Page 5
ਨਾਨਕ ਆਖਣਿ ਸਭੁ ਕੋ ਆਖੈ ਇਕ ਦੂ ਇਕੁ ਸਿਆਣਾ ॥
സദ്ഗുരു പറയുന്നത് ഇങ്ങനെയാണ് എല്ലാരും സ്വയം ബുദ്ധിമാന്മാരായി കണക്കാക്കിക്കൊണ്ട് ആ പരമാത്മാവിന്റെ മഹിമയെ കുറിച്ച് പറയുന്നുണ്ട്
ਵਡਾ ਸਾਹਿਬੁ ਵਡੀ ਨਾਈ ਕੀਤਾ ਜਾ ਕਾ ਹੋਵੈ ॥
എന്നാൽ പരമേശ്വരൻ മഹാനാണ് അദ്ദേഹത്തിൻറെ നാമം അതിലും മഹത്താണ് ഈ സൃഷ്ടിയിൽ ഓരോന്നും അദ്ദേഹത്തിൻറെ കൃപയാൽ ഉണ്ടായതാണ്
ਨਾਨਕ ਜੇ ਕੋ ਆਪੌ ਜਾਣੈ ਅਗੈ ਗਇਆ ਨ ਸੋਹੈ ॥੨੧॥
ഹേ നാനക് ആരെങ്കിലും ഒരുവൻ ആ നിരാകാര സ്വരൂപനായ ദൈവത്തെക്കുറിച്ച് മനസ്സിലാക്കി എന്നു പറഞ്ഞാൽ അത് തീർച്ചയായും കള്ളമാണ് അവന് ഒരിക്കലും പരലോകത്തിൽ സ്ഥാനം ലഭിക്കുകയില്ല
ਪਾਤਾਲਾ ਪਾਤਾਲ ਲਖ ਆਗਾਸਾ ਆਗਾਸ ॥
സാധാരണമായ ജനങ്ങൾ വിചാരിക്കുന്നത് 7 ആകാശവും ഏഴ് പാതാളവും ഉണ്ട് എന്നാണ് എന്നാൽ സദ്ഗുരു അവരുടെ സംശയങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞുകൊണ്ട് ഇങ്ങനെയാണ് പറയുന്നത് ഈ സൃഷ്ടിയിൽ ലക്ഷക്കണക്കിന് പാതാളങ്ങൾക്ക് അടിയിൽ പാതാളങ്ങളുണ്ട് ആകാശങ്ങൾക്കു മേലെ ആകാശങ്ങൾ ഉണ്ട്
ਓੜਕ ਓੜਕ ਭਾਲਿ ਥਕੇ ਵੇਦ ਕਹਨਿ ਇਕ ਵਾਤ ॥
വേദങ്ങളിലും ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട് പരമാത്മാവിന്റെ ഉറവിടം കാണാൻ പോയവർക്ക് ആർക്കും തന്നെ അതിൻറെ അന്ത്യം കണ്ടെത്തുവാൻ സാധിച്ചിട്ടില്ല
ਸਹਸ ਅਠਾਰਹ ਕਹਨਿ ਕਤੇਬਾ ਅਸੁਲੂ ਇਕੁ ਧਾਤੁ ॥
എല്ലാ ധർമ്മ ഗ്രന്ഥങ്ങളിലും 18000 ലോകങ്ങൾ ഉള്ളതായി പറഞ്ഞിട്ടുണ്ട് എന്നാൽ ഇതിന്റെയെല്ലാം മൂലം ഒരേയൊരു പരമേശ്വരനാണ് ഈ ലോകത്തിൻറെ രചയിതാവാണ്
ਲੇਖਾ ਹੋਇ ਤ ਲਿਖੀਐ ਲੇਖੈ ਹੋਇ ਵਿਣਾਸੁ ॥
അദ്ദേഹത്തിൻറെ രചനയുടെ ആകാരം അളക്കാനോ കണക്ക് ചെയ്യാനോ ആർക്കും തന്നെ സാധിച്ചിട്ടില്ല അതെല്ലാം തന്നെ മനുഷ്യരുടെ കണക്കിന് അപ്പുറത്താണ്
ਨਾਨਕ ਵਡਾ ਆਖੀਐ ਆਪੇ ਜਾਣੈ ਆਪੁ ॥੨੨॥
ഏതൊരു രചയിതാവിനെ ആണോ ഈ സമ്പൂർണ ലോകത്തിലെ മഹാൻ എന്ന് പറയുന്നത് സ്വയം അദ്ദേഹം തന്നെയാണ് അദ്ദേഹത്തെപ്പറ്റി അറിയുന്നത് അല്ലെങ്കിൽ അറിയാൻ കഴിയുന്നത്
ਸਾਲਾਹੀ ਸਾਲਾਹਿ ਏਤੀ ਸੁਰਤਿ ਨ ਪਾਈਆ ॥
അദ്ദേഹത്തിൻറെ സ്തുതി പാടുന്ന സാധകന്മാർ പോലും ആ പരമാത്മാവിന്റെ സ്തുതി പാടി അദ്ദേഹത്തിൻറെ വലിപ്പത്തെക്കുറിച്ച് പറയുവാൻ സാധിച്ചിട്ടില്ല
ਨਦੀਆ ਅਤੈ ਵਾਹ ਪਵਹਿ ਸਮੁੰਦਿ ਨ ਜਾਣੀਅਹਿ ॥
എങ്ങനെയാണോ നദികൾ എല്ലാം സമുദ്രത്തിൽ ലയിച്ച് അതിൻറെ ആഴം അറിയാതെ തന്നെ കളയുന്നത് അതു പോലെ തന്നെ ആ പരമാത്മാവിന്റെ സ്തുതി പാടി നാം അതിൽ തന്നെ ലയിച്ചുചേരുന്നു
ਸਮੁੰਦ ਸਾਹ ਸੁਲਤਾਨ ਗਿਰਹਾ ਸੇਤੀ ਮਾਲੁ ਧਨੁ ॥
സമുദ്രത്തിൻറെ രാജാവ്, ചക്രവർത്തിമാർ ,ആ പർവ്വതസമാനമായ സമ്പത്തുകൾക്ക് അധിപരായി ഇരുന്നിട്ട് പോലും
ਕੀੜੀ ਤੁਲਿ ਨ ਹੋਵਨੀ ਜੇ ਤਿਸੁ ਮਨਹੁ ਨ ਵੀਸਰਹਿ ॥੨੩॥
ഒരു പക്ഷേ അവരുടെ മനസ്സിൽ പരമാത്മാവിന്റെ വിസ്തൃതിയെക്കുറിച്ച് വിസ്താരത്തെക്കുറിച്ച് അറിവ് ഇല്ല എന്നുണ്ടെങ്കിൽ അവർക്ക് ഒരു ഉറുമ്പിന്റെ അത്ര പോലും വലിപ്പം ഉണ്ടാവുകയില്ല
ਅੰਤੁ ਨ ਸਿਫਤੀ ਕਹਣਿ ਨ ਅੰਤੁ ॥
ആ നിരാകാര സ്വരൂപനായ ഈശ്വരന്റെ മഹിമയ്ക്ക് യാതൊരു അതിർത്തിയുമില്ല അതുപോലെ തന്നെ അദ്ദേഹത്തിൻറെ പ്രശംസയ്ക്ക് യാതൊരു അന്തവുമില്ല
ਅੰਤੁ ਨ ਕਰਣੈ ਦੇਣਿ ਨ ਅੰਤੁ ॥
ആ രചയിതാവ് രചിക്കപ്പെട്ട ഈ സൃഷ്ടിക്ക് യാതൊരു അന്തവുമില്ല അതുപോലെ തന്നെ അദ്ദേഹം നൽകുന്ന സൗഭാഗ്യങ്ങൾക്കും യാതൊരു അന്തവുമില്ല
ਅੰਤੁ ਨ ਵੇਖਣਿ ਸੁਣਣਿ ਨ ਅੰਤੁ ॥
അദ്ദേഹം കാണുന്നതിനു൦ കേൾക്കുന്നതിനു൦ അന്തമില്ല അതായത് അദ്ദേഹം ആ നിരാകാര സ്വരൂപനായ ദൈവം എല്ലാം കാണുന്നവനും എല്ലാം കേൾക്കുന്നവനുമാണ്.
ਅੰਤੁ ਨ ਜਾਪੈ ਕਿਆ ਮਨਿ ਮੰਤੁ ॥
ആ ഈശ്വരന്റെ ഹൃദയത്തിൽ എന്ത് രഹസ്യമാണ് ഉള്ളത് എന്ന് ആർക്കും അറിയാൻ സാധിക്കില്ല
ਅੰਤੁ ਨ ਜਾਪੈ ਕੀਤਾ ਆਕਾਰੁ ॥
ഈ ലോകം അദ്ദേഹമാണ് സൃഷ്ടിച്ചിട്ടുള്ളത് അത് എത്ര കാലം നിലനിൽക്കുമെന്ന് അതിൻറെ അതിർത്തി എന്താണ് എന്ന് ആർക്കും അറിയാൻ സാധിക്കില്ല
ਅੰਤੁ ਨ ਜਾਪੈ ਪਾਰਾਵਾਰੁ ॥
അതിൻറെ ആദിയും അ൯തവും ആർക്കും അറിയാൻ സാധിക്കില്ല
ਅੰਤ ਕਾਰਣਿ ਕੇਤੇ ਬਿਲਲਾਹਿ ॥
അനേകായിരം ജീവജാലങ്ങൾ അതിൻറെ അന്തം അറിയാനായി ഇവിടെ അലഞ്ഞു തിരിയുന്നുണ്ട്
ਤਾ ਕੇ ਅੰਤ ਨ ਪਾਏ ਜਾਹਿ ॥
എന്നാൽ ആ അകാല പുരുഷനായ നിരാകാരനായ പരബ്രഹ്മത്തിന്റെ അന്തം ആർക്കും അറിയാൻ സാധിക്കില്ല
ਏਹੁ ਅੰਤੁ ਨ ਜਾਣੈ ਕੋਇ ॥
അദ്ദേഹത്തിൻറെ ഗുണങ്ങളുടെ അന്ത൦ എന്താണ് എന്ന് ആർക്കെങ്കിലും അറിയാൻ സാധിച്ചിരുന്നു എങ്കിൽ
ਬਹੁਤਾ ਕਹੀਐ ਬਹੁਤਾ ਹੋਇ ॥
പരബ്രഹ്മത്തിന്റെ പ്രശ൦സ, സ്തുതി ആകാരം, അദ്ദേഹത്തിൻറെ ഗുണങ്ങൾ ഇതെല്ലാം എത്ര പറയുന്നോ അത്രയ്ക്ക് തന്നെ അധികമായി കൊണ്ടിരിക്കും
ਵਡਾ ਸਾਹਿਬੁ ਊਚਾ ਥਾਉ ॥
നിരാകാര സ്വരൂപനായ പരബ്രഹ്മത്തിന്റെസ്ഥാനം സർവ്വ ശ്രേഷ്ഠമാണ് അദ്ദേഹത്തിൻറെ സ്ഥാനം സർവ്വോച്ചമാണ്
ਊਚੇ ਉਪਰਿ ਊਚਾ ਨਾਉ ॥
എന്നാൽ ആ നിരാകാര സ്വരൂപനായ പരബ്രഹ്മത്തിന്റെ നാമം മഹത്താണ്
ਏਵਡੁ ਊਚਾ ਹੋਵੈ ਕੋਇ ॥
ഏതെങ്കിലും ഒരു ശക്തി അതിനേക്കാളും വലുത് മഹത്തായതോ ആണെങ്കിൽ
ਤਿਸੁ ਊਚੇ ਕਉ ਜਾਣੈ ਸੋਇ ॥
അത് ആ സർവമായ ആ ദൈവത്തിനു മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ
ਜੇਵਡੁ ਆਪਿ ਜਾਣੈ ਆਪਿ ਆਪਿ ॥
നിരാകാര സ്വരൂപനായ ദൈവം മാത്രമേ സ്വയം അദ്ദേഹത്തെ അറിയാൻ സാധിക്കുകയുള്ളൂ വേറെ ആർക്കും അതിന് കഴിയില്ല
ਨਾਨਕ ਨਦਰੀ ਕਰਮੀ ਦਾਤਿ ॥੨੪॥
സദ്ഗുരു പറയുന്നത് ഇങ്ങനെയാണ് ആ കൃപാസാഗരമായ ദൈവം ജീവികളുടെ മേൽ കരുണ ചൊരിഞ്ഞു കൊണ്ട് അവരുടെ കർമ്മങ്ങൾക്ക് അനുസരിച്ച് അവർക്ക് ഫലം നൽകുന്നു
ਬਹੁਤਾ ਕਰਮੁ ਲਿਖਿਆ ਨਾ ਜਾਇ ॥
അദ്ദേഹം നമ്മിൽ കാണിക്കുന്ന കൃപ വളരെ മഹത്താണ് അതിനെപ്പറ്റി ആർക്കും എഴുതുവാൻ സാധിക്കില്ല
ਵਡਾ ਦਾਤਾ ਤਿਲੁ ਨ ਤਮਾਇ ॥
എല്ലാവർക്കും എല്ലാം കൊടുക്കുന്നവൻ എന്ന അർത്ഥത്തിൽ അദ്ദേഹം വളരെ വലുതാണ് മഹത്തായവനാണ് എന്നാൽ അദ്ദേഹത്തിന് അഹങ്കാരം ലേശം മാത്രവും ഇല്ല
ਕੇਤੇ ਮੰਗਹਿ ਜੋਧ ਅਪਾਰ ॥
അനേകം ശൂര വീരന്മാർ അദ്ദേഹത്തിൻറെ കൃപയ്ക്കുവേണ്ടി യാചിക്കുന്നു
ਕੇਤਿਆ ਗਣਤ ਨਹੀ ਵੀਚਾਰੁ ॥
അദ്ദേഹത്തിൻറെ കൃപയ്ക്കുവേണ്ടി യാചിക്കുന്നവരുടെ എണ്ണം കണക്കാക്കുവാൻ സാധിക്കുകയില്ല
ਕੇਤੇ ਖਪਿ ਤੁਟਹਿ ਵੇਕਾਰ ॥
അനേകം മനുഷ്യർ ആ നിരാകാരനായ ദൈവത്താൽ ലഭിക്കപ്പെട്ട പദാർത്ഥങ്ങളുടെ ഭോഗം ചെയ്തുകൊണ്ട് തന്നെ മരിച്ചുപോകുന്നു
ਕੇਤੇ ਲੈ ਲੈ ਮੁਕਰੁ ਪਾਹਿ ॥
എന്നാൽ ചിലർ ആ ദൈവത്താൽ നൽകപ്പെട്ട പദാർത്ഥങ്ങളിൽ വേണ്ട എന്ന് വയ്ക്കുന്നു
ਕੇਤੇ ਮੂਰਖ ਖਾਹੀ ਖਾਹਿ ॥
എന്നാൽ ചില മൂഢ വ്യക്തികൾ ആ പരമാത്മാവ് നൽകപ്പെട്ട പദാർത്ഥങ്ങൾ വീണ്ടും വീണ്ടും ഭോഗം ചെയ്യുന്നു എന്നാൽ അദ്ദേഹത്തെ വിസ്മരിക്കുന്നു
ਕੇਤਿਆ ਦੂਖ ਭੂਖ ਸਦ ਮਾਰ ॥
ചിലർക്ക് അവരുടെ ജീവിതത്തിൽ വീണ്ടും വീണ്ടും സുഖവും ദുഃഖവും സഹിക്കേണ്ടിവരുന്നു കാരണം ഇതെല്ലാം അവരുടെ കർമ്മത്തിൽ എഴുതപ്പെട്ടിട്ടുള്ളതാണ്
ਏਹਿ ਭਿ ਦਾਤਿ ਤੇਰੀ ਦਾਤਾਰ ॥
എന്നാൽ സജ്ജനരായ ആളുകൾ ഈ സുഖദുഃഖങ്ങളെ ആ ദൈവത്തിന്റെ പ്രസാദമായി കരുതുന്നു
ਬੰਦਿ ਖਲਾਸੀ ਭਾਣੈ ਹੋਇ ॥
ഈ ദുഃഖങ്ങളുടെ കാരണമാണ് മനുഷ്യർക്ക് ദൈവത്തെക്കുറിച്ച് സ്മരണം ചെയ്യാൻ കഴിയുന്നത്
ਹੋਰੁ ਆਖਿ ਨ ਸਕੈ ਕੋਇ ॥
മനുഷ്യർക്ക് ഈ മായാ ലോകത്തിൽ നിന്നും രക്ഷ ലഭിക്കുന്നതും ആ ദൈവത്തിൻറെ ആജ്ഞ പ്രകാരം മാത്രമാണ്
ਜੇ ਕੋ ਖਾਇਕੁ ਆਖਣਿ ਪਾਇ ॥
ദൈവത്തിൻറെ ആജ്ഞ അനുസരിച്ച് ജീവിക്കുന്നതിൽ നിന്നും വേറെ ഒന്നും തന്നെ ഈ മായ മോഹത്തിൽ നിന്നും രക്ഷ നേടുവാൻ സാധിക്കുകയില്ല
ਓਹੁ ਜਾਣੈ ਜੇਤੀਆ ਮੁਹਿ ਖਾਇ ॥
ഒരുപക്ഷേ അജ്ഞാനം കൊണ്ട് ഏതെങ്കിലും ഒരു വ്യക്തി ഇതെല്ലാം പറയുവാൻ മുതിരുകയാണെങ്കിൽ അവനു പിന്നീട് പശ്ചാത്തപിക്കേണ്ടിവരും
ਆਪੇ ਜਾਣੈ ਆਪੇ ਦੇਇ ॥
പരമാത്മാവ് ഈ സംസാരത്തിലെ സമസ്ത പ്രാണികളുടെയും ആവശ്യങ്ങളെ കുറിച്ച് അറിയുന്നവരാണ് അവർക്ക് എല്ലാം നൽകുന്നവനാണ്
ਆਖਹਿ ਸਿ ਭਿ ਕੇਈ ਕੇਇ ॥
ഈ ലോകത്തിലുള്ള എല്ലാവരും നന്ദി കെട്ടവ൪ അല്ല ചിലർക്ക് ദൈവത്തിന്റെ കൃപയെ പറ്റി നന്നായി അറിയാവുന്നവരാണ്
ਜਿਸ ਨੋ ਬਖਸੇ ਸਿਫਤਿ ਸਾਲਾਹ ॥
പരമാത്മാവ് സന്തുഷ്ടനായി ആർക്കാണ് തൻറെ സ്തുതി പാടുവാനുള്ള ശക്തി നൽകുന്നത്
ਨਾਨਕ ਪਾਤਿਸਾਹੀ ਪਾਤਿਸਾਹੁ ॥੨੫॥
ഹേ നാനക് അവൻ ചക്രവർത്തിമാരിലും ചക്രവർത്തി ആകുന്നു അതായത് അവന് ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ സ്ഥാനം ലഭിക്കുന്നു
ਅਮੁਲ ਗੁਣ ਅਮੁਲ ਵਾਪਾਰ ॥
നിരാകാര സ്വരൂപനായ പരബ്രഹ്മത്തിന്റെ ഏത് ഗുണങ്ങളെപ്പറ്റി ആണോ പറയാൻ സാധിക്കാത്തത് അവ അമൂല്യങ്ങളാണ് ആ നിരാകാരനായ പരബ്രഹ്മത്തിന്റെ നാമജപം അമൂല്യമാണ്
ਅਮੁਲ ਵਾਪਾਰੀਏ ਅਮੁਲ ਭੰਡਾਰ ॥
ആ നാമജപത്തിന് വഴിതെളിക്കുന്ന ഗുരുക്കന്മാരും അമൂല്യരാണ് ഗുരുക്കന്മാർ സംഭരിച്ചു വെച്ചിട്ടുള്ള ജ്ഞാനവും അമൂല്യമാണ്
ਅਮੁਲ ਆਵਹਿ ਅਮੁਲ ਲੈ ਜਾਹਿ ॥
ഏതൊരു വ്യക്തിയാണോ ഈ ഗുരുക്കന്മാരുടെ അടുത്ത് ദൈവവുമായി ലയിക്കാനുള്ള ആഗ്രഹം കൊണ്ടു വരുന്നത് അവർ അമൂല്യരാണ് പിന്നീട് അദ്ദേഹത്തിൻറെ ഗുണങ്ങളെപ്പറ്റി മനസ്സിലാക്കുന്നത് അതും അമൂല്യമാണ്
ਅਮੁਲ ਭਾਇ ਅਮੁਲਾ ਸਮਾਹਿ ॥
ഗുരുശിഷ്യ പ്രേമം അമൂല്യമാണ് ഗുരുവിൻറെ പ്രേമം കൊണ്ട് ആത്മാവ് പ്രാപിക്കുന്നവനും ആനന്ദവും അമൂല്യമാണ്
ਅਮੁਲੁ ਧਰਮੁ ਅਮੁਲੁ ਦੀਬਾਣੁ ॥
ആ അകാലപുരുഷന്റെ ന്യായം അമൂല്യമാണ് അദ്ദേഹത്തിൻറെ ന്യായാലയവും അമൂല്യമാണ്
ਅਮੁਲੁ ਤੁਲੁ ਅਮੁਲੁ ਪਰਵਾਣੁ ॥
അകാല പുരുഷൻറെ ന്യായം നിർണയിക്കുന്ന രീതി അമൂല്യമാണ് ജീവജാലങ്ങളുടെ നല്ലതും ചീത്തയുമായ കർമ്മങ്ങളെ കണക്കാക്കുന്ന അളവും അമൂല്യമാണ്
ਅਮੁਲੁ ਬਖਸੀਸ ਅਮੁਲੁ ਨੀਸਾਣੁ ॥
അകാല പുരുഷനാൽ നൽകപ്പെടുന്ന ഓരോ പദാർത്ഥങ്ങളും അമൂല്യമാണ് ആ പദാർത്ഥങ്ങളുടെ ചിഹ്നവും അമൂല്യമാണ്
ਅਮੁਲੁ ਕਰਮੁ ਅਮੁਲੁ ਫੁਰਮਾਣੁ ॥
നിരാകാരൻ ജീവികളുടെ മേൽ കാണിക്കപ്പെടുന്ന കൃപയും അമൂല്യമാണ് അദ്ദേഹത്തിൻറെ ആദേശങ്ങളും അമൂല്യമാണ്
ਅਮੁਲੋ ਅਮੁਲੁ ਆਖਿਆ ਨ ਜਾਇ ॥
ആ പരമാത്മാവ് അമൂല്യമാണ് അദ്ദേഹത്തെപ്പറ്റി പൂർണ്ണമായി പറയുവാൻ സാധിക്കുകയില്ല
ਆਖਿ ਆਖਿ ਰਹੇ ਲਿਵ ਲਾਇ ॥
എന്നാൽ എത്രയോ ഭക്തജനങ്ങൾ അദ്ദേഹത്തിൻറെ ഗുണങ്ങളെപ്പറ്റി വർണിച്ചുകൊണ്ട് ഭൂതകാലത്തിലും ഭവിഷ്യകാലത്തിലും പിന്നെ വർത്തമാനകാലത്തിലും അദ്ദേഹത്തിന് ജീവിക്കുന്നുണ്ട്
ਆਖਹਿ ਵੇਦ ਪਾਠ ਪੁਰਾਣ ॥
നാല് വേദങ്ങളിലും 18 പുരാണങ്ങളിലും അദ്ദേഹത്തിൻറെ മഹിമയെ പറ്റി വർണിച്ചിട്ടുണ്ട്
ਆਖਹਿ ਪੜੇ ਕਰਹਿ ਵਖਿਆਣ ॥
അത് പഠിക്കുന്നവരും ആ അകാല പുരുഷനായ ദൈവത്തിൻറെ മഹിമയെ കുറിച്ച് വർണ്ണിക്കുന്നവരാണ്
ਆਖਹਿ ਬਰਮੇ ਆਖਹਿ ਇੰਦ ॥
സൃഷ്ടികർത്താവായ ബ്രഹ്മാവും സ്വർഗാധിപതിയായ ഇന്ദ്രനും അദ്ദേഹത്തിൻറെ അമൂല്യ ഗുണങ്ങളെപ്പറ്റി വർണ്ണിക്കുന്നു