Guru Granth Sahib Translation Project

Guru Granth Sahib Malayalam Page 288

Page 288

ਰਚਿ ਰਚਨਾ ਅਪਨੀ ਕਲ ਧਾਰੀ ॥ ഈ സൃഷ്ടിയുടെ രചന കൊണ്ട് ദൈവം തൻറെ ശക്തി തെളിയിച്ചിരിക്കുന്നു
ਅਨਿਕ ਬਾਰ ਨਾਨਕ ਬਲਿਹਾਰੀ ॥੮॥੧੮॥ അല്ലയോ നാനക്ക് ഞാൻ അനേകം പ്രാവശ്യം അദ്ദേഹത്തിന് സ്വയം അർപ്പിക്കുന്നു
ਸਲੋਕੁ ॥ ശ്ലോകം
ਸਾਥਿ ਨ ਚਾਲੈ ਬਿਨੁ ਭਜਨ ਬਿਖਿਆ ਸਗਲੀ ਛਾਰੁ ॥ അല്ലയോ പ്രാണി ഭഗവാൻറെ ഭക്തി അല്ലാതെ മറ്റൊന്നും തന്നെ നിൻറെ കൂടെ വരില്ല മറ്റെല്ലാ സാംസ്കാരിക വികാരങ്ങളും തുച്ഛമാണ്
ਹਰਿ ਹਰਿ ਨਾਮੁ ਕਮਾਵਨਾ ਨਾਨਕ ਇਹੁ ਧਨੁ ਸਾਰੁ ॥੧॥ അല്ലയോ നാനക്ക് ഹരി പരമേശ്വരന്റെ നാമസ്മരണം മാത്രമല്ല അദ്ദേഹത്തിൻറെ നാമത്തെ ശേഖരിക്കുന്നത് മാത്രമാണ് ഏറ്റവും വലിയ ധനം
ਅਸਟਪਦੀ ॥ അഷ്ടപതി
ਸੰਤ ਜਨਾ ਮਿਲਿ ਕਰਹੁ ਬੀਚਾਰੁ ॥ സന്യാസിമാരുടെ സമ്പർക്കത്തിൽ ഏർപ്പെട്ട് ഇത് വിചാരിക്കുക
ਏਕੁ ਸਿਮਰਿ ਨਾਮ ਆਧਾਰੁ ॥ ആ ഒരു ദൈവത്തെ മാത്രം ഭജിക്കുക മാത്രമല്ല അദ്ദേഹത്തിന് സ്വയം അർപ്പിക്കുക
ਅਵਰਿ ਉਪਾਵ ਸਭਿ ਮੀਤ ਬਿਸਾਰਹੁ ॥ അല്ലയോ എൻറെ മിത്രമേ മറ്റെല്ലാ പ്രയത്നങ്ങളെയും കൈവെടിയുക
ਚਰਨ ਕਮਲ ਰਿਦ ਮਹਿ ਉਰਿ ਧਾਰਹੁ ॥ ഈശ്വരന്റെ ചരണലത്തിൽ തന്റെ ഹൃദയത്തെയും മനസ്സിനെയും അർപ്പിക്കുക
ਕਰਨ ਕਾਰਨ ਸੋ ਪ੍ਰਭੁ ਸਮਰਥੁ ॥ ആ ഈശ്വരൻ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ കഴിവുള്ളവനും മറ്റു പ്രാണികളെ കൊണ്ട് ചെയ്യിപ്പിക്കാൻ കഴിവുള്ളവനും ആണ്
ਦ੍ਰਿੜੁ ਕਰਿ ਗਹਹੁ ਨਾਮੁ ਹਰਿ ਵਥੁ ॥ ഈശ്വരന്റെ നാമത്തെ ദൃഢമായി പിടിച്ചു കൊള്ളുക
ਇਹੁ ਧਨੁ ਸੰਚਹੁ ਹੋਵਹੁ ਭਗਵੰਤ ॥ ഈശ്വരൻ നാമമാകുന്ന സമ്പത്തിനെ ശേഖരിക്കുക
ਸੰਤ ਜਨਾ ਕਾ ਨਿਰਮਲ ਮੰਤ ॥ സാധുക്കളുടെ മന്ത്രം പവിത്രവും പാപനവും ആണ്
ਏਕ ਆਸ ਰਾਖਹੁ ਮਨ ਮਾਹਿ ॥ ഈശ്വരനെ മാത്രം മനസ്സിൽ വിചാരിക്കുക
ਸਰਬ ਰੋਗ ਨਾਨਕ ਮਿਟਿ ਜਾਹਿ ॥੧॥ അല്ലയോ നാനക് അങ്ങനെ നിൻറെ സമസ്ത രോഗങ്ങളും ഇല്ലാതായിത്തീരുന്നു
ਜਿਸੁ ਧਨ ਕਉ ਚਾਰਿ ਕੁੰਟ ਉਠਿ ਧਾਵਹਿ ॥ അല്ലയോ മിത്രമേ ഏത് സമ്പത്തിനു വേണ്ടിയാണോ നീ നാല് പാടും ഓടി നടക്കുന്നത്
ਸੋ ਧਨੁ ਹਰਿ ਸੇਵਾ ਤੇ ਪਾਵਹਿ ॥ ആ ധനം നിനക്ക് ഈശ്വരസേവ കൊണ്ട് തന്നെ ലഭിക്കും
ਜਿਸੁ ਸੁਖ ਕਉ ਨਿਤ ਬਾਛਹਿ ਮੀਤ ॥ അല്ലയോ മിത്രമേ ഏത് സുഖത്തിനു വേണ്ടിയാണോ നീ ദിവസവും യാചിക്കുന്നത്
ਸੋ ਸੁਖੁ ਸਾਧੂ ਸੰਗਿ ਪਰੀਤਿ ॥ ആ സുഖം നിനക്ക് സാധുക്കളുടെ സമ്പർക്കം കൊണ്ടുതന്നെ ലഭിക്കും
ਜਿਸੁ ਸੋਭਾ ਕਉ ਕਰਹਿ ਭਲੀ ਕਰਨੀ ॥ ഏത് ഐശ്വര്യത്തിനു വേണ്ടിയാണോ നീ ശുഭകർമ്മങ്ങൾ ചെയ്യുന്നത്
ਸਾ ਸੋਭਾ ਭਜੁ ਹਰਿ ਕੀ ਸਰਨੀ ॥ ഐശ്വര്യം ദൈവത്തിൻറെ ചരണ സമരത്തെ പ്രാപിക്കുന്ന തോടുകൂടി നിനക്ക് ലഭിക്കും
ਅਨਿਕ ਉਪਾਵੀ ਰੋਗੁ ਨ ਜਾਇ ॥ അനേകം യജ്ഞങ്ങൾ കൊണ്ട് മാറ്റാൻ പറ്റാത്ത രോഗങ്ങളും
ਰੋਗੁ ਮਿਟੈ ਹਰਿ ਅਵਖਧੁ ਲਾਇ ॥ ഹരിനാമം ആകുന്ന ഔഷധി കൊണ്ട് ഇല്ലാതായിത്തീരുന്നു
ਸਰਬ ਨਿਧਾਨ ਮਹਿ ਹਰਿ ਨਾਮੁ ਨਿਧਾਨੁ ॥ എല്ലാ ഖജനാവുകളിലും ശ്രേഷ്ഠമായതാണ് ഈശ്വര നാമം ആകുന്ന ഖജനാവ്
ਜਪਿ ਨਾਨਕ ਦਰਗਹਿ ਪਰਵਾਨੁ ॥੨॥ അല്ലയോ നാനക് ഈശ്വരന്റെ നാമസ്മരണം ചെയ്യുക അദ്ദേഹത്തിൻറെ സദസ്സിൽ സ്വയം ചെന്നു ചേരുക
ਮਨੁ ਪਰਬੋਧਹੁ ਹਰਿ ਕੈ ਨਾਇ ॥ തൻറെ മനസ്സിനെ ഈശ്വര നാമം കൊണ്ട് ഉയർത്തെഴുന്നേൽപ്പിക്കുക
ਦਹ ਦਿਸਿ ਧਾਵਤ ਆਵੈ ਠਾਇ ॥ അങ്ങനെ 10 ദിശകളിൽ ആയി പറന്നു നടക്കുന്ന നിൻറെ മനസ്സ് സ്വയം നിയന്ത്രണത്തിൽ വന്നുചേരുന്നു
ਤਾ ਕਉ ਬਿਘਨੁ ਨ ਲਾਗੈ ਕੋਇ ॥ അതിന് യാതൊരു സങ്കടവും വന്നു ചേരുന്നില്ല
ਜਾ ਕੈ ਰਿਦੈ ਬਸੈ ਹਰਿ ਸੋਇ ॥ ആരുടെ ഹൃദയത്തിലാണോ ആ ഈശ്വരൻ വസിക്കുന്നത്
ਕਲਿ ਤਾਤੀ ਠਾਂਢਾ ਹਰਿ ਨਾਉ ॥ ഈ കലിയുഗം അത്യുഗ്രമാണ് എന്നാൽ ഹരിനാമം വളരെ ശീതളവും
ਸਿਮਰਿ ਸਿਮਰਿ ਸਦਾ ਸੁਖ ਪਾਉ ॥ അത് എപ്പോഴും ഓർമ്മിക്കുക അങ്ങനെ സുഖം പ്രാപിക്കുക
ਭਉ ਬਿਨਸੈ ਪੂਰਨ ਹੋਇ ਆਸ ॥ നാമസ് മരണം കൊണ്ട് ഭയം ഇല്ലാതാകുന്നു മാത്രമല്ല ആശിച്ചതെല്ലാം ലഭിക്കുന്നു
ਭਗਤਿ ਭਾਇ ਆਤਮ ਪਰਗਾਸ ॥ പ്രഭുവിൻറെ ഭക്തിയിൽ സ്വയം ഒഴുകുന്നത് കൊണ്ട് ആത്മാവ് ഉജ്ജ്വലമായി തീരുന്നു
ਤਿਤੁ ਘਰਿ ਜਾਇ ਬਸੈ ਅਬਿਨਾਸੀ ॥ ആരൊരുവനാണ് പ്രഭുവിന്റെ നാമസ്മരണം ചെയ്യുന്നത് അവന്റെ ഹൃദയത്തിൽ ഈശ്വരൻ എപ്പോഴും വസിക്കുന്നു
ਕਹੁ ਨਾਨਕ ਕਾਟੀ ਜਮ ਫਾਸੀ ॥੩॥ അല്ലയോ നാനക് ഈശ്വരന്റെ നാമസ്മരണം ചെയ്യുന്നതുകൊണ്ട് യമന് പോലും അടുക്കുവാൻ സാധിക്കുകയില്ല
ਤਤੁ ਬੀਚਾਰੁ ਕਹੈ ਜਨੁ ਸਾਚਾ ॥ ഏതൊരുവനാണ് സാരതത്‌വ ഉപദേശത്തെ എപ്പോഴും സ്മരിക്കുന്നത് അവൻ മാത്രമാണ് ശരിയായ മനുഷ്യൻ
ਜਨਮਿ ਮਰੈ ਸੋ ਕਾਚੋ ਕਾਚਾ ॥ ഭവസാഗരത്തിൽ പെട്ട് ചുഴലുന്നവൻ വെറും പ)മരനാണ്
ਆਵਾ ਗਵਨੁ ਮਿਟੈ ਪ੍ਰਭ ਸੇਵ ॥ പ്രഭുവിനെ സേവിക്കുന്നതുകൊണ്ട് സാംസരിക ചക്രത്തിൽ നിന്നും മോക്ഷം ലഭിക്കുന്നു
ਆਪੁ ਤਿਆਗਿ ਸਰਨਿ ਗੁਰਦੇਵ ॥ തന്റെ അഹന്ത ഉപേക്ഷിക്കുക ഗുരുവിൻറെ ശരണത്തെ ചെന്നടയുക
ਇਉ ਰਤਨ ਜਨਮ ਕਾ ਹੋਇ ਉਧਾਰੁ ॥ അങ്ങനെ വിലയുയർന്ന ഈ ജീവിതം ഉദ്ധരിക്കപ്പെടുന്നു
ਹਰਿ ਹਰਿ ਸਿਮਰਿ ਪ੍ਰਾਨ ਆਧਾਰੁ ॥ നിൻറെ പ്രാണന്റെ ആധാരമായ പരമേശ്വരനെ എപ്പോഴും ധ്യാനിക്കുക
ਅਨਿਕ ਉਪਾਵ ਨ ਛੂਟਨਹਾਰੇ ॥ എന്ത് യത്നങ്ങൾ ചെയ്താലും അതിൽ നിന്നും ഒരിക്കലും മോക്ഷം പ്രാപിക്കുവാൻ ആകില്ല
ਸਿੰਮ੍ਰਿਤਿ ਸਾਸਤ ਬੇਦ ਬੀਚਾਰੇ ॥ വേണമെങ്കിൽ സ്മൃതികളെയും ശാസ്ത്രങ്ങളെയും വേദങ്ങളെയും പഠിച്ച നോക്കുക
ਹਰਿ ਕੀ ਭਗਤਿ ਕਰਹੁ ਮਨੁ ਲਾਇ ॥ മനസ്സുകൊണ്ട് ഭഗവാൻറെ ഭക്തിയിൽ മാത്രം മുഴുകുക
ਮਨਿ ਬੰਛਤ ਨਾਨਕ ਫਲ ਪਾਇ ॥੪॥ അല്ലയോ നനക് ഏതൊരുവനാണ് ഭക്തിയിൽ മുഴുകുന്നത് അവന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന എന്തും ലഭിക്കുന്നു
ਸੰਗਿ ਨ ਚਾਲਸਿ ਤੇਰੈ ਧਨਾ ॥ ധനമോ സമ്പത്തു നിൻറെ കൂടെ ഒരിക്കലും വരികയില്ല
ਤੂੰ ਕਿਆ ਲਪਟਾਵਹਿ ਮੂਰਖ ਮਨਾ ॥ പിന്നെന്തിനാണ് വിഢിയായ മനസ്സ് നീ ആ സമ്പത്തിന് വേണ്ടി യാചിക്കുന്നത്
ਸੁਤ ਮੀਤ ਕੁਟੰਬ ਅਰੁ ਬਨਿਤਾ ॥ പുത്രനും മിത്രമോ കുടുംബമോ ഭാര്യയോ
ਇਨ ਤੇ ਕਹਹੁ ਤੁਮ ਕਵਨ ਸਨਾਥਾ ॥ ഇതിൽ ആരാണ് നിനക്ക് സഹായി ആയിട്ടുള്ളത്
ਰਾਜ ਰੰਗ ਮਾਇਆ ਬਿਸਥਾਰ ॥ രാജ്യം വിലാസം പിന്നെ സമ്പത്തിന്റെ വിസ്താരം
ਇਨ ਤੇ ਕਹਹੁ ਕਵਨ ਛੁਟਕਾਰ ॥ ഇതെല്ലാം നിന്നെ എപ്പോഴാണ് രക്ഷിക്കാൻ സഹായിക്കുന്നത്
ਅਸੁ ਹਸਤੀ ਰਥ ਅਸਵਾਰੀ ॥ അശ്വം ആന രഥങ്ങൾ സവാരി
ਝੂਠਾ ਡੰਫੁ ਝੂਠੁ ਪਾਸਾਰੀ ॥ ഇതെല്ലാം വെറും മിഥ്യയായ ആഡംബരങ്ങളാണ്
ਜਿਨਿ ਦੀਏ ਤਿਸੁ ਬੁਝੈ ਨ ਬਿਗਾਨਾ ॥ മൂർഖനായ മനുഷ്യൻ ആ പരമാത്മാവിനെ അറിയുന്നില്ല അവനാണ് ഇതെല്ലാം പദാർത്ഥങ്ങളും അവനു നൽകിയിരിക്കുന്നത് എന്ന്
ਨਾਮੁ ਬਿਸਾਰਿ ਨਾਨਕ ਪਛੁਤਾਨਾ ॥੫॥ അല്ലയോ നനക് ദൈവത്തെ മറന്നു മനുഷ്യൻ പിന്നീട് പശ്ചാത്തപിക്കുന്നു
ਗੁਰ ਕੀ ਮਤਿ ਤੂੰ ਲੇਹਿ ਇਆਨੇ ॥ അല്ലയോ മൂർക്കനായ മനുഷ്യ നീ ഗുരുവിൻറെ ശിക്ഷ നേടുക
ਭਗਤਿ ਬਿਨਾ ਬਹੁ ਡੂਬੇ ਸਿਆਨੇ ॥ പ്രഭുവിന്റെ ഭക്തിയില്ലാത്ത എത്ര വലിയ മനുഷ്യനായാലും ഒരു ദിവസം അവനില്ലാതായിത്തീരുന്നു
ਹਰਿ ਕੀ ਭਗਤਿ ਕਰਹੁ ਮਨ ਮੀਤ ॥ അല്ലയോ എൻറെ മിത്രമേ തന്റെ മനസ്സുകൊണ്ട് ഭഗവാൻറെ ഭക്തിയിൽ മുഴുകുക
ਨਿਰਮਲ ਹੋਇ ਤੁਮ੍ਹ੍ਹਾਰੋ ਚੀਤ ॥ അങ്ങനെ നിൻറെ മനസ്സ് നിർമ്മലമായി തീരുന്നു
ਚਰਨ ਕਮਲ ਰਾਖਹੁ ਮਨ ਮਾਹਿ ॥ പ്രഭുവിന്റെ ചരണകമലങ്ങൾ എപ്പോഴും നിൻറെ ഹൃദയത്തിൽ സൂക്ഷിക്കുക


© 2025 SGGS ONLINE
error: Content is protected !!
Scroll to Top