Guru Granth Sahib Translation Project

guru granth sahib malayalam page-10

Page 10

ਜਿਨਿ ਦਿਨੁ ਕਰਿ ਕੈ ਕੀਤੀ ਰਾਤਿ ॥ ഏതൊരു ദൈവമാണോ രാത്രിയും പകലും സൃഷ്ടിച്ചിരിക്കുന്നത്
ਖਸਮੁ ਵਿਸਾਰਹਿ ਤੇ ਕਮਜਾਤਿ ॥ ആ പരമേശ്വരനെ വിസ്മരിക്കുന്നവൻ നീചനാണ്
ਨਾਨਕ ਨਾਵੈ ਬਾਝੁ ਸਨਾਤਿ ॥੪॥੩॥ ഗുരുനാനക് ജി പറയുന്നത് പരമാത്മാവിന്റെ നാമസ്മരണത്തെ വിസ്മരിക്കുന്നവൻ നീച ജാതിയായി തീരുന്നു എന്നാണ്
ਰਾਗੁ ਗੂਜਰੀ ਮਹਲਾ ੪ ॥ രാഗൂജരിമെഹലാ
ਹਰਿ ਕੇ ਜਨ ਸਤਿਗੁਰ ਸਤ ਪੁਰਖਾ ਹਉ ਬਿਨਉ ਕਰਉ ਗੁਰ ਪਾਸਿ ॥ ഹേയ് പരമാത്മാവായ സദ് ഗുരുവായ ദൈവമേ എനിക്ക് അങ്ങയോട് ഒരേ ഒരു പ്രാർത്ഥനയേ ഉള്ളൂ
ਹਮ ਕੀਰੇ ਕਿਰਮ ਸਤਿਗੁਰ ਸਰਣਾਈ ਕਰਿ ਦਇਆ ਨਾਮੁ ਪਰਗਾਸਿ ॥੧॥ ഞാൻ അതി സൂക്ഷ്മമായ കൃമിയായ സാധാരണനായ ഒരു ജീവിയാണ് അതുകൊണ്ട് സദ്ഗുരുഞാൻ താങ്കളുടെ കീഴിൽ ശരണം പ്രാപിക്കുന്നു എൻറെ ഉള്ളിൽ പ്രഭുവിന്റെ നാമ സ്മരണമാകുന്ന പ്രകാശം കൊണ്ട് നിറച്ചാലും
ਮੇਰੇ ਮੀਤ ਗੁਰਦੇਵ ਮੋ ਕਉ ਰਾਮ ਨਾਮੁ ਪਰਗਾਸਿ ॥ ഹേ എൻറെ മിത്രമായ ഗുരുദേവ എനിക്ക് രാമനാമം ആകുന്ന പ്രകാശം പ്രദാനം ചെയ്താലും.
ਗੁਰਮਤਿ ਨਾਮੁ ਮੇਰਾ ਪ੍ਰਾਨ ਸਖਾਈ ਹਰਿ ਕੀਰਤਿ ਹਮਰੀ ਰਹਰਾਸਿ ॥੧॥ ਰਹਾਉ ॥ ആരൊരുവൻ ആണ് ഗുരുവിൻറെ ഉപദേശപ്രകാരം പരമാത്മാവിന്റെ നാമസ്മരണം ചെയ്യുന്നത് അവനാണ് എൻറെ പ്രാണൻ പ്രാണന് സഹായകനായിട്ടുള്ളത് പരമാത്മാവിന്റെ മഹിമ പറയുന്നതാണ് എൻറെ രീതി
ਹਰਿ ਜਨ ਕੇ ਵਡਭਾਗ ਵਡੇਰੇ ਜਿਨ ਹਰਿ ਹਰਿ ਸਰਧਾ ਹਰਿ ਪਿਆਸ ॥ ഹേ സദ്ഗുരുജി അങ്ങയുടെ കൃപയാൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഇതാണ് ആര് ഒരുവനിൽ ആണോ പ്രഭു നാമസ്മരണം ചെയ്യാനുള്ള നിഷ്ഠയുള്ളത് അതിന് ജപിക്കാനുള്ള ആഗ്രഹം ഉള്ളത് അത് ആ ഹരിഭക്തന്റെ സൗഭാഗ്യമാണ്
ਹਰਿ ਹਰਿ ਨਾਮੁ ਮਿਲੈ ਤ੍ਰਿਪਤਾਸਹਿ ਮਿਲਿ ਸੰਗਤਿ ਗੁਣ ਪਰਗਾਸਿ ॥੨॥ കാരണം ആ ഹരി ഭക്തന് ഹരിനാമം ലഭിക്കുമ്പോഴാണ് അവന് ജീവിതത്തിൽ സന്തുഷ്ടി ഉണ്ടാകുന്നത് മാത്രമല്ല ഋഷികളുടെസമ്പർക്കത്താൽ അവൻറെ ഹൃദയത്തിൽ ഹരിയുടെ ഗുണങ്ങളുടെ ജ്ഞാനം ആകുന്ന പ്രകാശം ലഭിക്കുന്നു
ਜਿਨ੍ਹ੍ ਹਰਿ ਹਰਿ ਹਰਿ ਰਸੁ ਨਾਮੁ ਨ ਪਾਇਆ ਤੇ ਭਾਗਹੀਣ ਜਮ ਪਾਸਿ ॥ ആരൊരുവൻ ആണോ ഹരിനാമം ജപിക്കാൻ സൗഭാഗ്യം ഉണ്ടായിട്ടില്ല അല്ലെങ്കിൽ ഏതൊരു പ്രാണിയാണോ ഈശ്വരനിൽ ലയിക്കാതിരുന്നിട്ടുള്ളത് അവർ ഭാഗ്യഹീനരാണ് യമന്റെ കയ്യിൽ അകപ്പെടുന്നവരാണ്
ਜੋ ਸਤਿਗੁਰ ਸਰਣਿ ਸੰਗਤਿ ਨਹੀ ਆਏ ਧ੍ਰਿਗੁ ਜੀਵੇ ਧ੍ਰਿਗੁ ਜੀਵਾਸਿ ॥੩॥ ആരാണ് സദ് ഗുരുവിൽ ശരണം പ്രാപിക്കാൻ വിമുഖത കാട്ടുന്നത് അവർ നീചരാണ് അവരുടെ ഭാവിയിലുള്ള ജീവിതവും നീചമാണ്
ਜਿਨ ਹਰਿ ਜਨ ਸਤਿਗੁਰ ਸੰਗਤਿ ਪਾਈ ਤਿਨ ਧੁਰਿ ਮਸਤਕਿ ਲਿਖਿਆ ਲਿਖਾਸਿ ॥ ഏതൊരു ഹരി ഭക്തനാണോ സദ് ഗുരുവിൻറെ സമ്പർക്കം ലഭിച്ചിരിക്കുന്നത് അവന്റെ മസ്തിഷ്കത്തിൽ അകാല പുരുഷനായ ഈശ്വരൻ അവൻറെ ജന്മത്തിന് മുൻപ് തന്നെ ശുഭകാര്യങ്ങൾ എഴുതി ചേർത്തിട്ടുണ്ട്
ਧੰਨੁ ਧੰਨੁ ਸਤਸੰਗਤਿ ਜਿਤੁ ਹਰਿ ਰਸੁ ਪਾਇਆ ਮਿਲਿ ਜਨ ਨਾਨਕ ਨਾਮੁ ਪਰਗਾਸਿ ॥੪॥੧॥ ഗുരുവിൻറെ വചനം ഇങ്ങനെയാണ് നിരാഹാര സ്വരൂപനായ ഈശ്വര ഹരിഭക്തമാകുന്ന രസം പ്രാപിക്കാനാകുന്ന അവൻറെ നാമരൂപമായ ജ്ഞാന പ്രകാശം ലഭിക്കുന്ന സത്സംഗതി ധന്യമാണ് .അതുകൊണ്ട് സദ്ഗുരുജി എന്നിൽ അകാല പുരുഷനായ ആ ഈശ്വര നാമത്തിന്റെ കൃപ കടാക്ഷം ചൊരിഞ്ഞാലും
ਰਾਗੁ ਗੂਜਰੀ ਮਹਲਾ ੫ ॥ രാഗൂജരി മേഹല
ਕਾਹੇ ਰੇ ਮਨ ਚਿਤਵਹਿ ਉਦਮੁ ਜਾ ਆਹਰਿ ਹਰਿ ਜੀਉ ਪਰਿਆ ॥ ഹേ മനസ്സ് നീ എന്തിനാണ് വ്യർത്ഥമായി ആകുലപ്പെടുന്നത് ഈ സമസ്ത സൃഷ്ടികളുടെയും എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അകാല പുരുഷനായ ദൈവമാണ്
ਸੈਲ ਪਥਰ ਮਹਿ ਜੰਤ ਉਪਾਏ ਤਾ ਕਾ ਰਿਜਕੁ ਆਗੈ ਕਰਿ ਧਰਿਆ ॥੧॥ പാറകളിലും കല്ലുകളിലും ഏതൊരു ജീവ രാശികൾക്കാേണാ ഭഗവാൻ ജന്മം നൽകിയിട്ടുള്ളത് അവരുടെ ആഹാരവും അതിനു മുൻപ് തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ട്
ਮੇਰੇ ਮਾਧਉ ਜੀ ਸਤਸੰਗਤਿ ਮਿਲੇ ਸੁ ਤਰਿਆ ॥ നിരാകാര പരബ്രഹ്മമേ ഏതൊരുവനാേണാ സത് സംഗതിയിൽ ചെന്ന് പെടുന്നത് അവന് ഈ ഭാവസാഗരത്തിൽ നിന്നും മോക്ഷം ലഭിക്കും
ਗੁਰ ਪਰਸਾਦਿ ਪਰਮ ਪਦੁ ਪਾਇਆ ਸੂਕੇ ਕਾਸਟ ਹਰਿਆ ॥੧॥ ਰਹਾਉ ॥ അവൻ ഗുരുവിന്റെ കൃപയാൽ മോക്ഷം പ്രാപിക്കുന്നു .അവൻറെ ഹൃദയം ഒരു ഉണങ്ങിയ തടി കഷണം വീണ്ടും പച്ചപ്പ് കിട്ടിയതുപോലെ ഹരിതാഭയായി തീർത്തിരുന്നു
ਜਨਨਿ ਪਿਤਾ ਲੋਕ ਸੁਤ ਬਨਿਤਾ ਕੋਇ ਨ ਕਿਸ ਕੀ ਧਰਿਆ ॥ ജീവിതത്തിൽ അമ്മ അച്ഛൻ പുത്രൻ ഭാര്യ പിന്നെ മറ്റു സ്വന്തക്കാർ ഇവരിൽ നിന്നും ഒന്നും തന്നെ ഒരു ആശ്രയവും ലഭിക്കുകയില്ല
ਸਿਰਿ ਸਿਰਿ ਰਿਜਕੁ ਸੰਬਾਹੇ ਠਾਕੁਰੁ ਕਾਹੇ ਮਨ ਭਉ ਕਰਿਆ ॥੨॥ തന്നാൽ രചിക്കപ്പെട്ട ഓരോ ജീവനും നിരാകാര സ്വരൂപനായ ഈശ്വരൻ സ്വയം വെള്ളവും ഭക്ഷണവും എത്തിക്കുന്നു . പിന്നെ മനസ്സിൽ നീ എന്തിനാണ് ആകുലപ്പെടുന്നത് നീ എന്തിനാണ് ഭയപ്പെടുന്നത്
ਊਡੈ ਊਡਿ ਆਵੈ ਸੈ ਕੋਸਾ ਤਿਸੁ ਪਾਛੈ ਬਚਰੇ ਛਰਿਆ ॥ രാജഹംസങ്ങളുടെ സമൂഹം പറന്ന് നൂറുകണക്കിന് മയിലുകൾ ദൂരെ പറന്നു പോകുന്നു തന്റെ കുഞ്ഞുങ്ങളെ കൂട്ടിൽ തന്നെ വിട്ട് പോകുന്നു
ਤਿਨ ਕਵਨੁ ਖਲਾਵੈ ਕਵਨੁ ਚੁਗਾਵੈ ਮਨ ਮਹਿ ਸਿਮਰਨੁ ਕਰਿਆ ॥੩॥ അവർ പോയതിനു ശേഷം ആ കുഞ്ഞുങ്ങൾക്ക് ആരാണ് ആഹാരം കൊടുക്കുന്നത് ആരാണ് കളിപ്പിക്കുന്നത് അവരുടെ അമ്മയല്ലാതെ മറ്റാരാണ് അവരെഷിപ്പിക്കുന്നത് (ഉത്തരം ഇതാണ്)അമ്മയുടെ ഹൃദയത്തിൽ ആ കുട്ടികളെ പറ്റിയുള്ള സ്മരണ എപ്പോഴും ഉണ്ടായിരിക്കും. അത് തന്നെ അവരുടെ പോഷണത്തിനുള്ള സാധനവും ആയിത്തീരുന്നു
ਸਭ ਨਿਧਾਨ ਦਸ ਅਸਟ ਸਿਧਾਨ ਠਾਕੁਰ ਕਰ ਤਲ ਧਰਿਆ ॥ നിരാകരണനായ ദൈവം തൻറെ കൈവെള്ളയിൽ 9 നിധികളെയും 18 സിദ്ധികളെയും അടക്കി വെച്ചിരിക്കുന്നു
ਜਨ ਨਾਨਕ ਬਲਿ ਬਲਿ ਸਦ ਬਲਿ ਜਾਈਐ ਤੇਰਾ ਅੰਤੁ ਨ ਪਾਰਾਵਰਿਆ ॥੪॥੧॥ ഹേ നാനക് അങ്ങനെയുള്ള അകാല പുരുഷനായ ദൈവത്തിൽ ഞാൻ എപ്പോഴും എന്നെ സമർപ്പിക്കുന്നു ദൈവത്തിന് യാതൊരു അന്തവും ഇല്ല
ਆਸਾ ਮਹਲਾ ੪ ਸੋ ਪੁਰਖੁ റാഗു ആസാം മെഹലാ നാല് സോ പുരക്കു
ੴ ਸਤਿਗੁਰ ਪ੍ਰਸਾਦਿ ॥ ഈശ്വരൻ ഒന്നേയുള്ളൂ അവനെ സദ് ഗുരുവിൻറെ കൃപയാൽ പ്രാപിക്കാൻ സാധിക്കും
ਸੋ ਪੁਰਖੁ ਨਿਰੰਜਨੁ ਹਰਿ ਪੁਰਖੁ ਨਿਰੰਜਨੁ ਹਰਿ ਅਗਮਾ ਅਗਮ ਅਪਾਰਾ ॥ ആ അകാല പുരുഷനായ ദൈവം സൃഷ്ടിയിലെ എല്ലാ ജീവജാലങ്ങളിലും വ്യാപിച്ചിരിക്കുന്നു എന്നാലും മായകൾക്ക് എല്ലാം അദ്ദേഹം അതീതമാണ് ചെന്നടയാൻ സാധിക്കാത്തവൻ ആണ് അനന്തനാണ്
ਸਭਿ ਧਿਆਵਹਿ ਸਭਿ ਧਿਆਵਹਿ ਤੁਧੁ ਜੀ ਹਰਿ ਸਚੇ ਸਿਰਜਣਹਾਰਾ ॥ സത്യസ്വരൂപനായ രചയിതാവായ പരമാത്മാവേ നിൻറെ സ്മരണം ഭൂതകാലത്തിൽ എല്ലാരും ചെയ്യുന്നുണ്ടായിരുന്നു വർത്തമാനകാലത്തിലും എല്ലാരും ചെയ്യുന്നു ഭാവിയിലും എല്ലാരും ചെയ്യും
ਸਭਿ ਜੀਅ ਤੁਮਾਰੇ ਜੀ ਤੂੰ ਜੀਆ ਕਾ ਦਾਤਾਰਾ ॥ സൃഷ്ടിയിലുള്ള എല്ലാ ജീവജാലങ്ങളും നിന്നാൽ രചിക്കപ്പെട്ടവയാണ് നീ തന്നെയാണ് അവർക്ക് മുക്തി നൽകുന്നവനും
ਹਰਿ ਧਿਆਵਹੁ ਸੰਤਹੁ ਜੀ ਸਭਿ ਦੂਖ ਵਿਸਾਰਣਹਾਰਾ ॥ ഹേ ഭക്തജനങ്ങളെ ആ നിരാകാരനായ ഈശ്വരനെ സ്മരിക്കു അദ്ദേഹം ദുഃഖങ്ങളെയെല്ലാം നശിപ്പിച്ച് സുഖം പ്രദാനം ചെയ്യും
ਹਰਿ ਆਪੇ ਠਾਕੁਰੁ ਹਰਿ ਆਪੇ ਸੇਵਕੁ ਜੀ ਕਿਆ ਨਾਨਕ ਜੰਤ ਵਿਚਾਰਾ ॥੧॥ നിരാകാരനായ ഈശ്വരൻ സ്വയം തസേവകനുമാണ് അതുകൊണ്ട് എന്നെപ്പോലുള്ള സാധാരണ ജീവികൾക്ക് എന്ത് കഴിവാണുള്ളത് അദ്ദേഹത്തിൻറെ മഹിമയെ പറ്റി വർണിക്കാൻ


© 2025 SGGS ONLINE
error: Content is protected !!
Scroll to Top