Guru Granth Sahib Translation Project

Guru Granth Sahib Malayalam Page 272

Page 272

ਨਾਨਕ ਸਾਧ ਕੈ ਸੰਗਿ ਸਫਲ ਜਨੰਮ ॥੫॥ അല്ലയോ നാനക്! സന്യാസിമാരുടെ സമ്പർക്കത്തിൽ ഇരിക്കുന്നത് കൊണ്ട് മനുഷ്യജന്മം സഫലമായിത്തീരുന്നു
ਸਾਧ ਕੈ ਸੰਗਿ ਨਹੀ ਕਛੁ ਘਾਲ ॥ സന്യാസിമാരുടെ സമ്പർക്കത്തിൽ ഇരിക്കുന്നതുകൊണ്ട് മനുഷ്യന് അധികം പരിശ്രമിക്കേണ്ടി വരുന്നില്ല
ਦਰਸਨੁ ਭੇਟਤ ਹੋਤ ਨਿਹਾਲ ॥ സന്യാസിമാരുടെ ദർശന ശാസ്ത്രവും അതുപോലെ തന്നെ അവരുമായുള്ള സമ്പർക്കവും മനുഷ്യനെ കൃതാർത്ഥനാകുന്നു
ਸਾਧ ਕੈ ਸੰਗਿ ਕਲੂਖਤ ਹਰੈ ॥ സന്യാസിമാരുടെ സമർക്കത്തിൽ ഏർപ്പെടുന്നതുകൊണ്ട് മനുഷ്യൻറെ എല്ലാ പാപങ്ങളും നാശമാകുന്നു
ਸਾਧ ਕੈ ਸੰਗਿ ਨਰਕ ਪਰਹਰੈ ॥ സന്യാസിമാരുടെ സമ്പർക്കത്തിൽ ഏർപ്പെടുന്നത് കൊണ്ട് മനുഷ്യൻ നരകത്തിൽ പോകാതെ രക്ഷപ്പെടുന്നു
ਸਾਧ ਕੈ ਸੰਗਿ ਈਹਾ ਊਹਾ ਸੁਹੇਲਾ ॥ സന്യാസിമാരുടെ സമ്പർക്കത്തിൽ ഏർപ്പെടുന്നതുകൊണ്ട് മനുഷ്യൻ ലോകത്തിലും പരലോകത്തിലും സുഖവാനായി തീരുന്നു
ਸਾਧਸੰਗਿ ਬਿਛੁਰਤ ਹਰਿ ਮੇਲਾ ॥ ഈശ്വരനിൽ നിന്നും വിമുഖരായവർ പോലും സന്യാസിമാരുടെ സ൦ബർക്കത്തിൽ ഏർപ്പെടുന്നത് കൊണ്ട് ദൈവവുമായി കൂടുതൽ അടുക്കുന്നു
ਜੋ ਇਛੈ ਸੋਈ ਫਲੁ ਪਾਵੈ ॥ സന്യാസിമാരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന മൂലം മനുഷ്യൻ എന്ത് ആഗ്രഹിക്കുന്നു ആ ഫലം അവന് കൈവന്നുചേരുന്നു
ਸਾਧ ਕੈ ਸੰਗਿ ਨ ਬਿਰਥਾ ਜਾਵੈ ॥ സന്യാസം ഏർപ്പെടുന്നതുകൊണ്ട് ഒരിക്കലും അവൻ നിഷ്ഫലനായി തീരുന്നില്ല
ਪਾਰਬ੍ਰਹਮੁ ਸਾਧ ਰਿਦ ਬਸੈ ॥ പരബ്രഹ്മനായ ദൈവം സന്യാസിമാരുടെ ഹൃദയത്തിൽ വസിക്കുന്നു.
ਨਾਨਕ ਉਧਰੈ ਸਾਧ ਸੁਨਿ ਰਸੈ ॥੬॥ അല്ലയോ നാനക്! സന്യാസിമാരുടെ സമ്പ൪ക്കത്തിൽ ഏർപ്പെടുന്നതുകൊണ്ട് അവരുടെ വായിൽ നിന്നും ദൈവത്തിൻറെ യശോഗാനം കേൾക്കുന്നത് മൂലം മനുഷ്യജീവൻ സഫലമായിത്തീരുന്നു
ਸਾਧ ਕੈ ਸੰਗਿ ਸੁਨਉ ਹਰਿ ਨਾਉ ॥ സന്യാസിമാരുടെ സമ്പർക്കത്തിൽ ഏർപ്പെട്ട് ഭഗവാന്റെ നാമസ്മരണം ചെയ്യുക
ਸਾਧਸੰਗਿ ਹਰਿ ਕੇ ਗੁਨ ਗਾਉ ॥ സന്യാസിമാരുടെ സമ്പർക്കത്തിൽ ഏർപ്പെട്ട് ദൈവത്തിൻറെ ഗുണഗാനം ചെയ്യുക
ਸਾਧ ਕੈ ਸੰਗਿ ਨ ਮਨ ਤੇ ਬਿਸਰੈ ॥ സമ്പർക്കത്തിൽ ഏർപ്പെടുന്നത് മൂലം മനുഷ്യൻ ദൈവത്തെ ഒരിക്കലും വിസ്മരിക്കുന്നില്ല
ਸਾਧਸੰਗਿ ਸਰਪਰ ਨਿਸਤਰੈ ॥ സമ്പർക്കത്തിൽ ഏർപ്പെടുന്ന മൂലം മനുഷ്യൻ ഈ ഭവസാഗരത്തിൽ നിന്നും മുക്തനാകുന്നു
ਸਾਧ ਕੈ ਸੰਗਿ ਲਗੈ ਪ੍ਰਭੁ ਮੀਠਾ ॥ സന്യാസിമാരുടെ സമ്പർക്കത്തിൽ ഏർപ്പെടുന്നതുമൂലം ദൈവം മനുഷ്യന് പ്രിയമുള്ളവനായി തീരുന്നു
ਸਾਧੂ ਕੈ ਸੰਗਿ ਘਟਿ ਘਟਿ ਡੀਠਾ ॥ സമ്പർക്കത്തിൽ ഏർപ്പെടുന്നത് മൂലം ഓരോ മനുഷ്യന്റെ ഹൃദയത്തിലു൦ ദൈവം കാണപ്പെടുന്നു
ਸਾਧਸੰਗਿ ਭਏ ਆਗਿਆਕਾਰੀ ॥ സമ്പർക്കത്തിൽ ഏർപ്പെടുന്നതു മൂലം മനുഷ്യൻ ദൈവത്തിൻറെ ആജ്ഞ അനുസരിക്കുന്നവൻ ആയിത്തീരുന്നു
ਸਾਧਸੰਗਿ ਗਤਿ ਭਈ ਹਮਾਰੀ ॥ സന്യാസിമാരുടെ സമ്പർക്കത്തിൽ ഏർപ്പെടുന്നതുകൊണ്ടാണ് നമുക്ക് മുക്തി ലഭിക്കുന്നത്
ਸਾਧ ਕੈ ਸੰਗਿ ਮਿਟੇ ਸਭਿ ਰੋਗ ॥ സന്ദർഭത്തിൽ ഏർപ്പെടുന്നതുകൊണ്ട് നാം എല്ലാ രോഗത്തിൽ നിന്നും മുക്തരായി തീരുന്നു
ਨਾਨਕ ਸਾਧ ਭੇਟੇ ਸੰਜੋਗ ॥੭॥ അല്ലയോ നാനക്! സംയോഗവശാൽ മാത്രമേ സന്യാസിമാർ ലഭിക്കുകയുള്ളൂ
ਸਾਧ ਕੀ ਮਹਿਮਾ ਬੇਦ ਨ ਜਾਨਹਿ ॥ സന്യാസിമാരുടെ മഹിമ വേദങ്ങൾക്ക് പോലും പറയുവാൻ സാധിക്കുകയില്ല
ਜੇਤਾ ਸੁਨਹਿ ਤੇਤਾ ਬਖਿਆਨਹਿ ॥ അവർ സന്യാസിമാരെ പറ്റി എത്രയ്ക്ക് അറിയുന്നുവോ അത്രമാത്രമേ പറയുന്നുള്ളൂ
ਸਾਧ ਕੀ ਉਪਮਾ ਤਿਹੁ ਗੁਣ ਤੇ ਦੂਰਿ ॥ സന്യാസിമാരുടെ മഹിമ മായകൾക്ക് എല്ലാം അതീതമാണ് മൂന്ന് ഗുണങ്ങൾക്കും അതീതമാണ്
ਸਾਧ ਕੀ ਉਪਮਾ ਰਹੀ ਭਰਪੂਰਿ ॥ സന്യാസിമാരുടെ മഹിമ സർവ്വവ്യാപകമാണ്
ਸਾਧ ਕੀ ਸੋਭਾ ਕਾ ਨਾਹੀ ਅੰਤ ॥ സന്യാസിയുടെ ശോഭയ്ക്ക് ഒരു അന്തവും ഇല്ല
ਸਾਧ ਕੀ ਸੋਭਾ ਸਦਾ ਬੇਅੰਤ ॥ സന്യാസിമാരുടെ മഹിമ അനന്തമാണ്
ਸਾਧ ਕੀ ਸੋਭਾ ਊਚ ਤੇ ਊਚੀ ॥ സന്യാസിമാരുടെ മഹിമ സർവോച്ചമാണ്
ਸਾਧ ਕੀ ਸੋਭਾ ਮੂਚ ਤੇ ਮੂਚੀ ॥ സന്യാസിയുടെ മഹിമ മഹത്തായതിലും മഹത്തായതാണ്
ਸਾਧ ਕੀ ਸੋਭਾ ਸਾਧ ਬਨਿ ਆਈ ॥ സന്യാസിയുടെ മഹിമ അവർക്ക് മാത്രമേ ഉപയോഗം ആവുകയുള്ളൂ
ਨਾਨਕ ਸਾਧ ਪ੍ਰਭ ਭੇਦੁ ਨ ਭਾਈ ॥੮॥੭॥ നാനക് പറയുന്നത് ഇങ്ങനെയാണ് സാധുവിനും ദൈവത്തിനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല
ਸਲੋਕੁ ॥ ശ്ലോകം
ਮਨਿ ਸਾਚਾ ਮੁਖਿ ਸਾਚਾ ਸੋਇ ॥ ആരുടെ മനസ്സിലാണ് സത്യമുള്ളത് അവൻറെ വാക്കിലും സത്യമുണ്ടാകും
ਅਵਰੁ ਨ ਪੇਖੈ ਏਕਸੁ ਬਿਨੁ ਕੋਇ ॥ ഏതൊരുവൻ ആണോ പരമാത്മാവിനെ അല്ലാതെ മറ്റൊന്നിനെയും കാണാത്തത്
ਨਾਨਕ ਇਹ ਲਛਣ ਬ੍ਰਹਮ ਗਿਆਨੀ ਹੋਇ ॥੧॥ അല്ലയോ നാനക്! ഈ സ്വഭാവം ബ്രഹ്മ ജ്ഞാനികളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ
ਅਸਟਪਦੀ ॥ അഷ്ടപതി
ਬ੍ਰਹਮ ਗਿਆਨੀ ਸਦਾ ਨਿਰਲੇਪ ॥ ബ്രഹ്മജ്ഞാനി എപ്പോഴും നീർലിപ്തനായിരിക്കും
ਜੈਸੇ ਜਲ ਮਹਿ ਕਮਲ ਅਲੇਪ ॥ എങ്ങനെയാണോ ജലത്തിലും താമരപ്പൂ ശുദ്ധമായിരിക്കുന്നത്
ਬ੍ਰਹਮ ਗਿਆਨੀ ਸਦਾ ਨਿਰਦੋਖ ॥ ബ്രഹ്മജ്ഞാനി എപ്പോഴും ദോഷങ്ങളിൽ നിന്നെല്ലാം മുക്തൻ ആയിരിക്കും
ਜੈਸੇ ਸੂਰੁ ਸਰਬ ਕਉ ਸੋਖ ॥ എങ്ങനെയാണ് സൂര്യൻ എല്ലാ ദ്രവപദാർത്ഥങ്ങളെയും ഉണക്കുന്നത്
ਬ੍ਰਹਮ ਗਿਆਨੀ ਕੈ ਦ੍ਰਿਸਟਿ ਸਮਾਨਿ ॥ ബ്രഹ്മ ജ്ഞാനി അതുപോലെ തന്നെ എല്ലാ പദാർത്ഥങ്ങളെയും സമമായി തന്നെ കാണുന്നു
ਜੈਸੇ ਰਾਜ ਰੰਕ ਕਉ ਲਾਗੈ ਤੁਲਿ ਪਵਾਨ ॥ എങ്ങനെയാണ് വായു രാജാവിനെയും അതുപോലെ തന്നെ ദരിദ്രനെയും സമമായി കാണുന്നത്
ਬ੍ਰਹਮ ਗਿਆਨੀ ਕੈ ਧੀਰਜੁ ਏਕ ॥ ബ്രഹ്മജ്ഞാനിയുടെ സഹനശീലത സമമായിരിക്കും
ਜਿਉ ਬਸੁਧਾ ਕੋਊ ਖੋਦੈ ਕੋਊ ਚੰਦਨ ਲੇਪ ॥ ചിലർ മണ്ണ് കുഴിക്കുന്നു എന്നാൽ ചിലർ ചന്ദന൦ കൊണ്ട് തൻറെ ശരീരത്തിൽ ലേപനം ചെയ്യുന്നു
ਬ੍ਰਹਮ ਗਿਆਨੀ ਕਾ ਇਹੈ ਗੁਨਾਉ ॥ ബ്രഹ്മജ്ഞാനിയുടെ ഗുണവും അതുപോലെ തന്നെയാണ്
ਨਾਨਕ ਜਿਉ ਪਾਵਕ ਕਾ ਸਹਜ ਸੁਭਾਉ ॥੧॥ അല്ലയോ നാനക്! അഗ്നിയുടെ സ്വഭാവം സമമായിരിക്കുന്നതുപോലെ
ਬ੍ਰਹਮ ਗਿਆਨੀ ਨਿਰਮਲ ਤੇ ਨਿਰਮਲਾ ॥ ബ്രഹ്മജ്ഞാനിയു൦ പരമനിർമലയിരിക്കും
ਜੈਸੇ ਮੈਲੁ ਨ ਲਾਗੈ ਜਲਾ ॥ വെള്ളത്തിൽ അഴുക്ക് ചേരാതിരിക്കുന്നത് പോലെ
ਬ੍ਰਹਮ ਗਿਆਨੀ ਕੈ ਮਨਿ ਹੋਇ ਪ੍ਰਗਾਸੁ ॥ ബ്രഹ്മജ്ഞാനിയുടെ മനസ്സിലും പ്രകാശം ഉണ്ടായിരിക്കും
ਜੈਸੇ ਧਰ ਊਪਰਿ ਆਕਾਸੁ ॥ ഭൂമിയുടെ മുകളിൽ ആകാശം
ਬ੍ਰਹਮ ਗਿਆਨੀ ਕੈ ਮਿਤ੍ਰ ਸਤ੍ਰੁ ਸਮਾਨਿ ॥ ബ്രഹ്മജ്ഞാനിക്ക് മിത്രവും ശത്രുവും ഒരുപോലെയാണ്
ਬ੍ਰਹਮ ਗਿਆਨੀ ਕੈ ਨਾਹੀ ਅਭਿਮਾਨ ॥ ബ്രഹ്മചാരിയുടെ മനസ്സിൽ ലേശം പോലും അഹങ്കാരം ഉണ്ടായിരിക്കുകയില്ല
ਬ੍ਰਹਮ ਗਿਆਨੀ ਊਚ ਤੇ ਊਚਾ ॥ ബ്രഹ്മജ്ഞാനി സർവ്വോച്ച൯ ആയിരിക്കും
ਮਨਿ ਅਪਨੈ ਹੈ ਸਭ ਤੇ ਨੀਚਾ ॥ എന്നാൽ അവൻ മനസ്സുകൊണ്ട് വളരെ വിനീതൻ ആയിരിക്കും
ਬ੍ਰਹਮ ਗਿਆਨੀ ਸੇ ਜਨ ਭਏ ॥ അല്ലയോ നാനക്! അങ്ങനെയുള്ള പുരുഷന്മാർ മാത്രമേ ബ്രഹ്മജ്ഞാനി ആകുവാൻ സാധിക്കുകയുള്ളൂ
ਨਾਨਕ ਜਿਨ ਪ੍ਰਭੁ ਆਪਿ ਕਰੇਇ ॥੨॥ ഏതൊരുവനെയാണോ പരമേശ്വരൻ സ്വയംബ്രഹ്മജ്ഞാനി ആക്കുന്നത്
ਬ੍ਰਹਮ ਗਿਆਨੀ ਸਗਲ ਕੀ ਰੀਨਾ ॥ ബ്രഹ്മജ്ഞാനി അത്യന്തം വിനയം ഉള്ളവൻ ആയിരിക്കും
ਆਤਮ ਰਸੁ ਬ੍ਰਹਮ ਗਿਆਨੀ ਚੀਨਾ ॥ ബ്രഹ്മജ്ഞാനി എപ്പോഴും ആത്മീക ആനന്ദം അനുഭവിക്കുന്നവനായിരിക്കും
ਬ੍ਰਹਮ ਗਿਆਨੀ ਕੀ ਸਭ ਊਪਰਿ ਮਇਆ ॥ ബ്രഹ്മജ്ഞാനി എപ്പോഴും എല്ലാവരിലും തന്റെ കൃപ ചൊരിയുന്നവനായിരിക്കും
ਬ੍ਰਹਮ ਗਿਆਨੀ ਤੇ ਕਛੁ ਬੁਰਾ ਨ ਭਇਆ ॥ ബ്രഹ്മജ്ഞാനി ഒരിക്കലും ഒരു തെറ്റും ചെയ്യുന്നവൻ ആയിരിക്കുകയില്ല
ਬ੍ਰਹਮ ਗਿਆਨੀ ਸਦਾ ਸਮਦਰਸੀ ॥ ബ്രഹ്മജ്ഞാനി എല്ലായിപ്പോഴും എല്ലാത്തിനെയും സമമായി കാണുന്നവൻ ആയിരിക്കും


© 2025 SGGS ONLINE
error: Content is protected !!
Scroll to Top