Guru Granth Sahib Translation Project

Guru Granth Sahib Malayalam Page 276

Page 276

ਕਈ ਕੋਟਿ ਦੇਵ ਦਾਨਵ ਇੰਦ੍ਰ ਸਿਰਿ ਛਤ੍ਰ ॥ ദൈവത്താൽ രക്ഷിക്കപ്പെടുന്നവരായ ദേവതകളും രാക്ഷസന്മാരും ഇന്ദ്രനും ഇവിടെ ഉണ്ട്
ਸਗਲ ਸਮਗ੍ਰੀ ਅਪਨੈ ਸੂਤਿ ਧਾਰੈ ॥ ഈശ്വരൻ തൻറെ എല്ലാ സൃഷ്ടികളെയും തൻറെ ആജ്ഞയാ കുന്ന മാലയിൽ കോർത്ത് വെച്ചിരിക്കുന്നു
ਨਾਨਕ ਜਿਸੁ ਜਿਸੁ ਭਾਵੈ ਤਿਸੁ ਤਿਸੁ ਨਿਸਤਾਰੈ ॥੩॥ അല്ലയോ നാനക് പരമാത്മാവിന് ശരി എന്ന് തോന്നുന്നവരെ മാത്രമേ ഈ ഭവസാഗരത്തിൽ നിന്നും രക്ഷിക്കപ്പെടുന്നുള്ളൂ
ਕਈ ਕੋਟਿ ਰਾਜਸ ਤਾਮਸ ਸਾਤਕ ॥ അനേകം കോടി രജോ ഗുണം ഉള്ള തമോ ഗുണമുള്ള മാത്രമല്ല സതോഗുണമുള്ള ജീവികൾ ഇവിടെ ഉണ്ട്
ਕਈ ਕੋਟਿ ਬੇਦ ਪੁਰਾਨ ਸਿਮ੍ਰਿਤਿ ਅਰੁ ਸਾਸਤ ॥ അനേകം കൂടി വേദങ്ങളും പുരാണങ്ങളും സ്മൃതികളും ശാസ്ത്രങ്ങളും ഇവിടെയുണ്ട്
ਕਈ ਕੋਟਿ ਕੀਏ ਰਤਨ ਸਮੁਦ ॥ അനേകം കോടി രത്നങ്ങളും സമുദ്രത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്
ਕਈ ਕੋਟਿ ਨਾਨਾ ਪ੍ਰਕਾਰ ਜੰਤ ॥ അനേകം കോടി വിഭിന്ന തരത്തിലുള്ള ജീവജന്തുക്കളും ഉണ്ട്
ਕਈ ਕੋਟਿ ਕੀਏ ਚਿਰ ਜੀਵੇ ॥ ദീർഘ ആയുഉള്ള അനേകം പ്രാണികളും ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്
ਕਈ ਕੋਟਿ ਗਿਰੀ ਮੇਰ ਸੁਵਰਨ ਥੀਵੇ ॥ പരമാത്മാവിന്റെ ആജ്ഞയാൽ അനേകം കോടി സ്വർണ്ണത്താലുള്ള സുമേരു പർവതങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്
ਕਈ ਕੋਟਿ ਜਖ੍ਯ੍ਯ ਕਿੰਨਰ ਪਿਸਾਚ ॥ അനേകം കോടി യക്ഷരു൦ കിന്നരരും പിശാചുക്കളും ഉണ്ട്
ਕਈ ਕੋਟਿ ਭੂਤ ਪ੍ਰੇਤ ਸੂਕਰ ਮ੍ਰਿਗਾਚ ॥ അനേകം കോടി ഭൂത പ്രേതങ്ങളും പന്നികളും സിംഹങ്ങളും ഉണ്ട്
ਸਭ ਤੇ ਨੇਰੈ ਸਭਹੂ ਤੇ ਦੂਰਿ ॥ ഈശ്വരൻ എല്ലാവരുടെയും സമീപത്തും എല്ലാവരിൽ നിന്നും ദൂരെയും ഇരിക്കുന്നു
ਨਾਨਕ ਆਪਿ ਅਲਿਪਤੁ ਰਹਿਆ ਭਰਪੂਰਿ ॥੪॥ അല്ലയോ ഈശ്വരൻ എല്ലാ രീതിയിലും പരിപൂർണ്ണനാണ് എന്നാൽ എല്ലാത്തിൽ നിന്നും വേറിട്ട നിൽക്കുന്നവനാണ്
ਕਈ ਕੋਟਿ ਪਾਤਾਲ ਕੇ ਵਾਸੀ ॥ അനേകം കോടി പാതാള നിവാസികളായ ജീവികൾ ഉണ്ട്
ਕਈ ਕੋਟਿ ਨਰਕ ਸੁਰਗ ਨਿਵਾਸੀ ॥ അനേകം കോടി നരകത്തിലും സ്വർഗ്ഗത്തിലും ജീവിക്കുന്ന ജീവികൾ ഉണ്ട്
ਕਈ ਕੋਟਿ ਜਨਮਹਿ ਜੀਵਹਿ ਮਰਹਿ ॥ അനേകം കോടി ജനങ്ങൾ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്
ਕਈ ਕੋਟਿ ਬਹੁ ਜੋਨੀ ਫਿਰਹਿ ॥ അനേകം കോടി ജനങ്ങൾ വിവിധ യോനികളിൽ അലഞ്ഞു തിരിയുന്നുണ്ട്
ਕਈ ਕੋਟਿ ਬੈਠਤ ਹੀ ਖਾਹਿ ॥ അനേകം പേർ യാതൊരു ജോലിയും ഇല്ലാതെ വെറുതെ ഇരുന്ന് തിന്നുന്ന വരും ഉണ്ട്
ਕਈ ਕੋਟਿ ਘਾਲਹਿ ਥਕਿ ਪਾਹਿ ॥ അനേകം ജീവികൾ അതിശ്രമം കൊണ്ട് ക്ഷീണിച്ചു പോകുന്നവരും ഉണ്ട്
ਕਈ ਕੋਟਿ ਕੀਏ ਧਨਵੰਤ ॥ അനേകം പേർ ഇവിടെ ധനവാന്മാരായി ജീവിക്കുന്നവരാണ്
ਕਈ ਕੋਟਿ ਮਾਇਆ ਮਹਿ ਚਿੰਤ ॥ എന്നാൽ അനേകം ജീവികൾ സമ്പത്തിന്റെ ചിന്തയിൽ മുഴുകി ഇരിക്കുന്നവരാണ്
ਜਹ ਜਹ ਭਾਣਾ ਤਹ ਤਹ ਰਾਖੇ ॥ ഈശ്വരൻ എവിടെ ആഗ്രഹിക്കുന്നുവോ അവിടെ തന്നെയാണ് ഓരോ ജീവികളെയും വയ്ക്കുന്നത്
ਨਾਨਕ ਸਭੁ ਕਿਛੁ ਪ੍ਰਭ ਕੈ ਹਾਥੇ ॥੫॥ അല്ലയോ നാനക്!എല്ലാം ഈശ്വരന്റെ കയ്യിലാണ്
ਕਈ ਕੋਟਿ ਭਏ ਬੈਰਾਗੀ ॥ ഈ ലോകത്തിൽ അനേകം ജീവികൾ വൈരാഗ്യം ഉള്ളവരായി തീർന്നിട്ടുണ്ട്
ਰਾਮ ਨਾਮ ਸੰਗਿ ਤਿਨਿ ਲਿਵ ਲਾਗੀ ॥ എന്നിട്ട് അവർ രാമനാമത്തിൽ തന്നെ സ്വയം മുഴുകിയിരിക്കുന്നു
ਕਈ ਕੋਟਿ ਪ੍ਰਭ ਕਉ ਖੋਜੰਤੇ ॥ എന്നാൽ അനേകം പേർ ഈശ്വരനെ തിരഞ്ഞു കൊണ്ടിരിക്കുന്ന വരാണ്
ਆਤਮ ਮਹਿ ਪਾਰਬ੍ਰਹਮੁ ਲਹੰਤੇ ॥ സ്വയം തൻറെ ആത്മാവിൽ തന്നെ ഭഗവാനെ കണ്ടെത്തുന്നവരും ഉണ്ട്
ਕਈ ਕੋਟਿ ਦਰਸਨ ਪ੍ਰਭ ਪਿਆਸ ॥ അനേകം പ്രാണികളിൽ ഈശ്വരനെ ദർശിക്കാനുള്ള ആഗ്രഹം നിലനിൽക്കുന്നവരാണ്
ਤਿਨ ਕਉ ਮਿਲਿਓ ਪ੍ਰਭੁ ਅਬਿਨਾਸ ॥ അങ്ങനെ ഉള്ളവർക്ക് അനശ്വരനായ ദൈവം ലഭിക്കുകയും ചെയ്യുന്നു
ਕਈ ਕੋਟਿ ਮਾਗਹਿ ਸਤਸੰਗੁ ॥ അനേകം കോടി പ്രാണികൾ സത്സംഗതി ആഗ്രഹിക്കുന്നവരാണ്
ਪਾਰਬ੍ਰਹਮ ਤਿਨ ਲਾਗਾ ਰੰਗੁ ॥ അവർ ദൈവത്തിൻറെ മേലുള്ള സ്നേഹത്തിൽ മുഴുകിയിരിക്കുന്നു
ਜਿਨ ਕਉ ਹੋਏ ਆਪਿ ਸੁਪ੍ਰਸੰਨ ॥ അല്ലയോ നാനക്ക് ഏത് ഒരുവനിലാണോ ഈശ്വരൻ സ്വയം പ്രസന്നൻ ആകുന്നത്
ਨਾਨਕ ਤੇ ਜਨ ਸਦਾ ਧਨਿ ਧੰਨਿ ॥੬॥ അങ്ങനെയുള്ള വ്യക്തി എപ്പോഴും ഭാഗ്യശാലികളാണ്
ਕਈ ਕੋਟਿ ਖਾਣੀ ਅਰੁ ਖੰਡ ॥ ഈ ഭൂമിയിൽ ഒൻപത് ഭൂഖണ്ഡങ്ങളിലും നാലു ദിശകളിലും കോടിക്കണക്കിന് പ്രാണികൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്
ਕਈ ਕੋਟਿ ਅਕਾਸ ਬ੍ਰਹਮੰਡ ॥ അനേകം കോടി ആകാശവും ബ്രഹ്മാണ്ഢങ്ങളും ഉണ്ട്
ਕਈ ਕੋਟਿ ਹੋਏ ਅਵਤਾਰ ॥ കോടിക്കണക്കിന് അവതാരങ്ങളും സംഭവിച്ചു കഴിഞ്ഞു
ਕਈ ਜੁਗਤਿ ਕੀਨੋ ਬਿਸਥਾਰ ॥ അനേകം യുക്തികൾ കൊണ്ടാണ് ഈശ്വരൻ തൻറെ രചന പൂർത്തിയാക്കിയിട്ടുള്ളത്
ਕਈ ਬਾਰ ਪਸਰਿਓ ਪਾਸਾਰ ॥ ഈ സൃഷ്ടി അനേകം തവണ സൃഷ്ടിക്കപ്പെടുകയും പുനർസൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്
ਸਦਾ ਸਦਾ ਇਕੁ ਏਕੰਕਾਰ ॥ എന്നാൽ പരമാത്മാവ് എപ്പോഴും ഒന്ന് തന്നെയാണ്
ਕਈ ਕੋਟਿ ਕੀਨੇ ਬਹੁ ਭਾਤਿ ॥ കോടിക്കണക്കിന് ജീവികളെ ഈശ്വരൻ വിവിധതരത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത്
ਪ੍ਰਭ ਤੇ ਹੋਏ ਪ੍ਰਭ ਮਾਹਿ ਸਮਾਤਿ ॥ പരമേശ്വരനായ ആ ദൈവത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ള ജീവികൾ അദ്ദേഹത്തിൽ തനെന ചെന്നുചേരുന്നു
ਤਾ ਕਾ ਅੰਤੁ ਨ ਜਾਨੈ ਕੋਇ ॥ അദ്ദേഹത്തിൻറെ ആദിയും അന്തവും ആർക്കും അറിയില്ല
ਆਪੇ ਆਪਿ ਨਾਨਕ ਪ੍ਰਭੁ ਸੋਇ ॥੭॥ അല്ലയോ നാനക്! പരമേശ്വരൻ എല്ലാം തന്നെ താങ്കൾ തന്നെയാണ്
ਕਈ ਕੋਟਿ ਪਾਰਬ੍ਰਹਮ ਕੇ ਦਾਸ ॥ ഈ ലോകത്തിൽ അനേകം കോടി ജീവികൾ ആ പരമാത്മാവിന്റെ ദാസന്മാരാണ്
ਤਿਨ ਹੋਵਤ ਆਤਮ ਪਰਗਾਸ ॥ അങ്ങനെയുള്ള ജീവികളുടെ ആത്മാവിൽ പ്രകാശം കൊണ്ട് നിറയുന്നു
ਕਈ ਕੋਟਿ ਤਤ ਕੇ ਬੇਤੇ ॥ അനേകം കോടി ജീവികൾതത്വ ജ്ഞാനികൾ ആണ്
ਸਦਾ ਨਿਹਾਰਹਿ ਏਕੋ ਨੇਤ੍ਰੇ ॥ മാത്രമല്ല തൻറെ നേത്രങ്ങൾ കൊണ്ട് അവർ എപ്പോഴും ആ ദൈവത്തെ കണ്ടുകൊണ്ടിരിക്കുന്നു
ਕਈ ਕੋਟਿ ਨਾਮ ਰਸੁ ਪੀਵਹਿ ॥ അനേകം കോടി ജീവികൾ അദ്ദേഹത്തിൻറെ നാമ സ്മരണമാകുന്ന രസം കുടിച്ചു കൊണ്ടിരിക്കുന്നു
ਅਮਰ ਭਏ ਸਦ ਸਦ ਹੀ ਜੀਵਹਿ ॥ ആരാണോ അമരന്മാരായി തീർന്ന് എപ്പോഴും ജീവിക്കുന്നത്
ਕਈ ਕੋਟਿ ਨਾਮ ਗੁਨ ਗਾਵਹਿ ॥ കൂടി കണക്കിന് ജീവികൾ അദ്ദേഹത്തിൻറെ നാമത്തിന്റെ യശോ ഗാനം പാടിക്കൊണ്ടിരിക്കുന്നു
ਆਤਮ ਰਸਿ ਸੁਖਿ ਸਹਜਿ ਸਮਾਵਹਿ ॥ അവർ ആത്മ രസമാകുന്ന ആ സുഖത്തിൽ സ്വയം ലയിച്ചുചേരുന്നു
ਅਪੁਨੇ ਜਨ ਕਉ ਸਾਸਿ ਸਾਸਿ ਸਮਾਰੇ ॥ ദൈവം തൻറെ ഭക്തന്മാരെ ഓരോ ശ്വാസത്തിലും രക്ഷിച്ചു കൊണ്ടിരിക്കുന്നു
ਨਾਨਕ ਓਇ ਪਰਮੇਸੁਰ ਕੇ ਪਿਆਰੇ ॥੮॥੧੦॥ അല്ലയോ നാനക്! അങ്ങനെയുള്ള ഭക്തർ തന്നെയാണ് പരമേശ്വരന് പ്രിയരായിട്ടുള്ളത്
ਸਲੋਕੁ ॥ ശ്ലോകം
ਕਰਣ ਕਾਰਣ ਪ੍ਰਭੁ ਏਕੁ ਹੈ ਦੂਸਰ ਨਾਹੀ ਕੋਇ ॥ ഈശ്വരന്റെ സൃഷ്ടിയുടെ മൂല കാരണം സ്വയം അദ്ദേഹം തന്നെയാണ് മറ്റാരുമല്ല
ਨਾਨਕ ਤਿਸੁ ਬਲਿਹਾਰਣੈ ਜਲਿ ਥਲਿ ਮਹੀਅਲਿ ਸੋਇ ॥੧॥ അല്ലയോ നാനക്! ജലത്തിലും ഭൂമിയിലും പാതാളത്തിലും ആകാശത്തിലും വ്യാപിച്ചിരിക്കുന്നവനായ ആ ദൈവത്തിൽ ഞാൻ എന്നെ സ്വയം അർപ്പിക്കുന്നു
ਅਸਟਪਦੀ ॥ അഷ്ടപതി
ਕਰਨ ਕਰਾਵਨ ਕਰਨੈ ਜੋਗੁ ॥ അനേകം കാര്യങ്ങൾ ചെയ്യുന്നവനും മറ്റു ജീവജാലങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുന്നവനായ ദൈവം എല്ലാം ചെയ്യാൻ സമർഥനാണ്
ਜੋ ਤਿਸੁ ਭਾਵੈ ਸੋਈ ਹੋਗੁ ॥ അവന് ശരി എന്ന് തോന്നുന്നത് മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളൂ
ਖਿਨ ਮਹਿ ਥਾਪਿ ਉਥਾਪਨਹਾਰਾ ॥ ദൈവം ക്ഷണം നേരം കൊണ്ട് ഈ സൃഷ്ടിയെ രചിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്


© 2025 SGGS ONLINE
error: Content is protected !!
Scroll to Top