰਿ ਹਾਥ ॥
അവരെ അദ്ദേഹം കൈ കൊടുത്ത രക്ഷിക്കുന്നു
ਮਾਨਸ ਜਤਨ ਕਰਤ ਬਹੁ ਭਾਤਿ ॥
മനുഷ്യൻ പല രീതികളിൽ പ്രയത്നിക്കുന്നു
ਤਿਸ ਕੇ ਕਰਤਬ ਬਿਰਥੇ ਜਾਤਿ ॥
എന്നാൽ അവൻറെ എല്ലാ പ്രയത്നങ്ങളും നിഷ്ഫലമായിത്തീരുന്നു
ਮਾਰੈ ਨ ਰਾਖੈ ਅਵਰੁ ਨ ਕੋਇ ॥
ഈശ്വരൻ അല്ലാതെ മറ്റൊന്നിനും അവനെ രക്ഷിക്കുവാൻ ആകില്ല.
ਸਰਬ ਜੀਆ ਕਾ ਰਾਖਾ ਸੋਇ ॥
സമസ്ത ജീവജാലങ്ങളെയും രക്ഷിക്കുന്നവനായ പരമാത്മാവ് ഒന്നേയുള്ളൂ
ਕਾਹੇ ਸੋਚ ਕਰਹਿ ਰੇ ਪ੍ਰਾਣੀ ॥
അല്ലയോ നശ്വരനായ റാണി നീ എന്തിനാണ് ചിന്തിക്കുന്നത്
ਜਪਿ ਨਾਨਕ ਪ੍ਰਭ ਅਲਖ ਵਿਡਾਣੀ ॥੫॥
അല്ലയോ നാലക്, അലക്ഷ്യനും ആശ്ചര്യം ജനിപ്പിക്കുന്നവനുമായ ആ പരമാത്മാവിനെ സ്മരിക്കുക
ਬਾਰੰ ਬਾਰ ਬਾਰ ਪ੍ਰਭੁ ਜਪੀਐ ॥
വീണ്ടും വീണ്ടും ആ ഈശ്വരന്റെ നാമത്തെ ജപിക്കുക
ਪੀ ਅੰਮ੍ਰਿਤੁ ਇਹੁ ਮਨੁ ਤਨੁ ਧ੍ਰਪੀਐ ॥
ഈശ്വരന്റെ നാമം ആകുന്ന അമൃതത്തെ കുടിച്ച് മനസ്സും ശരീരവും തൃപ്തമായിത്തീരുന്നു
ਨਾਮ ਰਤਨੁ ਜਿਨਿ ਗੁਰਮੁਖਿ ਪਾਇਆ ॥
ഏതു ഗുരുമുഖത്തിൽ നിന്നാണോ നാമരത്നം പ്രാപ്തമായിട്ടുള്ളത്
ਤਿਸੁ ਕਿਛੁ ਅਵਰੁ ਨਾਹੀ ਦ੍ਰਿਸਟਾਇਆ ॥
അത് ഈശ്വരൻ അല്ലാതെ മറ്റൊന്നിനെയും പറ്റി ചിന്തിക്കുന്നില്ല
ਨਾਮੁ ਧਨੁ ਨਾਮੋ ਰੂਪੁ ਰੰਗੁ ॥
നാമം തന്നെയാണ് അതിൻറെ ധനവും അതിൻറെ രൂപവും നിറവും
ਨਾਮੋ ਸੁਖੁ ਹਰਿ ਨਾਮ ਕਾ ਸੰਗੁ ॥
നാമം തന്നെയാണ് സുഖവും മാത്രമല്ല ഹരിയുടെ നാമം തന്നെയാണ് അവൻറെ സുഹൃത്തും
ਨਾਮ ਰਸਿ ਜੋ ਜਨ ਤ੍ਰਿਪਤਾਨੇ ॥
ഏതൊരു മനുഷ്യനാണ് നാമാമൃതത്താൽ തൃപ്തനായി തീരുന്നത്
ਮਨ ਤਨ ਨਾਮਹਿ ਨਾਮਿ ਸਮਾਨੇ ॥
അവൻറെ ആത്മാവും ശരീരവും നാമാമൃതത്തിൽ ലയിച്ച് ചേരുന്നു
ਊਠਤ ਬੈਠਤ ਸੋਵਤ ਨਾਮ ॥
അല്ലയോ ഉറങ്ങുമ്പോഴും ഉള്ളുമ്പോഴും ഈശ്വരന്റെ നാമസ്മരണം
ਕਹੁ ਨਾਨਕ ਜਨ ਕੈ ਸਦ ਕਾਮ ॥੬॥
ഒന്നു മാത്രമാണ് ദാസന്മാരുടെ കർത്തവ്യം
ਬੋਲਹੁ ਜਸੁ ਜਿਹਬਾ ਦਿਨੁ ਰਾਤਿ ॥
തൻറെ ജിഫോകൊണ്ട് ദിനവും രാത്രിയും ആ ദൈവത്തെ പറ്റി സ്തുതിക്കുക
ਪ੍ਰਭਿ ਅਪਨੈ ਜਨ ਕੀਨੀ ਦਾਤਿ ॥
ഈ സൗഭാഗ്യം പരമേശ്വരൻ തന്റെ ഭക്തന്മാർക്ക് മാത്രമേ നൽകിയിട്ടുള്ളൂ
ਕਰਹਿ ਭਗਤਿ ਆਤਮ ਕੈ ਚਾਇ ॥
അവൻ തന്റെ മനസ്സുകൊണ്ട് പൂർണ്ണ ഉത്സാഹത്തോടെ ഭക്തിയിൽ ലയിക്കുന്നു
ਪ੍ਰਭ ਅਪਨੇ ਸਿਉ ਰਹਹਿ ਸਮਾਇ ॥
മാത്രമല്ല തൻറെ പ്രഭുവിൽ തന്നെ ലയിച്ചുചേരുന്നു
ਜੋ ਹੋਆ ਹੋਵਤ ਸੋ ਜਾਨੈ ॥
സംഭവിക്കുന്നതെല്ലാം ഈശ്വരന്റെ ഈച്ച കൊണ്ടാണ് എന്ന് അവൻ മനസ്സിൽ സന്തോഷിക്കുന്നു
ਪ੍ਰਭ ਅਪਨੇ ਕਾ ਹੁਕਮੁ ਪਛਾਨੈ ॥
മാത്രമല്ല പ്രഭുവിന്റെ ആത്മീയ ശിരസ്സാവഹിക്കുന്നു
ਤਿਸ ਕੀ ਮਹਿਮਾ ਕਉਨ ਬਖਾਨਉ ॥
അവൻറെ മഹിമയെ പറ്റി ആർക്കാണ് വർണ്ണിക്കാൻ സാധിക്കുക
ਤਿਸ ਕਾ ਗੁਨੁ ਕਹਿ ਏਕ ਨ ਜਾਨਉ ॥
അവൻറെ ഒരു പ്രശംസയെ പോലും എനിക്ക് വർണിക്കുവാൻ സാധിക്കുകയില്ല
ਆਠ ਪਹਰ ਪ੍ਰਭ ਬਸਹਿ ਹਜੂਰੇ ॥
ഏതൊരുവനാണ് ദിവസം മുഴുവനും ദൈവത്തിൻറെ സ്തുതിയിൽ ലയിച്ചിരിക്കുന്നത്
ਕਹੁ ਨਾਨਕ ਸੇਈ ਜਨ ਪੂਰੇ ॥੭॥
അവൻ പൂർണ്ണനായ ഒരു മനുഷ്യനാണ്
ਮਨ ਮੇਰੇ ਤਿਨ ਕੀ ਓਟ ਲੇਹਿ ॥
അല്ലയോ മനസ്സ് നീ അവന്റെ ചരണത്തെ പ്രാപിക്കുക
ਮਨੁ ਤਨੁ ਅਪਨਾ ਤਿਨ ਜਨ ਦੇਹਿ ॥
തൻറെ മനസ്സും ശരീരവും അങ്ങനെയുള്ള പുരുഷനിൽ സമർപ്പിക്കുക
ਜਿਨਿ ਜਨਿ ਅਪਨਾ ਪ੍ਰਭੂ ਪਛਾਤਾ ॥
ഏതൊരുവനാണ് ദൈവത്തെ പ്രാപ്തി ചെയ്തിട്ടുള്ളത്
ਸੋ ਜਨੁ ਸਰਬ ਥੋਕ ਕਾ ਦਾਤਾ ॥
അവൻ തന്റെ ജീവിതത്തിൽ മറ്റെല്ലാ വസ്തുക്കളെയും ദാനം ചെയ്യുന്നു
ਤਿਸ ਕੀ ਸਰਨਿ ਸਰਬ ਸੁਖ ਪਾਵਹਿ ॥
അവൻറെ ചരണത്ത് നിനക്ക് എല്ലാവിധ സുഖങ്ങളും ലഭിക്കുന്നു
ਤਿਸ ਕੈ ਦਰਸਿ ਸਭ ਪਾਪ ਮਿਟਾਵਹਿ ॥
ദർശനം ഒന്നുകൊണ്ടുമാത്രം എല്ലാ പാപങ്ങളും ഇല്ലാതായിത്തീരുന്നു
ਅਵਰ ਸਿਆਨਪ ਸਗਲੀ ਛਾਡੁ ॥
ബാക്കിയുള്ള സാമർത്ഥ്യങ്ങൾ എല്ലാം തന്നെ വിട്ടുകളയുക
ਤਿਸੁ ਜਨ ਕੀ ਤੂ ਸੇਵਾ ਲਾਗੁ ॥
ദൈവത്തിൻറെ ആ ത്യാഗ സ്വരൂപമായ സേവകന്മാരിൽ സ്വയം അർപ്പിക്കുക
ਆਵਨੁ ਜਾਨੁ ਨ ਹੋਵੀ ਤੇਰਾ ॥
നീ ഈ സംസാരസാഗരത്തിൽ നിന്നും മോക്ഷനാകും
ਨਾਨਕ ਤਿਸੁ ਜਨ ਕੇ ਪੂਜਹੁ ਸਦ ਪੈਰਾ ॥੮॥੧੭॥
അല്ലയോ നീ എപ്പോഴും ആ ദൈവ ദാസന്മാരിൽ സ്വന്തം മനസ്സിനെ അർപ്പിക്കുക
ਸਲੋਕੁ ॥
ശ്ലോകം
ਸਤਿ ਪੁਰਖੁ ਜਿਨਿ ਜਾਨਿਆ ਸਤਿਗੁਰੁ ਤਿਸ ਕਾ ਨਾਉ ॥
ഏതൊരുവനാണ് സത്യസ്വരൂപനായ പരമാത്മാവിനെ മനസ്സിലാക്കിയിട്ടുള്ളത് അവൻറെ നാമം സത് ഗുരു എന്നാണ്
ਤਿਸ ਕੈ ਸੰਗਿ ਸਿਖੁ ਉਧਰੈ ਨਾਨਕ ਹਰਿ ਗੁਨ ਗਾਉ ॥੧॥
അങ്ങനെയുള്ള സദ്ഗുരുവിന്റെ സമ്പർക്കത്തിൽ ഏർപ്പെട്ട് പരമാത്മാവിനെ സ്മരിക്കുന്ന ആ ഭക്തനും തൻറെ ജീവിതമാകുന്ന സംസാരസാഗരത്തിൽ നിന്നും മോക്ഷം ലഭിക്കും
ਅਸਟਪਦੀ ॥
അഷ്ടപതി
ਸਤਿਗੁਰੁ ਸਿਖ ਕੀ ਕਰੈ ਪ੍ਰਤਿਪਾਲ ॥
സദ്ഗുരു തൻറെ ശിഷ്യൻറെ എല്ലാ സംരക്ഷണവും ഏറ്റെടുക്കുന്നു
ਸੇਵਕ ਕਉ ਗੁਰੁ ਸਦਾ ਦਇਆਲ ॥
തൻറെ സേവകന്മാരിൽ ഗുരുജി എപ്പോഴും ദയാലുമായിരിക്കും
ਸਿਖ ਕੀ ਗੁਰੁ ਦੁਰਮਤਿ ਮਲੁ ਹਿਰੈ ॥
ഗുരു തൻറെ ശിഷ്യൻറെ മന്ദബുദ്ധിയാകുന്ന അഴുക്കുകളെയെല്ലാം നീക്കം ചെയ്യുന്നു
ਗੁਰ ਬਚਨੀ ਹਰਿ ਨਾਮੁ ਉਚਰੈ ॥
ഗുരുവിൻറെ ഉപദേശപ്രകാരം അവൻ ഹരിയുടെ നാമജപത്തിൽ ഏർപ്പെടുന്നു
ਸਤਿਗੁਰੁ ਸਿਖ ਕੇ ਬੰਧਨ ਕਾਟੈ ॥
സദ്ഗുരു തൻറെ ശിഷ്യൻറെ എല്ലാ ബന്ധനങ്ങളിൽ നിന്നും മുക്തനാകുന്നു
ਗੁਰ ਕਾ ਸਿਖੁ ਬਿਕਾਰ ਤੇ ਹਾਟੈ ॥
ഗുരുവിൻറെ ശിഷ്യൻ എല്ലാവിധ സാംസരിക ബന്ധനങ്ങളിൽ നിന്നും മുക്തനായി തീരുന്നു
ਸਤਿਗੁਰੁ ਸਿਖ ਕਉ ਨਾਮ ਧਨੁ ਦੇਇ ॥
തൻറെ ശിഷ്യനും ഈശ്വര നാമമാകുന്ന ധനം പ്രധാനം ചെയ്യുന്നു
ਗੁਰ ਕਾ ਸਿਖੁ ਵਡਭਾਗੀ ਹੇ ॥
ഗുരുവിൻറെ ശിഷ്യനായി തീരുന്നവൻ ഭാഗ്യശാലിയാണ്
ਸਤਿਗੁਰੁ ਸਿਖ ਕਾ ਹਲਤੁ ਪਲਤੁ ਸਵਾਰੈ ॥
തൻറെ ശിഷ്യൻറെ ഇഹലോകവും പരലോകവും പ്രാപ്തമാക്കുന്നു
ਨਾਨਕ ਸਤਿਗੁਰੁ ਸਿਖ ਕਉ ਜੀਅ ਨਾਲਿ ਸਮਾਰੈ ॥੧॥
അല്ലയോ നാനക് സദ്ഗുരു തൻറെ ശിഷ്യനെ തൻറെ ഹൃദയത്തോട് ചേർത്തു നിർത്തുന്നു
ਗੁਰ ਕੈ ਗ੍ਰਿਹਿ ਸੇਵਕੁ ਜੋ ਰਹੈ ॥
ഏതൊരു സേവകൻ ആണ് ഗുരുവിൻറെ വീട്ടിൽ തന്നെ വസിക്കുന്നത്
ਗੁਰ ਕੀ ਆਗਿਆ ਮਨ ਮਹਿ ਸਹੈ ॥
അവൻ ഗുരുവിൻറെ ആജ്ഞ ശിരസ്സാവഹിക്കുന്നു
ਆਪਸ ਕਉ ਕਰਿ ਕਛੁ ਨ ਜਨਾਵੈ ॥
അവൻ തന്നെ വളരെ മഹിമ ഉള്ളവനായി കണക്കാക്കുന്നില്ല
ਹਰਿ ਹਰਿ ਨਾਮੁ ਰਿਦੈ ਸਦ ਧਿਆਵੈ ॥
അവൻ എപ്പോഴും തന്റെ ഹൃദയത്തിൽ പരമേശ്വരന്റെ നാമസ്മരണം ചെയ്തു കൊണ്ടിരിക്കുന്നു
ਮਨੁ ਬੇਚੈ ਸਤਿਗੁਰ ਕੈ ਪਾਸਿ ॥
ഏതൊരു തൻറെ മനസ്സിനെ സദ്ഗുരുവിനെ സമക്ഷം ത്യാഗം ചെയ്യുന്നത്
ਤਿਸੁ ਸੇਵਕ ਕੇ ਕਾਰਜ ਰਾਸਿ ॥
അവന്റെ എല്ലാ കാര്യങ്ങളും പൂർണ്ണമായി തീരുന്നു
ਸੇਵਾ ਕਰਤ ਹੋਇ ਨਿਹਕਾਮੀ ॥
ഏതൊരു ശിഷ്യനാണോ നിഷ്കാമഭാവത്തോടുകൂടി ദൈവത്തെ സ്മരിക്കുന്നത്
ਤਿਸ ਕਉ ਹੋਤ ਪਰਾਪਤਿ ਸੁਆਮੀ ॥
അവൻ ദൈവത്തെ ചെന്നടയുന്നു