Guru Granth Sahib Translation Project

guru granth sahib malayalam page-11

Page 11

ਤੂੰ ਘਟ ਘਟ ਅੰਤਰਿ ਸਰਬ ਨਿਰੰਤਰਿ ਜੀ ਹਰਿ ਏਕੋ ਪੁਰਖੁ ਸਮਾਣਾ ॥ സർവ്വവ്യാപകനായ നിരാകാരനായ ആ ദൈവം സമസ്ത പ്രാണികളുടെയും ഹൃദയത്തിൽ സമാനമായി നിലനിൽക്കുന്നു
ਇਕਿ ਦਾਤੇ ਇਕਿ ਭੇਖਾਰੀ ਜੀ ਸਭਿ ਤੇਰੇ ਚੋਜ ਵਿਡਾਣਾ ॥ ഈ ലോകത്തിൽ കുറച്ചുപേർ ദാദാക്കളാണ് കുറച്ചുപേർ ഭിക്ഷുക്കളാണ് പരമാത്മാവേ ഇതെല്ലാം നിന്നാൽ തന്നെ നിർമ്മിക്കപ്പെട്ട ആശ്ചര്യങ്ങളാണ്
ਤੂੰ ਆਪੇ ਦਾਤਾ ਆਪੇ ਭੁਗਤਾ ਜੀ ਹਉ ਤੁਧੁ ਬਿਨੁ ਅਵਰੁ ਨ ਜਾਣਾ ॥ നീ സ്വയം നൽകുന്നവനും ചെയ്യുന്നവനുമാണ് .നിന്നെ അല്ലാതെ എനിക്ക് വേറെ ആരെയും അറിയില്ല
ਤੂੰ ਪਾਰਬ੍ਰਹਮੁ ਬੇਅੰਤੁ ਬੇਅੰਤੁ ਜੀ ਤੇਰੇ ਕਿਆ ਗੁਣ ਆਖਿ ਵਖਾਣਾ ॥ നീ പരബ്രഹ്മമാണ് മൂന്നു ലോകത്തിലും ലഭിച്ചിട്ടുള്ളവനാണ് എങ്ങനെയാണ് ഞാൻ എൻറെ വാക്കുകൾ കൊണ്ട് നിൻറെ ഗുണങ്ങളെ വർണ്ണിക്കുക
ਜੋ ਸੇਵਹਿ ਜੋ ਸੇਵਹਿ ਤੁਧੁ ਜੀ ਜਨੁ ਨਾਨਕੁ ਤਿਨ ਕੁਰਬਾਣਾ ॥੨॥ സദ്ഗുരു പറയുന്നത് ഇങ്ങനെയാണ് ഏതൊരു മനുഷ്യനാണോ തൻറെ മനസ്സുകൊണ്ട് അങ്ങയെ സ്മരണം ചെയ്യുന്നത് സേവാഭാവത്തോടെ സമർപ്പിതനാകുന്നത് ഞാൻ അവനെ പ്രണാമം ചെയ്യുന്നു .
ਹਰਿ ਧਿਆਵਹਿ ਹਰਿ ਧਿਆਵਹਿ ਤੁਧੁ ਜੀ ਸੇ ਜਨ ਜੁਗ ਮਹਿ ਸੁਖਵਾਸੀ ॥ നിരാകാര പരമാത്മാവേ ആരാണോ താങ്കളെ തന്റെ മനസ്സും വാക്കുകളും കൊണ്ട് ധ്യാനം ചെയ്യുന്നത് ഏതൊരു മനുഷ്യനാണോ യുഗ യുഗങ്ങളായി സുഖങ്ങളെ ഭോഗിക്കുന്നത്
ਸੇ ਮੁਕਤੁ ਸੇ ਮੁਕਤੁ ਭਏ ਜਿਨ ਹਰਿ ਧਿਆਇਆ ਜੀ ਤਿਨ ਤੂਟੀ ਜਮ ਕੀ ਫਾਸੀ ॥ ആരാണ് താങ്കളുടെ നാമസ്മരണം ചെയ്യുന്നത് അവന് ഈ ലോകത്തിൽ നിന്നും മുക്തി ലഭിക്കും മാത്രമല്ല അവന് യമന്റെ പാശത്തിൽ നിന്നും രക്ഷപ്പെടുവാനും ആകും
ਜਿਨ ਨਿਰਭਉ ਜਿਨ ਹਰਿ ਨਿਰਭਉ ਧਿਆਇਆ ਜੀ ਤਿਨ ਕਾ ਭਉ ਸਭੁ ਗਵਾਸੀ ॥ ഏതൊരുവനാണ് ഭയത്തിൽ നിന്നും മുക്തനായി ആ അകാലപുരുഷനെ ധ്യാനം ചെയ്യുന്നത് അവന്റെ അഭയം പ്രാപിക്കുന്നത് ആ ജീവന് ഒരിക്കലുംജന്മ ഭരണ ഭയത്തിൽ നിന്നും മുക്തനാകാൻ സാധിക്കും ਜਿਨ ਸੇਵਿਆ ਜਿਨ ਸੇਵਿਆ ਮੇਰਾ ਹਰਿ ਜੀ ਤੇ ਹਰਿ ਹਰਿ ਰੂਪਿ ਸਮਾਸੀ ॥
ਜਿਨ ਸੇਵਿਆ ਜਿਨ ਸੇਵਿਆ ਮੇਰਾ ਹਰਿ ਜੀ ਤੇ ਹਰਿ ਹਰਿ ਰੂਪਿ ਸਮਾਸੀ ॥ ഏതൊരുവനാണ് നിരാകാരനെ മരണം ചെയ്യുന്നത് സേവാഭാവത്തോടുകൂടി അവനിൽ തന്നെ ലയിച്ചുചേരുന്നത് അവർ നിൻറെ ദുഃഖ മോചകനായ രൂപത്തിൽ തന്നെ വിലീനരായി
ਸੇ ਧੰਨੁ ਸੇ ਧੰਨੁ ਜਿਨ ਹਰਿ ਧਿਆਇਆ ਜੀ ਜਨੁ ਨਾਨਕੁ ਤਿਨ ਬਲਿ ਜਾਸੀ ॥੩॥ ഹേ നാനക് ആരാണോ നാരായണ സ്വരൂപനായ നിരാകാരനെ സ്മരിക്കുന്നത് അവർ ധന്യരാണ് ഞാൻ അവരിൽ എന്നെ സമർപ്പിക്കുന്നു
ਤੇਰੀ ਭਗਤਿ ਤੇਰੀ ਭਗਤਿ ਭੰਡਾਰ ਜੀ ਭਰੇ ਬਿਅੰਤ ਬੇਅੰਤਾ ॥ ഹേയ് അനന്തസ്വരൂപമേ നിൻറെ ഭക്തിയുടെ ഖജനാവ് ഭക്തന്മാരുടെ ഹൃദയത്തിൽ നിറഞ്ഞ കവിയുന്നു
ਤੇਰੇ ਭਗਤ ਤੇਰੇ ਭਗਤ ਸਲਾਹਨਿ ਤੁਧੁ ਜੀ ਹਰਿ ਅਨਿਕ ਅਨੇਕ ਅਨੰਤਾ ॥ നിൻറെ ഭക്തന്മാർ 3 വേളകളിലും പരമേശ്വരാ നീ അനേകനാണെന്നും അനന്ത സ്വരൂപനാണെന്നും എന്നുള്ള പ്രശംസാ ഗീതങ്ങൾ പാടുന്നു
ਤੇਰੀ ਅਨਿਕ ਤੇਰੀ ਅਨਿਕ ਕਰਹਿ ਹਰਿ ਪੂਜਾ ਜੀ ਤਪੁ ਤਾਪਹਿ ਜਪਹਿ ਬੇਅੰਤਾ ॥ സംസാരത്തിൽ പ്രകാരത്തിൽ ആരാധന മൂലവും ജപ തപാധികൾ മൂലവും നീ പൂജിക്കപ്പെടുന്നു
ਤੇਰੇ ਅਨੇਕ ਤੇਰੇ ਅਨੇਕ ਪੜਹਿ ਬਹੁ ਸਿਮ੍ਰਿਤਿ ਸਾਸਤ ਜੀ ਕਰਿ ਕਿਰਿਆ ਖਟੁ ਕਰਮ ਕਰੰਤਾ ॥ അനേകം ഋഷി മുനിമാരും വിദ്വാന്മാരും ശാസ്ത്രങ്ങളും സ് സ്മൃതികളും അധ്യയനം ചെയ്ത് ഷട്ട്കർമ്മങ്ങളും യജ്ഞാദി ധർമ്മ കാര്യങ്ങളും ചെയ്ത് നിൻറെ സ്തുതിഗാനം പാടുന്നു
ਸੇ ਭਗਤ ਸੇ ਭਗਤ ਭਲੇ ਜਨ ਨਾਨਕ ਜੀ ਜੋ ਭਾਵਹਿ ਮੇਰੇ ਹਰਿ ਭਗਵੰਤਾ ॥੪॥ ഹേയ് നാനക്!ആ നിരാകാര സ്വരൂപന് ഇഷ്ടമാകുന്ന എല്ലാ ശ്രദ്ധാലുക്കളായ ഭക്തന്മാരും ഈ ലോകത്തിൽ നല്ലവരാണ് .
ਤੂੰ ਆਦਿ ਪੁਰਖੁ ਅਪਰੰਪਰੁ ਕਰਤਾ ਜੀ ਤੁਧੁ ਜੇਵਡੁ ਅਵਰੁ ਨ ਕੋਈ ॥ അകാലപുരുഷനായ പരമാത്മാവേ നീ അപരിമേയനായ പരബ്രഹ്മ അനന്തസ്വരൂപൻ ആണ് നിനക്ക് സമാനമായി ആരും തന്നെ ഇല്ല .
ਤੂੰ ਜੁਗੁ ਜੁਗੁ ਏਕੋ ਸਦਾ ਸਦਾ ਤੂੰ ਏਕੋ ਜੀ ਤੂੰ ਨਿਹਚਲੁ ਕਰਤਾ ਸੋਈ ॥ യുഗ യുഗങ്ങളായി നീ ഒന്നേയുള്ളൂ എപ്പോഴും നീ അദ്വിതീയനാണ് നീ തന്നെയാണ് ഒരേ ഒരു നിശ്ചലനായ രചയിതാവ്
ਤੁਧੁ ਆਪੇ ਭਾਵੈ ਸੋਈ ਵਰਤੈ ਜੀ ਤੂੰ ਆਪੇ ਕਰਹਿ ਸੁ ਹੋਈ ॥ നിനക്ക് ശരിയെന്ന് തോന്നുന്നത് മാത്രമേ ഇവിടെ സംഭവിക്കുകയുള്ളൂ .നീ നിൻറെ ഇച്ഛ പ്രകാരം ചെയ്യുന്നത് മാത്രമേ ഇവിടെ നടക്കുകയുള്ളൂ
ਤੁਧੁ ਆਪੇ ਸ੍ਰਿਸਟਿ ਸਭ ਉਪਾਈ ਜੀ ਤੁਧੁ ਆਪੇ ਸਿਰਜਿ ਸਭ ਗੋਈ ॥ നീ സ്വയം തന്നെയാണ് ഈ സൃഷ്ടിയുടെ രചന ചെയ്തിട്ടുള്ളത് നീ സ്വയം തന്നെയാണ് ഇതിൻറെ സംഹാരവും ചെയ്യുന്നത്
ਜਨੁ ਨਾਨਕੁ ਗੁਣ ਗਾਵੈ ਕਰਤੇ ਕੇ ਜੀ ਜੋ ਸਭਸੈ ਕਾ ਜਾਣੋਈ ॥੫॥੧॥ ഹേയ് നാനക്!ഞാൻ ഈ സമസ്ത ലോകത്തെയും സൃഷ്ടിച്ചിട്ടുള്ള രചയിതാവായ എല്ലാ ജീവികളുടെയും അന്തർ മനസ്സിൽ വസിക്കുന്ന ആ പ്രഭുവിന്റെ ഗുണഗാനം ചെയ്യുന്നു
ਆਸਾ ਮਹਲਾ ੪ ॥ ആസാമഹല
ਤੂੰ ਕਰਤਾ ਸਚਿਆਰੁ ਮੈਡਾ ਸਾਂਈ ॥ നിരാകാരനായ ദൈവമേ നീ തന്നെയാണ് രചയിതാവ് ,സത്യസ്വരൂപൻ പിന്നെ നീ തന്നെയാണ് എല്ലാത്തിനും യജമാനനും .
ਜੋ ਤਉ ਭਾਵੈ ਸੋਈ ਥੀਸੀ ਜੋ ਤੂੰ ਦੇਹਿ ਸੋਈ ਹਉ ਪਾਈ ॥੧॥ ਰਹਾਉ ॥ നിനക്ക് ശരി എന്ന് തോന്നുന്നത് മാത്രമേ ഇവിടെ നടക്കുകയുള്ളൂ നീ നൽകുന്നത് മാത്രമേ എനിക്ക് പ്രാപ്തം ആവുകയുള്ളൂ
ਸਭ ਤੇਰੀ ਤੂੰ ਸਭਨੀ ਧਿਆਇਆ ॥ ഈ സമ്പൂർണ്ണ സൃഷ്ടിയെയും നീ തന്നെയാണ് രചിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ എല്ലാ ജീവജാലങ്ങളും നിന്നെ സ്മരിക്കുന്നു
ਜਿਸ ਨੋ ਕ੍ਰਿਪਾ ਕਰਹਿ ਤਿਨਿ ਨਾਮ ਰਤਨੁ ਪਾਇਆ ॥ ആരുടെ മേൽ ആണോ നിനക്ക് ദയയുള്ളത് അവർക്ക് നിൻറെ നാമസ്മരണം ആകുന്ന രത്നം ലഭിക്കും
ਗੁਰਮੁਖਿ ਲਾਧਾ ਮਨਮੁਖਿ ਗਵਾਇਆ ॥ ആ നാമ രത്നം ശ്രേഷ്ഠരായ സാധകന്മാർ നേടിയെടുക്കുന്നു എന്നാൽ സ്വേച്ഛാചാരികളായ മനുഷ്യർ അത് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു
ਤੁਧੁ ਆਪਿ ਵਿਛੋੜਿਆ ਆਪਿ ਮਿਲਾਇਆ ॥੧॥ എല്ലാം വിഭജിക്കുന്നതും നീ തന്നെയാണ് എല്ലാം സംയോജിപ്പിക്കുന്നതും നീ തന്നെയാണ്
ਤੂੰ ਦਰੀਆਉ ਸਭ ਤੁਝ ਹੀ ਮਾਹਿ ॥ പരമേശ്വര! നീ നദിയാണ് ഈ പ്രപഞ്ചം മുഴുവനും അതിലെ തരംഗങ്ങളാണ്
ਤੁਝ ਬਿਨੁ ਦੂਜਾ ਕੋਈ ਨਾਹਿ ॥ നീയല്ലാതെ മറ്റാരും തന്നെയില്ല
ਜੀਅ ਜੰਤ ਸਭਿ ਤੇਰਾ ਖੇਲੁ ॥ ഈ സൃഷ്ടിയിലെ എല്ലാ ചെറിയ വലിയ രചനകളും നിന്റെ കൗതുകങ്ങളാണ്
ਵਿਜੋਗਿ ਮਿਲਿ ਵਿਛੁੜਿਆ ਸੰਜੋਗੀ ਮੇਲੁ ॥੨॥ തൻറെ കർമ്മങ്ങൾ കൊണ്ട് നിന്നിൽ ലയിച്ചവരും വിട്ടുപോകുന്നു അതേ കർമ്മങ്ങൾ കൊണ്ട് തന്നെ ചിലർ നിന്നോട് വന്ന് യോജിക്കുകയും ചെയ്യുന്നു അതായത് നിൻറെ കൃപകൊണ്ട് മാത്രം സത്സംഗതി ലഭിച്ചവർ നിന്നിൽ വന്ന ചേരുന്നു അത് ലഭിക്കാത്തവർ നിന്നിൽ നിന്നും വേർപെട്ടു പോകുന്നു
ਜਿਸ ਨੋ ਤੂ ਜਾਣਾਇਹਿ ਸੋਈ ਜਨੁ ਜਾਣੈ ॥ ഹേയ് പരമാത്മാവേ ഗുരുക്കൾ മുഖാന്തിരം നീ ആർക്ക് ജ്ഞാനം പ്രധാനം ചെയ്യുന്നുവോ അവർക്ക് മാത്രമേ വിധിയുടെ ജ്ഞാനം ലഭിക്കുകയുള്ളൂ .അവർ തന്നെയായിരിക്കും എപ്പോഴും നിൻറെ ഗുണങ്ങളെപ്പറ്റി സ്തുതിഗാനം പാടുന്നത്
ਹਰਿ ਗੁਣ ਸਦ ਹੀ ਆਖਿ ਵਖਾਣੈ ॥ അവർ തന്നെയായിരിക്കും എപ്പോഴും നിൻറെ ഗുണങ്ങളെപ്പറ്റി സ്തുതിഗാനം പാടുന്നത്
ਜਿਨਿ ਹਰਿ ਸੇਵਿਆ ਤਿਨਿ ਸੁਖੁ ਪਾਇਆ ॥ ആരാണ് ആ അകാല പുരുഷനെ സ്മരിക്കുന്നത് അവർക്ക് ആത്മീയ സുഖം ലഭിക്കും
ਸਹਜੇ ਹੀ ਹਰਿ ਨਾਮਿ ਸਮਾਇਆ ॥੩॥ ആ പരമപുരുഷൻ വളരെ സരളമായി പ്രഭു നാമത്തിൽ സമാഹിതനാണ്


© 2025 SGGS ONLINE
error: Content is protected !!
Scroll to Top