Guru Granth Sahib Translation Project

guru granth sahib malayalam page-1

Page 1

ੴ ਸਤਿ ਨਾਮੁ ਕਰਤਾ ਪੁਰਖੁ ਨਿਰਭਉ ਨਿਰਵੈਰੁ ਅਕਾਲ ਮੂਰਤਿ ਅਜੂਨੀ ਸੈਭੰ ਗੁਰ ਪ੍ਰਸਾਦਿ ॥ പരമാത്മാവ് ഒന്നേയുള്ളൂ അദ്ദേഹം ഈ ലോകത്തിൽ നിലച്ചു നിൽക്കുന്നവനാണ് ഈ കാണുന്ന ലോകത്തിൻറെ സൃഷ്ടി കർത്താവാണ് സർവ്വവ്യാപിയാണ് നിർഭയനാണ് വൈരാഗ്യരഹിതനാണ് ആ സ്വരൂപം കാലചക്രങ്ങളുടെ സ്വാധീനത്തിനും അപ്പുറത്താണ് യോനിയിൽ നിന്നും ജനിക്കാത്തവനാണ് അത് സ്വയംഭൂവാണ് മാത്രമല്ല അത് ഒരു സത് ഗുരുവിൽ നിന്നും മാത്രം ലഭിക്കുന്നതാണ്
॥ ਜਪੁ ॥ ജപിക്കു
ਆਦਿ ਸਚੁ ਜੁਗਾਦਿ ਸਚੁ ॥ നിരാകാര പരബ്രഹ്മ സ്വരൂപമായ പരമാത്മാവ് സൃഷ്ടിയുടെ ആദിയിലും അതിനുമുൻപും സത്യസുരൂപം ആയിരുന്നു
ਹੈ ਭੀ ਸਚੁ ਨਾਨਕ ਹੋਸੀ ਭੀ ਸਚੁ ॥੧॥ ഇപ്പോൾ വർത്തമാന കാലത്തിലും ആ പരമാത്മാവിന്റെ അസ്ഥിത്വം ഉണ്ട് ശ്രീ ഗുരുനാനക് ദേവിന്റെ കഥനത്തിൽ നിന്നും അർത്ഥമാക്കുന്നത് ഭാവിയിലും ആ സത്യസുരൂപമായ നിരാകാരം ആയ പരമാത്മാവിന്റെ അസ്ഥിത്വം ഉണ്ടായിരിക്കും എന്നാണ്
ਸੋਚੈ ਸੋਚਿ ਨ ਹੋਵਈ ਜੇ ਸੋਚੀ ਲਖ ਵਾਰ ॥ ഒരുവൻ എത്ര പ്രാവശ്യം സ്നാനാദി കാര്യങ്ങളാൽ ശരീര ശുദ്ധി വരുത്തിയാലും അത് മാനസിക പവിത്രത കൈവരിക്കാൻ ആവില്ല മനസ്സിന്റെ പവിത്രത ഇല്ലെങ്കിൽ ഭഗവത് വിചാരം മനസ്സിൽ ഉണ്ടാകാനും സാധ്യമല്ല
ਚੁਪੈ ਚੁਪ ਨ ਹੋਵਈ ਜੇ ਲਾਇ ਰਹਾ ਲਿਵ ਤਾਰ ॥ ഒരുവൻ ഏകാഗ്രനായി സമാധിയിലായി മൗനം കൈവരിച്ചാൽ പോലും മാനസിക ശാന്തി കൈവരിക്കാൻ സാധിക്കില്ല അതിന് മനസ്സിൽ നിന്നുംമിഥ്യാധാരണകളെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്
ਭੁਖਿਆ ਭੁਖ ਨ ਉਤਰੀ ਜੇ ਬੰਨਾ ਪੁਰੀਆ ਭਾਰ ॥ ഒരുവൻ ഈ ലോകത്തിലുള്ള എല്ലാ ഭക്ഷണപദാർത്ഥങ്ങളെയും ഭുജിച്ചാലും അവന്റെ മാനസികൃഷ്ണയെ ശമിപ്പിക്കാൻ ആവില്ല
ਸਹਸ ਸਿਆਣਪਾ ਲਖ ਹੋਹਿ ਤ ਇਕ ਨ ਚਲੈ ਨਾਲਿ ॥ ഒരുവൻ എത്രതന്നെ സമർത്ഥനായാലും ശരി സ്വാർത്ഥവിചാരം ഉള്ളതിനാൽ അവന് ഒരിക്കലും പരബ്രഹ്മ സ്വരൂപമായ സർവേശ്വരനെ പ്രാപിക്കാൻ കഴിയില്ല
ਕਿਵ ਸਚਿਆਰਾ ਹੋਈਐ ਕਿਵ ਕੂੜੈ ਤੁਟੈ ਪਾਲਿ ॥ ഇവിടെ നമ്മിൽ ഒരു ചോദ്യം ഉദിക്കുന്നു എന്നാൽ എങ്ങനെയാണ് ആ സത്യപ്രകാശ് പൂരിതനായ ആ സർവ്വേശ്വരനെ പ്രാപിക്കുക നമുക്കും ആ നിരാഹാര സ്വരൂപത്തിനും ഇടയിലുള്ള ഈ മിഥ്യ തടസ്സങ്ങളെ എങ്ങനെ മറികടക്കാനാവും
ਹੁਕਮਿ ਰਜਾਈ ਚਲਣਾ ਨਾਨਕ ਲਿਖਿਆ ਨਾਲਿ ॥੧॥ ആ പ്രകാശ പൂരത്തിന്റെ ഭാഗമായി തീരാൻ ഗുരു നാനക് ദേവ് ഒരു ഉപായം പറയുന്നത് ഇങ്ങനെയാണ് ഈ സൃഷ്ടിയുടെ പാരമ്പത് പ്രാരംഭത്തിൽ നിന്ന് തന്നെ പറഞ്ഞു വരുന്ന സത്യം എന്താണെന്ന് വെച്ചാൽ ഈശ്വരന്റെ ആദേശങ്ങൾക്ക് അധീനമായി നടക്കുന്ന ഏതൊരു ലൗകിക പ്രാണിക്കും ഇത് സാധ്യമാണ് എന്നാണ്
ਹੁਕਮੀ ਹੋਵਨਿ ਆਕਾਰ ਹੁਕਮੁ ਨ ਕਹਿਆ ਜਾਈ ॥ ഈ ലോകത്തിൽ നമ്മുടെ ശരീരം ഉൾപ്പെടെ എല്ലാം തന്നെ ഈശ്വരന്റെ ആദേശത്തോടെയാണ് രചിക്കപ്പെട്ടിട്ടുള്ളത് എന്നാൽ ആ ജഗദീശ്വരന്റെ ആദേശങ്ങൾക്ക് വാഗമൊഴി നൽകുക എന്നത് അസാധ്യമായ കാര്യമാണ്
ਹੁਕਮੀ ਹੋਵਨਿ ਜੀਅ ਹੁਕਮਿ ਮਿਲੈ ਵਡਿਆਈ ॥ പരമേശ്വരന്റെ ആദേശത്താൽ ഈ ഭൂമിയിൽ അനേകായിരം യോനികളിൽ ജീവൻ ഉടലെടുക്കുന്നു അദ്ദേഹത്തിൻറെ ആ ദേശത്താല്‍ തന്നെയാണ് സമൂഹത്തിൽ മാന അപമാനങ്ങൾ അഥവാ ഉച്ചനീചത്വങ്ങൾ പ്രാപ്തമാകുന്നത്
ਹੁਕਮੀ ਉਤਮੁ ਨੀਚੁ ਹੁਕਮਿ ਲਿਖਿ ਦੁਖ ਸੁਖ ਪਾਈਅਹਿ ॥ പരമേശ്വരന്റെ ആദേശത്താൽ മാത്രമേ ഒരു ജീവന് ശ്രേഷ്ഠമായ അഥവാ തലങ്ങളെ പ്രാപിക്കാൻ കഴിയും അദ്ദേഹത്തിൻറെ ജീവൻ ഈ സാംസാരിക ലോകത്തിൽ സുഖവും ദുഃഖവും അനുഭവിക്കാൻ ബാധ്യസ്ഥൻ ആകുന്നു
ਇਕਨਾ ਹੁਕਮੀ ਬਖਸੀਸ ਇਕਿ ਹੁਕਮੀ ਸਦਾ ਭਵਾਈਅਹਿ ॥ പരമാത്മാവിന്റെ ആദേശത്താൽ അനേകായിരം ആത്മാക്കൾക്ക് മോക്ഷം ലഭിക്കുന്നു അതേസമയം അനേകായിരം ആത്മാക്കൾ ഈ സംസാരിക ചക്രത്തിൽ ഉഴുന്നു
ਹੁਕਮੈ ਅੰਦਰਿ ਸਭੁ ਕੋ ਬਾਹਰਿ ਹੁਕਮ ਨ ਕੋਇ ॥ ആ ജഗദീശ്വരന്റെ ശക്തിക്ക് അധീനമില്ലാത്തതൊന്നും തന്നെ ഈ ലോകത്തിൽ ഇല്ല
ਨਾਨਕ ਹੁਕਮੈ ਜੇ ਬੁਝੈ ਤ ਹਉਮੈ ਕਹੈ ਨ ਕੋਇ ॥੨॥ ഹേ നാനക്ക് ആത്മാവ് ആ പരമാത്മാവിന്റെ ആ ദേശങ്ങളെ പറ്റി മനസ്സിലാക്കിയാൽ ആരും തന്നെ അഹങ്കാരികളായി ഞാനെന്ന വിചാരത്തിന് അടിമയാകില്ല ഈ അഹം എന്ന തത്വമാണ് ജീവനെ ആ നിരാകാരിയായ പരമേശ്വരന്റെ അടുക്കൽ നിന്നും ദൂരെ നിർത്തുന്നത്
ਗਾਵੈ ਕੋ ਤਾਣੁ ਹੋਵੈ ਕਿਸੈ ਤਾਣੁ ॥ പരമേശ്വരന്റെ കൃപയാൽ മാത്രമേ ആരിലാണോ ആത്മീക ശക്തി ഉള്ളത് അവർക്ക് മാത്രമേ സർവശക്തിമാനായ ഈശ്വരന്റെ യശോ ഗാനം സാധ്യമാവുകയുള്ളൂ
ਗਾਵੈ ਕੋ ਦਾਤਿ ਜਾਣੈ ਨੀਸਾਣੁ ॥ ചിലർ ഈശ്വരനാൽ നൽകപ്പെട്ട കഴിവുകളെ അദ്ദേഹത്തിൻറെ കീർത്തിയെ ഗായനം ചെയ്യുന്നതിന് ഉപയോഗിക്കുന്നു
ਗਾਵੈ ਕੋ ਗੁਣ ਵਡਿਆਈਆ ਚਾਰ ॥ ചില ആത്മാക്കൾ അദ്ദേഹത്തിൻറെ അവർണനീയമായ ഗുണങ്ങളെയും മഹിമയെയും പറ്റി പുകഴ്ത്തി പാടുന്നു
ਗਾਵੈ ਕੋ ਵਿਦਿਆ ਵਿਖਮੁ ਵੀਚਾਰੁ ॥ ചിലർ അദ്ദേഹത്തിന്റെ ജ്ഞാനത്തെ തൻറെ വിദ്യയുടെ ബലത്താൽ പുകഴ്ത്തി പാടുന്നു
ਗਾਵੈ ਕੋ ਸਾਜਿ ਕਰੇ ਤਨੁ ਖੇਹ ॥ ചിലർ അദ്ദേഹത്തെ രചയിതാവായും സംഹാരകനായും മാനിച്ച് ഗുണഗാനം ചെയ്യുന്നു
ਗਾਵੈ ਕੋ ਜੀਅ ਲੈ ਫਿਰਿ ਦੇਹ ॥ ചിലർ പറയുന്നത് ഇങ്ങനെയാണ് ആ പരമേശ്വരൻ ജീവൻ നൽകി പിന്നെ അതിനെ തിരിച്ചെടുക്കുന്നു
ਗਾਵੈ ਕੋ ਜਾਪੈ ਦਿਸੈ ਦੂਰਿ ॥ ചിലർ ആ നിരാകാര സ്വരൂപത്തെ തന്നിൽ നിന്നും ദൂരെയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ യശോഗാനം പാടുന്നു


© 2025 SGGS ONLINE
error: Content is protected !!
Scroll to Top