Guru Granth Sahib Translation Project

Guru Granth Sahib Malayalam Page 270

Page 270

ਮੁਖਿ ਤਾ ਕੋ ਜਸੁ ਰਸਨ ਬਖਾਨੈ ॥ തൻറെ വായ കൊണ്ടും കൊണ്ടും രസന കൊണ്ടും എപ്പോഴും അദ്ദേഹത്തിൻറെ യശോഗാനം പാടുക
ਜਿਹ ਪ੍ਰਸਾਦਿ ਤੇਰੋ ਰਹਤਾ ਧਰਮੁ ॥ ആരുടെ കൃപ കൊണ്ടാണോ നിൻറെ മതം നിലനിൽക്കുന്നത്
ਮਨ ਸਦਾ ਧਿਆਇ ਕੇਵਲ ਪਾਰਬ੍ਰਹਮੁ ॥ അല്ലയോ മനസ്സേ നീ എപ്പോഴും ആ പരബ്രഹ്മത്തിനെ സ്മരിക്കുക
ਪ੍ਰਭ ਜੀ ਜਪਤ ਦਰਗਹ ਮਾਨੁ ਪਾਵਹਿ ॥ പൂജ്യനായ പരമേശ്വരനെ ആരാധിക്കുന്നതുകൊണ്ട് നിനക്ക് എപ്പോഴും അദ്ദേഹത്തിൻറെ സദസ്സിൽ ആദരവ് ലഭിക്കും
ਨਾਨਕ ਪਤਿ ਸੇਤੀ ਘਰਿ ਜਾਵਹਿ ॥੨॥ അല്ലയോ നാനക്! അങ്ങനെ നീ ആദരവോടുകൂടി പരലോകത്തേക്ക് യാത്രയാകും
ਜਿਹ ਪ੍ਰਸਾਦਿ ਆਰੋਗ ਕੰਚਨ ਦੇਹੀ ॥ അല്ലയോ മനസ്സേ ആരുടെ കൃപ കൊണ്ടാണോ നിനക്ക് സ്വർണം പോലെ സുന്ദരമായ ഒരു ശരീരം ലഭിച്ചിട്ടുള്ളത്
ਲਿਵ ਲਾਵਹੁ ਤਿਸੁ ਰਾਮ ਸਨੇਹੀ ॥ ആ പ്രിയതമനായ രാമൻ തൻറെ മനസ്സിനെ അർപ്പിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਤੇਰਾ ਓਲਾ ਰਹਤ ॥ അദ്ദേഹത്തിൻറെ കൃപയുണ്ടെങ്കിൽ മാത്രമേ നിനക്ക് എപ്പോഴും സുരക്ഷിതനായി ഇരിക്കുവാൻ സാധിക്കുകയുള്ളൂ
ਮਨ ਸੁਖੁ ਪਾਵਹਿ ਹਰਿ ਹਰਿ ਜਸੁ ਕਹਤ ॥ പ്രഭുവിനെ പരമേശ്വരനെ സദാ സ്മരിക്കുന്നതുകൊണ്ട് നിനക്ക് എപ്പോഴും സുഖം ലഭിക്കും
ਜਿਹ ਪ੍ਰਸਾਦਿ ਤੇਰੇ ਸਗਲ ਛਿਦ੍ਰ ਢਾਕੇ ॥ ആരുടെ കൃപ കൊണ്ടാണ് നിന്റെ എല്ലാ പാപങ്ങളും ഇല്ലാതാകുന്നത്
ਮਨ ਸਰਨੀ ਪਰੁ ਠਾਕੁਰ ਪ੍ਰਭ ਤਾ ਕੈ ॥ അല്ലയോ മനസ്സേ പരമേശ്വരന്റെ ശരണത്തിൽ നിന്നെ സമർപ്പിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਤੁਝੁ ਕੋ ਨ ਪਹੂਚੈ ॥ ആരുടെ കൃപ കൊണ്ടാണ് നിനക്ക് സമനായി മറ്റൊരുത്തനു൦ ഇല്ലാത്തത്
ਮਨ ਸਾਸਿ ਸਾਸਿ ਸਿਮਰਹੁ ਪ੍ਰਭ ਊਚੇ ॥ അല്ലയോ എൻറെ മനസ്സ് എപ്പോഴും നിൻറെ ഓരോ ശ്വാസത്തിലും പ്രഭുവിനെ സ്മരിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਪਾਈ ਦ੍ਰੁਲਭ ਦੇਹ ॥ ആരുടെ കൃപ കൊണ്ടാണോ ദുർലഭമായ ഈ മനുഷ്യശരീരം നിനക്ക് ലഭിച്ചിട്ടുള്ളത്
ਨਾਨਕ ਤਾ ਕੀ ਭਗਤਿ ਕਰੇਹ ॥੩॥ ഹേയ് നാനക്! ആ ഭഗവാൻറെ ഭക്തിയിൽ ലയിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਆਭੂਖਨ ਪਹਿਰੀਜੈ ॥ ആരുടെ കൃപ കൊണ്ടാണോ ആഭൂഷണങ്ങൾ ധരിക്കുന്നത്
ਮਨ ਤਿਸੁ ਸਿਮਰਤ ਕਿਉ ਆਲਸੁ ਕੀਜੈ ॥ അല്ലയോ മനസ്സേ! അങ്ങനെയുള്ള ആ ദൈവത്തെ ആരാധിക്കുന്നതിൽ നിന്നും എന്തിനാണ് മടി വിചാരിക്കുന്നത്
ਜਿਹ ਪ੍ਰਸਾਦਿ ਅਸ੍ਵ ਹਸਤਿ ਅਸਵਾਰੀ ॥ കൃപ കൊണ്ടാണോ നീ കുതിരയുടെയോ അല്ലെങ്കിൽ ആനയുടെ മേലെ സവാരി ചെയ്യുന്നത്
ਮਨ ਤਿਸੁ ਪ੍ਰਭ ਕਉ ਕਬਹੂ ਨ ਬਿਸਾਰੀ ॥ അല്ലയോ മനസ്സേ! പരമാത്മാവിനെ നീ ഒരിക്കലും വിസ്മരിക്കാതിരിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਬਾਗ ਮਿਲਖ ਧਨਾ ॥ ആരുടെ കൃപ കൊണ്ടാണ് നിനക്ക് പൂന്തോട്ടവും ഭൂമിയു൦ സമ്പത്തും ലഭിച്ചിട്ടുള്ളത്
ਰਾਖੁ ਪਰੋਇ ਪ੍ਰਭੁ ਅਪੁਨੇ ਮਨਾ ॥ ആ ഈശ്വരനെ മനസ്സിൽ ധ്യാനിക്കുക
ਜਿਨਿ ਤੇਰੀ ਮਨ ਬਨਤ ਬਨਾਈ ॥ അല്ലയോ മനസ്സേ! ഏതൊരു ദൈവമാണോ നിന്നെ സൃഷ്ടിച്ചിട്ടുള്ളത്
ਊਠਤ ਬੈਠਤ ਸਦ ਤਿਸਹਿ ਧਿਆਈ ॥ എപ്പോഴും അദ്ദേഹത്തെ സ്മരിക്കുക
ਤਿਸਹਿ ਧਿਆਇ ਜੋ ਏਕ ਅਲਖੈ ॥ നാനക്!അദൃശ്യനായ ദൈവത്തെ സ്മരിക്കുക
ਈਹਾ ਊਹਾ ਨਾਨਕ ਤੇਰੀ ਰਖੈ ॥੪॥ അവൻ ഈ ലോകത്തിലും പരലോകത്തിലും നിന്നെ രക്ഷിക്കും
ਜਿਹ ਪ੍ਰਸਾਦਿ ਕਰਹਿ ਪੁੰਨ ਬਹੁ ਦਾਨ ॥ ആരുടെ കൃപ കൊണ്ടാണ് നീ പുണ്യകർമ്മങ്ങളും ദാനവും എല്ലാം ചെയ്യുന്നത്
ਮਨ ਆਠ ਪਹਰ ਕਰਿ ਤਿਸ ਕਾ ਧਿਆਨ ॥ അല്ലയോ മനസ്സേ !നീ എപ്പോഴും അദ്ദേഹത്തെ സ്മരിച്ചു കൊണ്ടിരിക്കണം
ਜਿਹ ਪ੍ਰਸਾਦਿ ਤੂ ਆਚਾਰ ਬਿਉਹਾਰੀ ॥ ആരുടെ കൃപ കൊണ്ടാണ് നീ മത ചടങ്ങുകളും പിന്നെ ഈ ലോകത്തിലെ എല്ലാ കർമ്മങ്ങളും ചെയ്യുന്നത്
ਤਿਸੁ ਪ੍ਰਭ ਕਉ ਸਾਸਿ ਸਾਸਿ ਚਿਤਾਰੀ ॥ നിൻറെ ഓരോ ശ്വാസത്തിലും ആ പ്രഭുവിനെ കുറിച്ചുള്ള സ്മരണ ഉണ്ടായിരിക്കണം
ਜਿਹ ਪ੍ਰਸਾਦਿ ਤੇਰਾ ਸੁੰਦਰ ਰੂਪੁ ॥ ആരുടെ കൃപ കൊണ്ടാണോ നിനക്ക് ഈ സുന്ദരമായ രൂപം ലഭിച്ചിട്ടുള്ളത്
ਸੋ ਪ੍ਰਭੁ ਸਿਮਰਹੁ ਸਦਾ ਅਨੂਪੁ ॥ ആ അതുല്യനായ ദൈവത്തെ എപ്പോഴും സ്മരിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਤੇਰੀ ਨੀਕੀ ਜਾਤਿ ॥ ആരുടെ ദയ കൊണ്ടാണോ നിനക്ക് സർവസേഷ്ടമായ മനുഷ്യജന്മം ലഭിച്ചിട്ടുള്ളത്
ਸੋ ਪ੍ਰਭੁ ਸਿਮਰਿ ਸਦਾ ਦਿਨ ਰਾਤਿ ॥ രാത്രിയും പകലും ആ ദൈവത്തെ സ്മരിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਤੇਰੀ ਪਤਿ ਰਹੈ ॥ ആരുടെ കൃപ കൊണ്ടാണോ നിന്റെ അസ്തിത്വം എപ്പോഴും നിലനിൽക്കുന്നത്
ਗੁਰ ਪ੍ਰਸਾਦਿ ਨਾਨਕ ਜਸੁ ਕਹੈ ॥੫॥ അല്ലയോ നാനക്! ഗുരുവിൻറെ കൃപകൊണ്ട് അദ്ദേഹത്തിൻറെ മഹിമയെ എപ്പോഴും സ്മരിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਸੁਨਹਿ ਕਰਨ ਨਾਦ ॥ ആരുടെ കൃപ കൊണ്ടാണോ നിനക്ക് ശ്രവണശേഷി ഉള്ളത്
ਜਿਹ ਪ੍ਰਸਾਦਿ ਪੇਖਹਿ ਬਿਸਮਾਦ ॥ ആരുടെ കൊണ്ടാണ് നീ ഈ കൗതുകം നിറഞ്ഞ സൃഷ്ടിയെ കാണുന്നത്
ਜਿਹ ਪ੍ਰਸਾਦਿ ਬੋਲਹਿ ਅੰਮ੍ਰਿਤ ਰਸਨਾ ॥ ആരുടെ ദയവുകൊണ്ടാണോ നീ തന്റെ നാവുകൊണ്ട് നല്ല വാക്കുകൾ സംസാരിക്കുന്നത്
ਜਿਹ ਪ੍ਰਸਾਦਿ ਸੁਖਿ ਸਹਜੇ ਬਸਨਾ ॥ ആരുടെ കൃപ കൊണ്ടാണോ നീ സുഖസൗകര്യങ്ങളോടുകൂടി ജീവിക്കുന്നത്
ਜਿਹ ਪ੍ਰਸਾਦਿ ਹਸਤ ਕਰ ਚਲਹਿ ॥ ആരുടെ ദയ കൊണ്ടാണോ നിന്റെ കൈകാലുകൾ അനായാസം ചലിക്കുന്നതും കർമ്മങ്ങൾ ചെയ്യാൻ സാധിക്കുന്നതും
ਜਿਹ ਪ੍ਰਸਾਦਿ ਸੰਪੂਰਨ ਫਲਹਿ ॥ ആരുടെ ദയ കൊണ്ടാണോ നിന്റെ സമ്പൂർണ്ണ കാര്യങ്ങളും സഫലമായി തീരുന്നത്
ਜਿਹ ਪ੍ਰਸਾਦਿ ਪਰਮ ਗਤਿ ਪਾਵਹਿ ॥ ആരുടെ ദയ കൊണ്ടാണോ നിനക്ക് മോക്ഷം ലഭിച്ചിട്ടുള്ളത്
ਜਿਹ ਪ੍ਰਸਾਦਿ ਸੁਖਿ ਸਹਜਿ ਸਮਾਵਹਿ ॥ ആരുടെ ദയവുകൊണ്ടാണോ നിനക്ക് എല്ലാ സുഖങ്ങളും അനുഭവിക്കാൻ സാധിക്കുന്നത്
ਐਸਾ ਪ੍ਰਭੁ ਤਿਆਗਿ ਅਵਰ ਕਤ ਲਾਗਹੁ ॥ അങ്ങനെയുള്ള ആ ദൈവത്തെ ഉപേക്ഷിച്ചിട്ട് വേറെ പലതിലും നീ എന്തിനാണ് ആകൃഷ്ടനാകുന്നത്
ਗੁਰ ਪ੍ਰਸਾਦਿ ਨਾਨਕ ਮਨਿ ਜਾਗਹੁ ॥੬॥ അല്ലയോ നാനക്!ഗുരുവിൻറെ കൃപകൊണ്ട് നിൻറെ മനസ്സിനെ ദൈവത്തിൽ സമർപ്പിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਤੂੰ ਪ੍ਰਗਟੁ ਸੰਸਾਰਿ ॥ ആരുടെ കൃപ കൊണ്ടാണ് നീ ലോകപ്രിയനായി തീർന്നത്
ਤਿਸੁ ਪ੍ਰਭ ਕਉ ਮੂਲਿ ਨ ਮਨਹੁ ਬਿਸਾਰਿ ॥ ദൈവത്തെ നിൻറെ മനസ്സിൽനിന്നും ഒരിക്കലും മായിച്ചു കളയാതിരിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਤੇਰਾ ਪਰਤਾਪੁ ॥ ആരുടെ കൃപ കൊണ്ടാണോ നിൻറെ പ്രതാപത്തിന് യാതൊരു കോട്ടവും സംഭവിക്കാത്തത്
ਰੇ ਮਨ ਮੂੜ ਤੂ ਤਾ ਕਉ ਜਾਪੁ ॥ അല്ലയോ മൂഢനായ മനസ്സേ ! നീ സദാ അദ്ദേഹത്തെ ആരാധിച്ചു കൊണ്ടിരിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਤੇਰੇ ਕਾਰਜ ਪੂਰੇ ॥ ആരുടെ ദയ കൊണ്ടാണ് നിന്റെ സമസ്ത കാര്യങ്ങളും സമ്പൂർണ്ണമായി തീർന്നിട്ടുള്ളത്
ਤਿਸਹਿ ਜਾਨੁ ਮਨ ਸਦਾ ਹਜੂਰੇ ॥ എപ്പോഴും അദ്ദേഹത്തെ തൻറെ ഹൃദയത്തിൽ അടുക്കൽ തന്നെ പ്രതിഷ്ഠിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਤੂੰ ਪਾਵਹਿ ਸਾਚੁ ॥ ആരുടേത് കൊണ്ടാണോ നിനക്ക് സത്യം ലഭിച്ചിട്ടുള്ളത്
ਰੇ ਮਨ ਮੇਰੇ ਤੂੰ ਤਾ ਸਿਉ ਰਾਚੁ ॥ അല്ലയോ എൻറെ മനസ്സേ! നീ അവനെ സ്നേഹിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਸਭ ਕੀ ਗਤਿ ਹੋਇ ॥ അവരുടെ കൃപ കൊണ്ടാണോ എല്ലാവരുടെയും ജീവിതം മുന്നോട്ടു പോകുന്നത്
ਨਾਨਕ ਜਾਪੁ ਜਪੈ ਜਪੁ ਸੋਇ ॥੭॥ നാനക്!ആ ദൈവത്തിൻറെ നാമത്തെ ഒരിക്കലെങ്കിലും ജപിക്കണം
ਆਪਿ ਜਪਾਏ ਜਪੈ ਸੋ ਨਾਉ ॥ ദൈവം തൻറെ നാമ൦ ആര് ജപിക്കണമെന്ന് വിചാരിക്കുന്നുവോ അവന് മാത്രമേ അദ്ദേഹത്തിൻറെ നാമസ്മരണം ചെയ്യുവാൻ സാധിക്കുകയുള്ളൂ
ਆਪਿ ਗਾਵਾਏ ਸੁ ਹਰਿ ਗੁਨ ਗਾਉ ॥ ആരെ കൊണ്ടാണോ ദൈവം സ്വയം തൻറെ യെശോഗാനം പാടിപ്പിക്കുവാൻ ആഗ്രഹിക്കുന്നത് അവനു മാത്രമേ അദ്ദേഹത്തിൻറെ മഹിമയെ വർണ്ണിക്കാൻ ആവുകയുള്ളൂ


© 2025 SGGS ONLINE
error: Content is protected !!
Scroll to Top