Guru Granth Sahib Translation Project

Guru Granth Sahib Malayalam Page 290

Page 290

ਸੋ ਕਿਉ ਬਿਸਰੈ ਜਿਨਿ ਸਭੁ ਕਿਛੁ ਦੀਆ ॥ നമുക്ക് എല്ലാം നൽകിയ ആ ഈശ്വരനെ എന്തുകൊണ്ടാണ് നാം വിസ്മരിക്കുന്നത്
ਸੋ ਕਿਉ ਬਿਸਰੈ ਜਿ ਜੀਵਨ ਜੀਆ ॥ എല്ലാ ജീവജാലങ്ങൾക്കും ആധാരമായ ആ ദൈവത്തെ നാം എന്തുകൊണ്ട് വിസ്മരിക്കുന്നു
ਸੋ ਕਿਉ ਬਿਸਰੈ ਜਿ ਅਗਨਿ ਮਹਿ ਰਾਖੈ ॥ ഗർഭപാത്രത്തിൽ നിന്നും നമുക്ക് രക്ഷ നൽകുന്നവനായ ആ അകാല പുരുഷനെ നാം എന്തുകൊണ്ട് മറക്കുന്നു
ਗੁਰ ਪ੍ਰਸਾਦਿ ਕੋ ਬਿਰਲਾ ਲਾਖੈ ॥ ഗുരുവിൻറെ കൃപ കൊണ്ട് വളരെ വിരളമായ ആളുകൾ മാത്രമേ ദൈവത്തെ തിരിച്ചറിയുന്നുള്ളൂ
ਸੋ ਕਿਉ ਬਿਸਰੈ ਜਿ ਬਿਖੁ ਤੇ ਕਾਢੈ ॥ മനുഷ്യരെ പാപങ്ങളിൽ നിന്നെല്ലാം രക്ഷിക്കുന്നവനായ ആ ദൈവത്തെ എന്തുകൊണ്ട് മറക്കുന്നു
ਜਨਮ ਜਨਮ ਕਾ ਟੂਟਾ ਗਾਢੈ ॥ ആ ദൈവം ജന്മജന്മാന്തരങ്ങളായി അകന്നു പോയവരെല്ലാം തൻറെ കൂടെ ചേർത്ത് നിർത്തുന്നു
ਗੁਰਿ ਪੂਰੈ ਤਤੁ ਇਹੈ ਬੁਝਾਇਆ ॥ ഗുരുവിൽ നിന്നും മാത്രമേ ഈ വാസ്തവം നമുക്ക് തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ
ਪ੍ਰਭੁ ਅਪਨਾ ਨਾਨਕ ਜਨ ਧਿਆਇਆ ॥੪॥ നാനക് അവൻ തന്റെ പ്രഭുവിൽ മാത്രം ലയിച്ചുചേരുന്നു
ਸਾਜਨ ਸੰਤ ਕਰਹੁ ਇਹੁ ਕਾਮੁ ॥ അല്ലയോ സജ്ജനങ്ങളെ ഈ കാര്യം പ്രത്യേകിച്ച് ചെയ്യുക
ਆਨ ਤਿਆਗਿ ਜਪਹੁ ਹਰਿ ਨਾਮੁ മറ്റെല്ലാം ഉപേക്ഷിച്ച് ദൈവനാമത്തിൽ മുഴുകി ചേരുക
ਸਿਮਰਿ ਸਿਮਰਿ ਸਿਮਰਿ ਸੁਖ ਪਾਵਹੁ ॥ ദൈവനാമത്തിൽ സ്തുതിച്ചുകൊണ്ട് ആ സുഖത്തിൽ മുഴുകുക
ਆਪਿ ਜਪਹੁ ਅਵਰਹ ਨਾਮੁ ਜਪਾਵਹੁ ॥ നിങ്ങളും ദൈവം നാമം ജപിക്കുക മറ്റുള്ളവരെയും ജപിക്കുവാൻ പ്രേരിപ്പിക്കുക
ਭਗਤਿ ਭਾਇ ਤਰੀਐ ਸੰਸਾਰੁ ॥ പ്രഭുവിന്റെ ഭക്തിയിൽ ലയിച്ചുചേരുന്നത് കൊണ്ട് ഈ സംസാരസാഗരത്തിൽ നിന്നും പുറത്തു വരുവാൻ സാധിക്കും
ਬਿਨੁ ਭਗਤੀ ਤਨੁ ਹੋਸੀ ਛਾਰੁ ॥ ഭക്തി ഇല്ലായെങ്കിൽ ഈ ശരീരം ഭസ്മമായി തീരും
ਸਰਬ ਕਲਿਆਣ ਸੂਖ ਨਿਧਿ ਨਾਮੁ ॥ ആ ദൈവത്തിൻറെ നാമം എല്ലാ സമ്പത്തുകളുടെയും ഖജാനാവാണ്
ਬੂਡਤ ਜਾਤ ਪਾਏ ਬਿਸ੍ਰਾਮੁ ॥ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ജീവികൾക്കുപോലും ഈ ദൈവനാമം സുഖം നൽകുന്നു
ਸਗਲ ਦੂਖ ਕਾ ਹੋਵਤ ਨਾਸੁ ॥ എല്ലാ ദുഃഖങ്ങളും നശിച്ച ഇല്ലാതായിത്തീരുന്നു
ਨਾਨਕ ਨਾਮੁ ਜਪਹੁ ਗੁਨਤਾਸੁ ॥੫॥ നാനക് ദൈവത്തിൻറെ ഗുണ ഗാനങ്ങളെപ്പറ്റി പാടി ലയിക്കുക
ਉਪਜੀ ਪ੍ਰੀਤਿ ਪ੍ਰੇਮ ਰਸੁ ਚਾਉ ॥ മനസ്സിൽ ദൈവത്തിനോടുള്ള സ്നേഹവും ഭക്തിയും കൊണ്ട് പ്രേമ രസം ഉത്പാദിപ്പിക്കപ്പെടുന്നു
ਮਨ ਤਨ ਅੰਤਰਿ ਇਹੀ ਸੁਆਉ ॥ മനസ്സിലും ശരീരത്തിലും ഈ ഊർജ്ജം തന്നെയാണ് നിറഞ്ഞിരിക്കുന്നത്
ਨੇਤ੍ਰਹੁ ਪੇਖਿ ਦਰਸੁ ਸੁਖੁ ਹੋਇ ॥ തന്റെ നേത്രങ്ങൾ കൊണ്ട് ആ ദൈവ ദർശനം നേടി ഞാൻ സുഖം പ്രാപിക്കുന്നു
ਮਨੁ ਬਿਗਸੈ ਸਾਧ ਚਰਨ ਧੋਇ ॥ സന്യാസിമാരുടെ ചരണങ്ങളെ കഴുകി എൻറെ മനസ്സ് പ്രസന്നമായി തീർന്നിരിക്കുന്നു
ਭਗਤ ਜਨਾ ਕੈ ਮਨਿ ਤਨਿ ਰੰਗੁ ॥ ഭക്തജനങ്ങളുടെ ആത്മാവിലും ശരീരത്തിലും പ്രഭുവിനോടുള്ള സ്നേഹം നിറഞ്ഞിരിക്കുന്നു
ਬਿਰਲਾ ਕੋਊ ਪਾਵੈ ਸੰਗੁ ॥ വളരെ വിരളമായവർക്കു മാത്രമേ ദൈവത്തെ തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ
ਏਕ ਬਸਤੁ ਦੀਜੈ ਕਰਿ ਮਇਆ ॥ അല്ലയോ ദൈവമേ ഞങ്ങൾക്ക് താങ്കളുടെ നാമം ആകുന്ന സമ്പത്ത് നൽകിയാലും
ਗੁਰ ਪ੍ਰਸਾਦਿ ਨਾਮੁ ਜਪਿ ਲਇਆ ॥ അങ്ങനെ ഞങ്ങൾ ഗുരുവിൻറെ കൊണ്ട് താങ്കളുടെ നാമം ജപിക്കുമാറാവട്ടെ
ਤਾ ਕੀ ਉਪਮਾ ਕਹੀ ਨ ਜਾਇ ॥ അദ്ദേഹത്തെ ആരോടും ഉപമിക്കുവാൻ സാധിക്കുകയില്ല
ਨਾਨਕ ਰਹਿਆ ਸਰਬ ਸਮਾਇ ॥੬॥ നാനക് ഈശ്വരൻ സർവ്വവ്യാപിയാണ്
ਪ੍ਰਭ ਬਖਸੰਦ ਦੀਨ ਦਇਆਲ ॥ പരമാത്മാവ് ക്ഷമാശീലിനും ദീനദയാലുവും ആണ്
ਭਗਤਿ ਵਛਲ ਸਦਾ ਕਿਰਪਾਲ ॥ അവൻ ഭക്തവത്സലനും എപ്പോഴും കൃപയുള്ളവനുമാണ്
ਅਨਾਥ ਨਾਥ ਗੋਬਿੰਦ ਗੁਪਾਲ ॥ ആ ഗോവിന്ദൻ ഗോപാലൻ അനാഥരുടെയെല്ലാം നാഥനാണ്
ਸਰਬ ਘਟਾ ਕਰਤ ਪ੍ਰਤਿਪਾਲ ॥ അവൻ തന്നെയാണ് സമസ്ത ജീവജാലങ്ങളെയും പരിപാലിക്കുന്നത്
ਆਦਿ ਪੁਰਖ ਕਾਰਣ ਕਰਤਾਰ ॥ അവൻ തന്നെയാണ് ആദി പുരുഷനും സൃഷ്ടിയുടെയെല്ലാം രചയിതാവും
ਭਗਤ ਜਨਾ ਕੇ ਪ੍ਰਾਨ ਅਧਾਰ ॥ അവൻ ഭക്തജനങ്ങളുടെ എല്ലാം ജീവിതത്തിൻറെ ആധാരമാണ്
ਜੋ ਜੋ ਜਪੈ ਸੁ ਹੋਇ ਪੁਨੀਤ ॥ അദ്ദേഹത്തിൻറെ നാമം ജപിക്കുന്നവർ പാവനരായി തീരുന്നു
ਭਗਤਿ ਭਾਇ ਲਾਵੈ ਮਨ ਹੀਤ ॥ അവൻ തന്റെ മനസ്സിലുള്ള ഭക്തിയെ ദൈവത്തിൽ കേന്ദ്രീകരിക്കുന്നു
ਹਮ ਨਿਰਗੁਨੀਆਰ ਨੀਚ ਅਜਾਨ ॥ നമ്മൾ ഗുണഹീനരും നീചരും വിഡ്ഢികളും ആണ്
ਨਾਨਕ ਤੁਮਰੀ ਸਰਨਿ ਪੁਰਖ ਭਗਵਾਨ ॥੭॥ നാനക് പറയുന്നത് ഇങ്ങനെയാണ് അല്ലയോ സർവ്വശക്തിമാനായ ദൈവമേ ഞങ്ങൾ നിൻറെ കാലടിയിൽ വന്നു ചേർന്നിരിക്കുന്നു
ਸਰਬ ਬੈਕੁੰਠ ਮੁਕਤਿ ਮੋਖ ਪਾਏ ॥ അവൻ എല്ലാ സ്വർഗ്ഗവും മോക്ഷവും പ്രാപിച്ചിരിക്കുന്നു
ਏਕ ਨਿਮਖ ਹਰਿ ਕੇ ਗੁਨ ਗਾਏ ॥ ഏതൊരു ജീവിയാണ് ഒരു ക്ഷണ നേരത്തേക്ക് എങ്കിലും ദൈവത്തിൻറെ ഗുണഗാനം ചെയ്തിട്ടുള്ളത്
ਅਨਿਕ ਰਾਜ ਭੋਗ ਬਡਿਆਈ ॥ ആ ജീവൻ അനേകം രാജ്യങ്ങളും ഭോഗപദാർത്ഥങ്ങളും എല്ലാം നേടുന്നു
ਹਰਿ ਕੇ ਨਾਮ ਕੀ ਕਥਾ ਮਨਿ ਭਾਈ ॥ ഏതൊരു മനുഷ്യനാണ് ഭഗവാൻറെ നാമം ഇഷ്ടമാകുന്നത്
ਬਹੁ ਭੋਜਨ ਕਾਪਰ ਸੰਗੀਤ ॥ ആ ജീവൻ എല്ലാതരത്തിലുള്ള ഭോജനങ്ങളും വസ്ത്രവും സംഗീതത്തിന്റെ ആനന്ദവും പ്രാപിക്കുന്നു
ਰਸਨਾ ਜਪਤੀ ਹਰਿ ਹਰਿ ਨੀਤ ॥ ഏതൊരാളുടെ നാവാണ് പരമേശ്വരന്റെ നാമത്തെ ജപിക്കുന്നത്
ਭਲੀ ਸੁ ਕਰਨੀ ਸੋਭਾ ਧਨਵੰਤ ॥ അവൻറെ എല്ലാ കർമ്മങ്ങളും ശുഭത്തിൽ അവസാനിക്കുന്നു അവൻ ധനവാൻ ആയിത്തീരുന്നു
ਹਿਰਦੈ ਬਸੇ ਪੂਰਨ ਗੁਰ ਮੰਤ ॥ ആരുടെ ഹൃദയത്തിലാണ് ഗുരുവിൻറെ മന്ത്രം വസിക്കുന്നത്
ਸਾਧਸੰਗਿ ਪ੍ਰਭ ਦੇਹੁ ਨਿਵਾਸ ॥ അല്ലയോ ഈശ്വര താങ്കളെ ജപിക്കുന്ന ആ സാധുക്കളുടെ കൂടെ എന്നെയും ചേർക്കുക
ਸਰਬ ਸੂਖ ਨਾਨਕ ਪਰਗਾਸ ॥੮॥੨੦॥ അല്ലയോ നാനക് സത് സംഗതിയിലേർപ്പെടുന്നതുകൊണ്ട് എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുന്നു
ਸਲੋਕੁ ॥ ശ്ലോകം
ਸਰਗੁਨ ਨਿਰਗੁਨ ਨਿਰੰਕਾਰ ਸੁੰਨ ਸਮਾਧੀ ਆਪਿ ॥ നിരാഹാരനായ ആ ദൈവം സ്വയം സർവ്വ ഗുണസമ്പന്നനും നിർഗുണനുമാണ് അവൻ സ്വയം സമാധിയിൽ ഏർപ്പെട്ടിരിക്കുന്നു
ਆਪਨ ਕੀਆ ਨਾਨਕਾ ਆਪੇ ਹੀ ਫਿਰਿ ਜਾਪਿ ॥੧॥ അല്ലയോ സർവ പരമാത്മാവായ ആ ദൈവം തന്നെയാണ് ഈ ലോകത്തെ സൃഷ്ടിച്ചിരിക്കുന്നത് പിന്നെ അതിനെ പരിപാലിക്കുന്നത് അവൻ തന്നെയാണ്
ਅਸਟਪਦੀ ॥ അഷ്ടപതി
ਜਬ ਅਕਾਰੁ ਇਹੁ ਕਛੁ ਨ ਦ੍ਰਿਸਟੇਤਾ ॥ ഈ സൃഷ്ടിയുടെ വ്യാപ്തി മനസ്സിലാകാതിരുന്ന ആ സമയത്ത്
ਪਾਪ ਪੁੰਨ ਤਬ ਕਹ ਤੇ ਹੋਤਾ ॥ അപ്പോൾ പാപമോ അല്ലെങ്കിൽ പുണ്യമോ ഏത് പ്രാണിക്കാണ് ചെയ്യാൻ സാധിക്കുമായിരുന്നത്
ਜਬ ਧਾਰੀ ਆਪਨ ਸੁੰਨ ਸਮਾਧਿ ॥ എപ്പോഴാണ് ദൈവം സ്വയം ശൂന്യ സമാധിയിലായിരുന്നത്
ਤਬ ਬੈਰ ਬਿਰੋਧ ਕਿਸੁ ਸੰਗਿ ਕਮਾਤਿ ॥ അപ്പോൾ മറ്റുള്ളവരോട് വൈരാഗ്യവും വിരോധവും ആർക്കാണ് കൊണ്ടു നടക്കുവാൻ സാധിച്ചിരുന്നത്
ਜਬ ਇਸ ਕਾ ਬਰਨੁ ਚਿਹਨੁ ਨ ਜਾਪਤ ॥ ഈ ലോകത്തിൻറെ സൃഷ്ടിയെപ്പറ്റി മനസ്സിലാകാതിരുന്ന സമയത്ത്
ਤਬ ਹਰਖ ਸੋਗ ਕਹੁ ਕਿਸਹਿ ਬਿਆਪਤ ॥ അപ്പോൾ സന്തോഷവും സുഖവും എങ്ങനെയാണ് നമ്മൾ കണ്ടിരുന്നത്
ਜਬ ਆਪਨ ਆਪ ਆਪਿ ਪਾਰਬ੍ਰਹਮ ॥ ആ പരമാത്മാവായ പരബ്രഹ്മം തന്നെയാണ് എല്ലാം ആയിരുന്ന സമയത്ത്
ਤਬ ਮੋਹ ਕਹਾ ਕਿਸੁ ਹੋਵਤ ਭਰਮ ॥ അപ്പോൾ മോഹം ആരെയാണ് ഗ്രഹിച്ചിരുന്നത് ആർക്കാണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നത്


© 2025 SGGS ONLINE
error: Content is protected !!
Scroll to Top