Guru Granth Sahib Translation Project

guru granth sahib malayalam page-2

Page 2

ਗਾਵੈ ਕੋ ਵੇਖੈ ਹਾਦਰਾ ਹਦੂਰਿ ॥ ചിലർ തന്നെ അദ്ദേഹത്തിൻറെ അംശമായി കണ്ട് ആ പരമാത്മാവിന്റെ മഹിമയെ പുകഴ്ത്തി പാടുന്നു
ਕਥਨਾ ਕਥੀ ਨ ਆਵੈ ਤੋਟਿ ॥ അനേകായിരം ജനങ്ങൾ അദ്ദേഹത്തിൻറെ മഹിമയെ പറ്റി പറയുന്നു എന്നിട്ടും അതിനൊരു അന്തവുമില്ല
ਕਥਿ ਕਥਿ ਕਥੀ ਕੋਟੀ ਕੋਟਿ ਕੋਟਿ ॥ കോടിക്കണക്കിന് ജീവ രാശികൾ അദ്ദേഹത്തിൻറെ ഗുണഗാനം ചെയ്യുന്നു എന്നാലും അദ്ദേഹത്തിൻറെ വാസ്തവിക സ്വരൂപം അറിയാൻ ആർക്കും സാധിച്ചിട്ടില്ല
ਦੇਦਾ ਦੇ ਲੈਦੇ ਥਕਿ ਪਾਹਿ ॥ ആ പരമാത്മാവ് ജീവ രാശികൾക്ക് ഭൗതികപദാർത്ഥങ്ങൾ നൽകിക്കൊണ്ടേയിരിക്കുന്നു പക്ഷേ നൽകുന്നതിൽ നിന്നും അദ്ദേഹം മതിയാക്കുന്നില്ല എന്നാൽ ആ സുഖങ്ങൾ അനുഭവിച്ച ജീവജന്തുക്കൾ നിർവൃതി അടയുന്നു
ਜੁਗਾ ਜੁਗੰਤਰਿ ਖਾਹੀ ਖਾਹਿ ॥ എല്ലാ ജീവ രാശികളും യുഗ യുഗങ്ങളായി ഈ ലൗകിക പദാർത്ഥങ്ങളുടെ ഉപഭോഗം ചെയ്തുകൊണ്ടിരിക്കുന്നു
ਹੁਕਮੀ ਹੁਕਮੁ ਚਲਾਏ ਰਾਹੁ ॥ ആ നിരാകാരനായ പരമാത്മാവിന്റെ ആദേശത്താലാണ് സമ്പൂർണ്ണ സൃഷ്ടികളും തങ്ങളുടെ മാർഗത്തിൽ സഞ്ചരിക്കുന്നത്
ਨਾਨਕ ਵਿਗਸੈ ਵੇਪਰਵਾਹੁ ॥੩॥ ശ്രീ ഗുരുനാനക് ദേവ് ഈ സൃഷ്ടിയിലെ സർവ്വ ജീവജാലങ്ങളോടു൦ പറയുന്നത് ഇങ്ങനെയാണ് ആ നിരാകാരനായ പരമാത്മാവ് യാതൊരു ഭേദ ഭാവവും ഇല്ലാതെ ഈ ലോകത്തിലെ എല്ലാ ജീവികളിലും തൻറെ സ്നേഹം പൊഴിയുന്നു
ਸਾਚਾ ਸਾਹਿਬੁ ਸਾਚੁ ਨਾਇ ਭਾਖਿਆ ਭਾਉ ਅਪਾਰੁ ॥ ആ നിരാകാര പരബ്രഹ്മമായ പരമാത്മാവ് പേരുപോലെതന്നെ സത്യ സ്വരൂപനാണ് ആ സത്യസുരൂപത്തെ സ്നേഹിക്കുന്നവരുടെയും എണ്ണം അനന്തമാണ്
ਆਖਹਿ ਮੰਗਹਿ ਦੇਹਿ ਦੇਹਿ ਦਾਤਿ ਕਰੇ ਦਾਤਾਰੁ ॥ സമസ്ത ദേവന്മാരും ദൈത്യരും മനുഷ്യരും പിന്നെ മൃഗങ്ങളും എല്ലാവരും ദൈവത്തോട് തനിക്ക് വേണ്ട ഭൗതിക പദാർത്ഥങ്ങളെ യാചിച്ചുകൊണ്ടിരിക്കുന്നു. ആ പരമാത്മാവ് അതെല്ലാം എല്ലാവർക്കും കൊടുത്തു കൊണ്ടേയിരിക്കുന്നു
ਫੇਰਿ ਕਿ ਅਗੈ ਰਖੀਐ ਜਿਤੁ ਦਿਸੈ ਦਰਬਾਰੁ ॥ ഇപ്പോൾ നമ്മുടെ മുമ്പിൽ ഒരു ചോദ്യം വരുന്നത് ഇതാണ് രാജമഹാരാജാക്കന്മാരെ കാണാൻ പോകുമ്പോൾ കാഴ്ച ദ്രവ്യങ്ങൾ കൊണ്ട് ചെല്ലാറുണ്ട് അതുപോലെ ദൈവത്തിൻറെ കടാക്ഷം സരളമായി ലഭിക്കാൻ എന്താണ് കൊണ്ടുപോകേണ്ടത്
ਮੁਹੌ ਕਿ ਬੋਲਣੁ ਬੋਲੀਐ ਜਿਤੁ ਸੁਣਿ ਧਰੇ ਪਿਆਰੁ ॥ അനന്തശക്തനായ ദൈവത്തിൻറെ പ്രേമ പ്രസാദം പ്രാപിക്കുവാനായി തൻറെ നാവുകൊണ്ട് എങ്ങനെയാണ് അദ്ദേഹത്തിൻറെ ഗുണഗാനം ചെയ്യുന്നത്
ਅੰਮ੍ਰਿਤ ਵੇਲਾ ਸਚੁ ਨਾਉ ਵਡਿਆਈ ਵੀਚਾਰੁ ॥ ഈ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരമായി ഗുരു മഹാരാജ് പറയുന്നത് ഇങ്ങനെയാണ് ആ സർവ്വശക്തിമാനായ ദൈവത്തിൻറെ സ്നേഹം ലഭിക്കുവാനായി പ്രഭാതകാലത്തിൽ ബ്രഹ്മ മുഹൂർത്തത്തിൽ (എപ്പോഴാണോ മനുഷ്യൻറെ മനസ്സ് സാംസ്കാരിക ലൗകിക സുഖങ്ങളിൽ നിന്നും വിരക്തി അടഞ്ഞിരിക്കുന്നത്) ആ സമയത്ത് ആ സർവ്വശക്തിമാനായ പരമാത്മാവിന്റെ നാമസ്മരണം ചെയ്യണം അദ്ദേഹത്തിൻറെ മഹിമയെ ഗായനം ചെയ്യണം എന്നാണ്
ਕਰਮੀ ਆਵੈ ਕਪੜਾ ਨਦਰੀ ਮੋਖੁ ਦੁਆਰੁ ॥ തൻറെ കർമ്മഫലം കൊണ്ട് മാത്രമാണ് ഒരു മനുഷ്യജന്മം ലഭിക്കുന്നത് ഇതിൽ നിന്നും മുക്തി പ്രാപിക്കുക സാധ്യമല്ല മോക്ഷം ലഭിക്കാനായി ആ കൃപാമയനായ ഈശ്വരന്റെ ദൃഷ്ടി നമ്മിൽ പതിക്കേണ്ടത് അത്യാവശ്യമാണ്
ਨਾਨਕ ਏਵੈ ਜਾਣੀਐ ਸਭੁ ਆਪੇ ਸਚਿਆਰੁ ॥੪॥ ഹേ നാനക് ജനങ്ങൾക്ക് ഉപദേശം നൽകൂ അതിൽ നിന്നും മനുഷ്യർക്ക് സത്യസ്വരൂപനായ നിരാകാരനായ ദൈവം സർവ്വവും അദ്ദേഹം തന്നെ എന്ന ബോധം ഉണ്ടാകട്ടെ അങ്ങനെ അവൻറെ എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടും
ਥਾਪਿਆ ਨ ਜਾਇ ਕੀਤਾ ਨ ਹੋਇ ॥ ആ പരമാത്മാവിന്റെ മൂർത്തരൂപം ആരാലും നിർമ്മിക്കുവാനോ സ്ഥാപിക്കാനോ സാധിക്കില്ല
ਆਪੇ ਆਪਿ ਨਿਰੰਜਨੁ ਸੋਇ ॥ ദൈവം ഈ മായകൾക്ക് എല്ലാം അതീതനാണ് സ്വയം പ്രകാശിതനാണ്
ਜਿਨਿ ਸੇਵਿਆ ਤਿਨਿ ਪਾਇਆ ਮਾਨੁ ॥ ആരാണോ ആ ഈശ്വരന്റെ നാമസ്മരണം ചെയ്തിട്ടുള്ളത് അവർക്ക് മാത്രമേ അദ്ദേഹത്തിൻറെ സഭയിൽ ആദരവ് ലഭിക്കുകയുള്ളൂ
ਨਾਨਕ ਗਾਵੀਐ ਗੁਣੀ ਨਿਧਾਨੁ ॥ ശ്രീ ഗുരുനാനക്ക് ദേവ് ജി ആ നിരാകാരനായ ഗുണങ്ങളുടെ എല്ലാം ഭണ്ഡാരമായ ഈശ്വരനെ ആരാധിക്കുവാൻ ഉപദേശിക്കുന്നു
ਗਾਵੀਐ ਸੁਣੀਐ ਮਨਿ ਰਖੀਐ ਭਾਉ ॥ അദ്ദേഹത്തിൻറെ ഗുണഗാനം ചെയ്തുകൊണ്ട് പ്രശംസയെ ശ്രവണം ചെയ്തുകൊണ്ട് ഈശ്വര ഭക്തി നമ്മിൽ ജനിക്കട്ടെ
ਦੁਖੁ ਪਰਹਰਿ ਸੁਖੁ ਘਰਿ ਲੈ ਜਾਇ ॥ അങ്ങനെ ചെയ്യുന്നതിനാൽ ഗൃഹത്തിൽ ദുഃഖങ്ങളുടെ എല്ലാം നാശം സംഭവിക്കുകയും സർവ്വസുഖങ്ങളും വാസം ചെയ്യുകയും ചെയ്യും
ਗੁਰਮੁਖਿ ਨਾਦੰ ਗੁਰਮੁਖਿ ਵੇਦੰ ਗੁਰਮੁਖਿ ਰਹਿਆ ਸਮਾਈ ॥ ഗുരുവിൻറെ വാക്കുകളിൽ നിന്നും ഉദ്ഭവിക്കുന്ന ശബ്ദങ്ങളാണ് വേദജ്ഞാനം. ആ ഉപദേശ ജ്ഞാനം തന്നെയാണ് എല്ലായിടങ്ങളിലും വ്യാപിച്ചിരിക്കുന്നത്
ਗੁਰੁ ਈਸਰੁ ਗੁਰੁ ਗੋਰਖੁ ਬਰਮਾ ਗੁਰੁ ਪਾਰਬਤੀ ਮਾਈ ॥ ശിവൻ വിഷ്ണു ബ്രഹ്മ മാതാ പാർവതി എല്ലാം ഗുരുതന്നെയാണ് കാരണം ഗുരു തന്നെ ആണ് സർവ്വശക്തിമാ൯
ਜੇ ਹਉ ਜਾਣਾ ਆਖਾ ਨਾਹੀ ਕਹਣਾ ਕਥਨੁ ਨ ਜਾਈ ॥ ശ്രീഗുരുനാനക് ദേവ് ജി പറയുന്നത് ഇങ്ങനെയാണ് ആ സത്ത് ഗുണസ്വരൂപനായ പരമപിതാവായ പരമേശ്വരനെ തൻറെ വാണികൊണ്ട് വ്യക്തമാക്കുവാൻ സാധിക്കില്ല കാരണം അദ്ദേഹത്തിൻറെ മഹിമ അനന്തമാണ് അതിനെ നമ്മുടെ സൂക്ഷ്മ ബുദ്ധികൊണ്ട് വർണ്ണിക്കുവാൻ സാധിക്കില്ല
ਗੁਰਾ ਇਕ ਦੇਹਿ ਬੁਝਾਈ ॥ ഹേ സദ്ഗുരു എനിക്ക് കേവലം ഇത്ര പറഞ്ഞു തന്നാലും
ਸਭਨਾ ਜੀਆ ਕਾ ਇਕੁ ਦਾਤਾ ਸੋ ਮੈ ਵਿਸਰਿ ਨ ਜਾਈ ॥੫॥ സമസ്ത ജീവജാലങ്ങളുടെ പിതാവും സർവ്വശക്തിമാനുമായ ദൈവത്തെ ഞാൻ ഒരിക്കലും വിസ്മരിക്കാതിരിക്കട്ടെ
ਤੀਰਥਿ ਨਾਵਾ ਜੇ ਤਿਸੁ ਭਾਵਾ ਵਿਣੁ ਭਾਣੇ ਕਿ ਨਾਇ ਕਰੀ ॥ ദൈവത്തിൻറെ സ്വീകാര്യത പ്രാപ്തമായാൽ മാത്രമേ തീർത്ഥ സ്നാനം പോലും നടക്കുകയുള്ളൂ
ਜੇਤੀ ਸਿਰਠਿ ਉਪਾਈ ਵੇਖਾ ਵਿਣੁ ਕਰਮਾ ਕਿ ਮਿਲੈ ਲਈ ॥ ആ പരമാത്മാവായ ഈശ്വരന്റെ സ്വീകാര്യത ഇല്ലാതെ തീർത്ഥസ്നാനം ചെയ്തു ഞാൻ എന്താണ് നേടുക കാരണം പിന്നീട് അതെല്ലാം അർത്ഥ ഹീനമായി തീരുകയുള്ളൂ
ਮਤਿ ਵਿਚਿ ਰਤਨ ਜਵਾਹਰ ਮਾਣਿਕ ਜੇ ਇਕ ਗੁਰ ਕੀ ਸਿਖ ਸੁਣੀ ॥ സത് ഗുരുവാൽ ലഭിക്കപ്പെട്ട ജ്ഞാനം ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ നമ്മുടെ ജീവിതം രത്ന വൈഡൂര്യങ്ങളെ പോലെ തന്നെ ശോഭയുള്ളതായി തീരുന്നു
ਗੁਰਾ ਇਕ ਦੇਹਿ ਬੁਝਾਈ ॥ ഹേ ഗുരുജി എനിക്ക് ഇത്രമാത്രം പറഞ്ഞു തന്നാലും
ਸਭਨਾ ਜੀਆ ਕਾ ਇਕੁ ਦਾਤਾ ਸੋ ਮੈ ਵਿਸਰਿ ਨ ਜਾਈ ॥੬॥ സൃഷ്ടിയിലെ സമസ്ത ജീവജാലങ്ങൾക്കും എല്ലാം നൽകുന്നവനായ ദൈവം എന്നെ വിസ്മരിക്കാതിരിക്കട്ടെ
ਜੇ ਜੁਗ ਚਾਰੇ ਆਰਜਾ ਹੋਰ ਦਸੂਣੀ ਹੋਇ ॥ ഒരുപക്ഷേ മനുഷ്യന് അഥവാ യോഗികൾക്ക് യോഗസാധന മൂലം നാല് യുഗങ്ങൾക്കും 10 മടങ്ങ് അധികമായി അതായത് 40 യുഗങ്ങളുടെ ആയുസ്സ് ലഭിച്ചാൽ
ਨਵਾ ਖੰਡਾ ਵਿਚਿ ਜਾਣੀਐ ਨਾਲਿ ਚਲੈ ਸਭੁ ਕੋਇ ॥ നവ ഖണ്ഢങ്ങളുടെ (പൗരാണിക ധർമ്മ ഗ്രന്ഥങ്ങളിൽ വർണിച്ചിട്ടുള്ളത് പോലെ എല്ലാവർക്കും കിംകുരിശ്, ഭദ്ര, ഭരത് ,കെതുമാൽ ,ഹരി ,ഹിരണ്യ രമ്യക് പിന്നെ കുരു) എന്നിവരെപ്പോലെ കീർത്തിമാൻ ആകട്ടെ
ਚੰਗਾ ਨਾਉ ਰਖਾਇ ਕੈ ਜਸੁ ਕੀਰਤਿ ਜਗਿ ਲੇਇ ॥ ലോകത്തിലെ വിഖ്യാതരായ പുരുഷനായി തൻറെ പറ്റി എല്ലാവരും വർണ്ണിക്കുമാറായാലും
ਜੇ ਤਿਸੁ ਨਦਰਿ ਨ ਆਵਈ ਤ ਵਾਤ ਨ ਪੁਛੈ ਕੇ ॥ ഒരുപക്ഷേ ആ പരമാത്മാവിന്റെ കൃപാദൃഷ്ടി ഒരു മനുഷ്യന്റെ മേൽ പതിക്കാതിരുന്നാൽ പിന്നീട് അവൻറെ കുശലക്ഷേമങ്ങളെക്കുറിച്ച് ആരും ചോദിക്കേണ്ട ആവശ്യമില്ല
ਕੀਟਾ ਅੰਦਰਿ ਕੀਟੁ ਕਰਿ ਦੋਸੀ ਦੋਸੁ ਧਰੇ ॥ ഇത്രയും വൈഭവങ്ങളും എല്ലാവിധ മാനസമ്മാനങ്ങളും ഉണ്ടായിരുന്നിട്ടും പരമാത്മാവിന്റെ കൃപാദൃഷ്ടി ഇല്ലാത്ത ഒരുവൻ കീടങ്ങളിലും ക്ഷുദ്ര കീടമായി അതായത് അത്യന്തം അധമനായി കണക്കാക്കപ്പെടുന്നു ദോഷയുക്തനായ ഒരുവൻ പോലും അവനെ ദോഷിയായി കാണുന്നു
ਨਾਨਕ ਨਿਰਗੁਣਿ ਗੁਣੁ ਕਰੇ ਗੁਣਵੰਤਿਆ ਗੁਣੁ ਦੇ ॥ ഗുരുനാനക് ജി പറയുന്നത് ഇങ്ങനെയാണ് ആ അസീമ ശക്തിമാൻ ആയ നിരാകാരനായ ഈശ്വരൻ ഗുണഹീനനായ മനുഷ്യന് എല്ലാ ഗുണങ്ങളും പ്രദാനം ചെയ്യുന്നു ഗുണവാനായ ഒരുത്തനെ മഹദ്ഗുണി ആക്കി തീർക്കുന്നു
ਤੇਹਾ ਕੋਇ ਨ ਸੁਝਈ ਜਿ ਤਿਸੁ ਗੁਣੁ ਕੋਇ ਕਰੇ ॥੭॥ എന്നാൽ ആ സർവഗുണ സമ്പന്നനായ ഈശ്വരന് ഗുണങ്ങൾ പ്രദാനം ചെയ്യുവാൻ കഴിവുള്ളവനായി ഒരുവനെയും കാണാൻ സാധിക്കില്ല
ਸੁਣਿਐ ਸਿਧ ਪੀਰ ਸੁਰਿ ਨਾਥ ॥ പരമാത്മാവിന്റെ മഹിമയെ ശ്രവണം ചെയ്യുന്നത് കൊണ്ടും അതായത് അദ്ദേഹത്തിൻറെ കീർത്തിയിൽ തൻറെ മനസ്സിനെ ലയിപ്പിക്കുന്നത് കൊണ്ടും മാത്രമാണ് സിദ്ധന്മാരും സന്യാസിമാരും ദേവന്മാരും നാഥന്മാരും എല്ലാവരും പരമ പദത്തെ പ്രാപിച്ചിട്ടുള്ളത്
ਸੁਣਿਐ ਧਰਤਿ ਧਵਲ ਆਕਾਸ ॥ ആ പരമാത്മാവിന്റെ മഹിമ ഒന്നുകൊണ്ടുമാത്രമാണ് ഈ പൃഥ്വിയും ആകാശവും എല്ലാം അങ്ങനെ തന്നെ നിലനിൽക്കുന്നത് ഇതിൽ നിന്നും അദ്ദേഹത്തിൻറെ ശക്തിയെപ്പറ്റി നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു
ਸੁਣਿਐ ਦੀਪ ਲੋਅ ਪਾਤਾਲ ॥ നാമ്രവണം കൊണ്ട് മാത്രമാണ് സാൽമലി, ക്രൗഞ്ചം, ജമ്പുകം ,ഫലകം എന്നീ സപ്ത ദ്വീപസമൂഹങ്ങളെ കുറിച്ചും ഭൂ ഭവ സ്വാഹ എന്നീ 14 ലോകങ്ങളെ കുറിച്ചും പിന്നെ അതല്ല വിതല സുതല എന്നീ ഏഴ് പാതാളങ്ങളെ കുറിച്ചും അറിയാനും അതിൻറെ വ്യാപകതയെ മനസ്സിലാക്കുവാനും സാധിക്കുന്നത്
ਸੁਣਿਐ ਪੋਹਿ ਨ ਸਕੈ ਕਾਲੁ ॥ പരമാത്മാവിന്റെ നാമശ്രവണ൦ ചെയ്യുന്നവരെ ആ കാലന് പോലും സ്പർശിക്കുവാൻ ആകില്ല
ਨਾਨਕ ਭਗਤਾ ਸਦਾ ਵਿਗਾਸੁ ॥ ഹേ നാനക്ക് പ്രഭുവിന്റെ ഭക്തന്മാരിൽ എപ്പോഴും ആനന്ദം വർഷിക്കുമാറാകട്ടെ
ਸੁਣਿਐ ਦੂਖ ਪਾਪ ਕਾ ਨਾਸੁ ॥੮॥ പരമാത്മാവിന്റെ നാമ്രവണം കൊണ്ട് സമസ്ത ദുഃഖങ്ങളും ദുഷ്കർമ്മങ്ങളും എല്ലാം നാശമായി തീരുന്നു
ਸੁਣਿਐ ਈਸਰੁ ਬਰਮਾ ਇੰਦੁ ॥ പരമാത്മാവിന്റെ നാമ്രവണം കൊണ്ട് മാത്രമാണ് ശിവൻ ബ്രഹ്മ പിന്നെ ഇന്ദ്രൻ എന്നിവർക്ക് ഉത്തമ പദവികൾ പ്രാപ്തമായത്
ਸੁਣਿਐ ਮੁਖਿ ਸਾਲਾਹਣ ਮੰਦੁ ॥ ദുഷ്ടന്മാരായ ആളുകൾ പോലും നാമശ്രവണ ഒന്നുകൊണ്ടുമാത്രം പ്രശംസയ്ക്ക് യോഗ്യരായി തീരുന്നു
ਸੁਣਿਐ ਜੋਗ ਜੁਗਤਿ ਤਨਿ ਭੇਦ ॥ നാമശ്രവണ൦ കൊണ്ടു മാത്രമാണ് നമ്മുടെ ശരീരത്തിലെ വിശുദ്ധ മണിപൂരകം മൂലാധാര എന്നീ അഷ്ടചക്രങ്ങളുടെ രഹസ്യത്തെ പറ്റി നാം ബോധവാന്മാരാകുന്നത്
ਸੁਣਿਐ ਸਾਸਤ ਸਿਮ੍ਰਿਤਿ ਵੇਦ ॥ ആ പരമാത്മാവിന്റെ നാമസ്മരണം ഒന്നുകൊണ്ടുമാത്രമാണ് അഷ്ട ശാസ്ത്രങ്ങളും സംഖ്യയോഗ ന്യായം എന്നി സ്മൃതികളും മനു യാജ്ഞവലിക്കൻ സ്മൃതി എന്നി പിന്നെ നാലു വേദങ്ങളു൦ നമുക്ക് ലഭിക്കുന്നത്
ਨਾਨਕ ਭਗਤਾ ਸਦਾ ਵਿਗਾਸੁ ॥ ഹേ നാനക് സന്യാസിമാരുടെ ഹൃദയത്തിൽ എപ്പോഴും ആനന്ദം ചൊരിയുമാറാകട്ടെ ''


© 2025 SGGS ONLINE
error: Content is protected !!
Scroll to Top