Page 7
ਆਦੇਸੁ ਤਿਸੈ ਆਦੇਸੁ ॥
നമസ്കരിക്കുന്നു ആ സദ്ഗുണ സ്വരൂപനായ നിരാകാരനായ ഈശ്വരനെ നമസ്കരിക്കുന്നു
ਆਦਿ ਅਨੀਲੁ ਅਨਾਦਿ ਅਨਾਹਤਿ ਜੁਗੁ ਜੁਗੁ ਏਕੋ ਵੇਸੁ ॥੨੯॥
ആരാണ് എല്ലാത്തിനും ആധാരമായിട്ടുള്ളതും പവിത്ര സ്വരൂപനും ആദിയും അന്തവു൦ ഇല്ലാത്തവനും അനശ്വരനും പരിവർത്തനങ്ങൾക്ക് ഒന്നും ഉൾപ്പെടാത്തവനും ആണോ അവനെ നമസ്കരിക്കുന്നു
ਏਕਾ ਮਾਈ ਜੁਗਤਿ ਵਿਆਈ ਤਿਨਿ ਚੇਲੇ ਪਰਵਾਣੁ ॥
ഒരു ബ്രഹ്മത്തിൻറെ രഹസ്യമായ യുക്തി മൂലം മായയിൽ നിന്നും 3 പുത്രന്മാർ ജനിച്ചു
ਇਕੁ ਸੰਸਾਰੀ ਇਕੁ ਭੰਡਾਰੀ ਇਕੁ ਲਾਏ ਦੀਬਾਣੁ ॥
ഇതിൽ ഒന്ന് ബ്രഹ്മാവായ സൃഷ്ടി രചയിതാവും മറ്റൊന്ന് വിഷ്ണുമായ ഈ ലോകത്തിൻറെ എല്ലാം പോഷകനും മൂന്നാമത് ശിവനായ സംഹാരകന്റെ രൂപവും ധരിച്ചു
ਜਿਵ ਤਿਸੁ ਭਾਵੈ ਤਿਵੈ ਚਲਾਵੈ ਜਿਵ ਹੋਵੈ ਫੁਰਮਾਣੁ ॥
അ അകാല പുരുഷൻറെ ഇച്ഛ യ്ക്ക് അനുസരിച്ച് അവൻ ഈ മൂന്ന് പേരെയും ചലിപ്പിക്കുന്നു അദ്ദേഹത്തിൻറെ ആദേശങ്ങൾക്കനുസരിച്ച് മാത്രമേ ഈ ദേവന്മാർക്ക് തൻറെ പ്രവർത്തികൾ ചെയ്യാൻ സാധിക്കുകയുള്ളൂ
ਓਹੁ ਵੇਖੈ ਓਨਾ ਨਦਰਿ ਨ ਆਵੈ ਬਹੁਤਾ ਏਹੁ ਵਿਡਾਣੁ ॥
ഇതിൽ ആശ്ചര്യം ജനിപ്പിക്കുന്ന കാര്യം എന്താണ് എന്ന് വെച്ചാൽ ആ അകാല പുരുഷന് ഈ മൂന്ന് ദേവന്മാരെയും ആദി മുതൽ അന്ത൦ വരെയും അറിയാൻ സാധിക്കുന്നു എന്നാൽ അവർക്ക് ഈ നിരാകാര സ്വരൂപനായ അദൃശ്യനായ ഈശ്വരനെ ഒരിക്കലും കാണാൻ കഴിയില്ല
ਆਦੇਸੁ ਤਿਸੈ ਆਦੇਸੁ ॥
നമസ്കരിക്കുന്നു സദ്ഗുണ സ്വരൂപനായ നിരാകാരനായ ഈശ്വരനെ നമസ്കരിക്കുന്നു
ਆਦਿ ਅਨੀਲੁ ਅਨਾਦਿ ਅਨਾਹਤਿ ਜੁਗੁ ਜੁਗੁ ਏਕੋ ਵੇਸੁ ॥੩੦॥
ആരാണോ എല്ലാത്തിന്റെ മൂലാധാരം ആയിരിക്കുന്നതും പവിത്ര സ്വരൂപമായ ആദിയും അന്തവു൦ ഇല്ലാത്ത യാതൊരു പരിവർത്തനങ്ങൾക്കും ഉൾപ്പെടാത്തവനും ആയിട്ടുള്ളത് അവനെ നമസ്കരിക്കുന്നു
ਆਸਣੁ ਲੋਇ ਲੋਇ ਭੰਡਾਰ ॥
ഓരോ ലോകത്തിലും അവന് പ്രത്യേകം ആസനവും ഭണ്ഡാരവും ഉണ്ട്
ਜੋ ਕਿਛੁ ਪਾਇਆ ਸੁ ਏਕਾ ਵਾਰ ॥
ആ പരമാത്മാവ് തൻറെ എല്ലാ ഭണ്ഡാരങ്ങളെയും ഒരേസമയത്ത് പരിപൂർണ്ണമായി ആക്കി തീർത്തിരിക്കുന്നു
ਕਰਿ ਕਰਿ ਵੇਖੈ ਸਿਰਜਣਹਾਰੁ ॥
ആ രചയിതാവ് വീണ്ടും വീണ്ടും രചനകൾ ചെയ്തു ഈ ലോകത്തെ ആസ്വദിച്ചുകൊണ്ടിരിക്കുന്നു
ਨਾਨਕ ਸਚੇ ਕੀ ਸਾਚੀ ਕਾਰ ॥
നാനക് ആ സത്യസ്വരൂപനായ നിരാകാരനായ ഈശ്വരന്റെ സമ്പൂർണ്ണ രചനകളും സത്യമാണ്
ਆਦੇਸੁ ਤਿਸੈ ਆਦੇਸੁ ॥
നമസ്കരിക്കുന്നു സദ്ഗുണ സ്വരൂപനായ നിരാകാരനായ ഈശ്വരനെ നമസ്കരിക്കുന്നു
ਆਦਿ ਅਨੀਲੁ ਅਨਾਦਿ ਅਨਾਹਤਿ ਜੁਗੁ ਜੁਗੁ ਏਕੋ ਵੇਸੁ ॥੩੧॥
ആരാണോ എല്ലാത്തിനും ആധാരമായിട്ടുള്ളത് പവിത്ര സ്വരൂപനും ആദിയും അന്തവു൦ ഇല്ലാത്തവനും അനശ്വരനും മാറ്റങ്ങൾക്കൊന്നും ഉൾപ്പെടാത്തവനും ആയിട്ടുള്ളത് അവനെ നമസ്കരിക്കുന്നു
ਇਕ ਦੂ ਜੀਭੌ ਲਖ ਹੋਹਿ ਲਖ ਹੋਵਹਿ ਲਖ ਵੀਸ ॥
ഒരു ജിഹ്വ യിൽ നിന്നും ലക്ഷം ജിഹ്വകൾ പുറപ്പെടുന്നു ലക്ഷംജിഹ്വകളിൽ നിന്നും 20 ലക്ഷം ജിഹ്വകളും
ਲਖੁ ਲਖੁ ਗੇੜਾ ਆਖੀਅਹਿ ਏਕੁ ਨਾਮੁ ਜਗਦੀਸ ॥
പിന്നെ ഓരോരോ നാവുകളിൽ നിന്നും ലക്ഷം ലക്ഷം പ്രാവശ്യം ആ ജഗദീശ്വരന്റെ നാമം ഉച്ചാരണം ചെയ്യട്ടെ അതായത് രാത്രിയും പകലും ആ പ്രഭുവിന്റെ നാമസ്മരണം ചെയ്യണം
ਏਤੁ ਰਾਹਿ ਪਤਿ ਪਵੜੀਆ ਚੜੀਐ ਹੋਇ ਇਕੀਸ ॥
ഈ മാർഗത്തിൽ ആ പരമേശ്വരനെ കാണാൻ നാമ സ്മരണമാകുന്ന പടികളിൽ കയറി മാത്രമേ അദ്വതീയനായ പ്രഭുവിനെ സന്ദർശിക്കുവാൻ സാധിക്കുകയുള്ളൂ
ਸੁਣਿ ਗਲਾ ਆਕਾਸ ਕੀ ਕੀਟਾ ਆਈ ਰੀਸ ॥
ബ്രഹ്മജ്ഞാനികളുടെ വലിയ വലിയ കാര്യങ്ങൾ കേട്ട് നികൃഷ്ടരായ ജീവികൾ പോലും അദേ്ദഹത്തിൽ അഭിമാനം കൊണ്ട് അവരെ അനുകരിക്കാൻ ശ്രമിക്കുന്നു
ਨਾਨਕ ਨਦਰੀ ਪਾਈਐ ਕੂੜੀ ਕੂੜੈ ਠੀਸ ॥੩੨॥
എന്നാൽ ഗുരുനാനക്ക് ജി പറയുന്നത് ഇങ്ങനെയാണ് ആ പരമാത്മാവിനെ പ്രാപിക്കാൻ അദ്ദേഹത്തിൻറെ കൃപ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ അല്ലെങ്കിൽ ഇതെല്ലാം മിഥ്യയായ ആളുകളുടെ മിഥ്യാ വചനങ്ങൾ മാത്രമാണ്
ਆਖਣਿ ਜੋਰੁ ਚੁਪੈ ਨਹ ਜੋਰੁ ॥
ആ അകാല പുരുഷന്റെ കൃപാദൃഷ്ടി ഇല്ലെങ്കിൽ ഒരു ജീവികൾക്കും എന്തെങ്കിലും പറയാനോ മൗനം സ്ഥാപിക്കാനോ ഉള്ള ശക്തി ഇല്ല അതായത് തൻറെ രസനയെ ചലിപ്പിക്കാനുള്ള കഴിവ് ഒരു ജീവികൾക്കും അവരുടെ കൈവശം ഇല്ല
ਜੋਰੁ ਨ ਮੰਗਣਿ ਦੇਣਿ ਨ ਜੋਰੁ ॥
അവർക്ക് എന്തെങ്കിലും ആവശ്യപ്പെടാനുള്ള ശക്തിയും ഇല്ല എന്തെങ്കിലും പറയാനുള്ള കഴിവും ഇല്ല
ਜੋਰੁ ਨ ਜੀਵਣਿ ਮਰਣਿ ਨਹ ਜੋਰੁ ॥
ഏതെങ്കിലും ഒരു ജീവി ജീവിച്ചിരിക്കണം എന്ന് വിചാരിച്ചാൽ പോലും അവന് ആ കഴിവില്ല കാരണം മനുഷ്യൻ കർമ്മ ഫലത്താൽ ആണ് മൃത്യുവിനെ കൈവരിക്കുന്നത് മൃത്യു അവൻറെ അധീനതയിൽ ഇല്ല
ਜੋਰੁ ਨ ਰਾਜਿ ਮਾਲਿ ਮਨਿ ਸੋਰੁ ॥
ഏതൊരു ധനം സമ്പത്തി അല്ലെങ്കിൽ ഐശ്വര്യം കിട്ടുന്നതുകൊണ്ട് ഓരോരുത്തരും അഹങ്കരിക്കുന്നുവോ അതെല്ലാം പ്രാപിക്കുന്നതിൽ അവൻറെ സാമർത്ഥ്യം യാതൊന്നും തന്നെയില്ല
ਜੋਰੁ ਨ ਸੁਰਤੀ ਗਿਆਨਿ ਵੀਚਾਰਿ ॥
വേദങ്ങൾ കേട്ടറിഞ്ഞ അതിനെ വിശദീകരിക്കാൻ ഉള്ള കഴിവുപോലും അവൻ ഇല്ല
ਜੋਰੁ ਨ ਜੁਗਤੀ ਛੁਟੈ ਸੰਸਾਰੁ ॥
ഈ ലോകത്തിൽ നിന്നും മുക്തനാകാനുള്ള അഷ്ട ശാസ്ത്രങ്ങളിൽ പറയപ്പെട്ടിട്ടുള്ള യുക്തികളെ കൈവശപ്പെടുത്താൻ ഉള്ള ശക്തിയും അവനില്ല
ਜਿਸੁ ਹਥਿ ਜੋਰੁ ਕਰਿ ਵੇਖੈ ਸੋਇ ॥
ഏതൊരു അകാലപുരുഷന്റെ കയ്യിലാണോ ഈ ശക്തികളെല്ലാം ഉള്ളത് അവൻ തന്നെയാണ് രചനകൾ എല്ലാം സൃഷ്ടിച്ചു കണ്ടുകൊണ്ടിരിക്കുന്നത്
ਨਾਨਕ ਉਤਮੁ ਨੀਚੁ ਨ ਕੋਇ ॥੩੩॥
ഗുരുനാനക് ജി പറയുന്നത് ഇങ്ങനെയാണ് അങ്ങനെയെങ്കിൽ ഈ ലോകത്തിൽ ആരും തന്നെ നീചനോ ഉത്തമനോ തന്റെ സ്വന്തം ഇഷ്ടപ്രകാരം ആകുന്നില്ല അവൻറെ കർമ്മങ്ങൾക്ക് അനുസരിച്ച് ആ പ്രഭു അവന് യാതൊരു തരത്തിലുള്ള ഫലങ്ങൾ നൽകുന്നു അത് പ്രകാരമാണ് അവൻ ജീവിക്കുന്നത്
ਰਾਤੀ ਰੁਤੀ ਥਿਤੀ ਵਾਰ ॥
രാത്രികൾ ഋതുക്കൾ സ്ഥിതികൾ സപ്താഹങ്ങൾ
ਪਵਣ ਪਾਣੀ ਅਗਨੀ ਪਾਤਾਲ ॥
വായു ജലം അഗ്നി പിന്നെ പാതാളം ഇതെല്ലാം പ്രപഞ്ചമാണ്
ਤਿਸੁ ਵਿਚਿ ਧਰਤੀ ਥਾਪਿ ਰਖੀ ਧਰਮ ਸਾਲ ॥
രചയിതാവായ ഈശ്വരൻ പൃഥ്വി എന്ന ധർമ്മശാല സ്ഥാപിച്ചിരിക്കുന്നു അതുതന്നെയാണ് കർമ്മഭൂമി
ਤਿਸੁ ਵਿਚਿ ਜੀਅ ਜੁਗਤਿ ਕੇ ਰੰਗ ॥
ആ ധർമ്മശാലയിൽ നാനാപ്രകാരത്തിലുള്ള ജീവികൾ ഉണ്ട് അവർക്കെല്ലാം അനേകം തരത്തിലുള്ള ധർമ്മങ്ങളും കർമ്മങ്ങളും ഉണ്ട് പിന്നെ അവർക്ക് കറുപ്പും വെള്ളയും ആയിട്ടുള്ള നാനാ പ്രകാരങ്ങളായ വർണ്ണങ്ങളും ഉണ്ട്
ਤਿਨ ਕੇ ਨਾਮ ਅਨੇਕ ਅਨੰਤ ॥
അവരുടെ അനേകം രൂപങ്ങൾക്ക് അനേകം നാമങ്ങളും ഉണ്ട്
ਕਰਮੀ ਕਰਮੀ ਹੋਇ ਵੀਚਾਰੁ ॥
ഈ ലോകത്തിലുള്ള അനേകായിരം ജീവികൾക്ക് അവരുടെ ശുഭാശുഭ കർമ്മങ്ങൾക്ക് അനുസരിച്ച് തന്നെയാണ് അവർക്ക് ജീവിതം നൽകിയിട്ടുള്ളത്
ਸਚਾ ਆਪਿ ਸਚਾ ਦਰਬਾਰੁ ॥
ജീവികളുടെ പാപ പുണ്യത്തിന്റെ കണക്കെടുപ്പ് നടത്തുന്ന നിരാകാരനായ ഈശ്വരൻ സത്യമാണ് അദ്ദേഹത്തിൻറെ സഭയും സത്യമാണ്
ਤਿਥੈ ਸੋਹਨਿ ਪੰਚ ਪਰਵਾਣੁ ॥
സത്യസന്ധരായ സന്യാസിമാർക്ക് മാത്രമേ അദ്ദേഹത്തിൻറെ സഭയെ അലങ്കരിക്കുവാൻ സാധിക്കുകയുള്ളൂ
ਨਦਰੀ ਕਰਮਿ ਪਵੈ ਨੀਸਾਣੁ ॥
അവരുടെ നെറ്റിയിൽ കൃപാലുവായ പരമാത്മാവിന്റെ കൃപ ലഭിച്ച ചിഹ്നം മുദ്രണം ചെയ്തിട്ടുണ്ട്
ਕਚ ਪਕਾਈ ਓਥੈ ਪਾਇ ॥
പ്രഭുവിന്റെ സഭയിൽ അവരുടെ സത്യസന്ധതയെ പരീക്ഷിക്കപ്പെടുന്നു
ਨਾਨਕ ਗਇਆ ਜਾਪੈ ਜਾਇ ॥੩੪॥
ഹേ നാനക് അവരുടെ സത്യസന്ധതയുടെ നിർണയം അവിടെ ചെന്നു മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ
ਧਰਮ ਖੰਡ ਕਾ ਏਹੋ ਧਰਮੁ ॥
(കർമ്മകാണ്ഡത്തിലും) ധർമ്മകാണ്ഡത്തിലെ അതേ നിയമങ്ങൾ തന്നെയാണ് മുൻപത്തെ വരികളിൽ അതേ നിയമങ്ങൾ തന്നെയാണ് പറഞ്ഞിട്ടുള്ളത്
ਗਿਆਨ ਖੰਡ ਕਾ ਆਖਹੁ ਕਰਮੁ ॥
ഗുരുനാനക് ജി ഇപ്പോൾ ജ്ഞാന ഖണ്ടത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് വർണ്ണിക്കുന്നു
ਕੇਤੇ ਪਵਣ ਪਾਣੀ ਵੈਸੰਤਰ ਕੇਤੇ ਕਾਨ ਮਹੇਸ ॥
ഈ ലോകത്തിൽ എത്രയോ തരത്തിലുള്ള കാറ്റ് ജലം അഗ്നി ഉണ്ട് എത്രയോ രൂപത്തിലുള്ള കൃഷ്ണനും രുദ്രനും (ശിവനും) ഉണ്ട്
ਕੇਤੇ ਬਰਮੇ ਘਾੜਤਿ ਘੜੀਅਹਿ ਰੂਪ ਰੰਗ ਕੇ ਵੇਸ ॥
എത്രയോ ബ്രഹ്മാക്കൾ ഈ ലോകത്തിൽ അനേകാനേകം രൂപത്തിലു൦ വർണ്ണത്തിലും ഉള്ള ജീവികൾക്ക് ജന്മം കൊടുക്കുന്നു
ਕੇਤੀਆ ਕਰਮ ਭੂਮੀ ਮੇਰ ਕੇਤੇ ਕੇਤੇ ਧੂ ਉਪਦੇਸ ॥
എത്രയോ കർമ്മഭൂമികളും സുമേരു പർവതവും ധ്രുവനെ പോലുള്ള ഭക്തരും അവരുടെ ഉപദേഷ്ടാക്കളും ഉണ്ട്
ਕੇਤੇ ਇੰਦ ਚੰਦ ਸੂਰ ਕੇਤੇ ਕੇਤੇ ਮੰਡਲ ਦੇਸ ॥
എത്രയോ ഇന്ദ്രനും ചന്ദ്രനും ഉണ്ട് എത്രയോ സൂര്യനും എത്രയോ മണ്ഡലങ്ങളും മണ്ഡലങ്ങൾക്ക് അതീതമായ ദേശങ്ങളും ഉണ്ട്
ਕੇਤੇ ਸਿਧ ਬੁਧ ਨਾਥ ਕੇਤੇ ਕੇਤੇ ਦੇਵੀ ਵੇਸ ॥
എത്രയോ സിദ്ധന്മാരും വിദ്വാന്മാരു൦ നാഥന്മാരും എത്രയോ ദേവികളുടെ സ്വരൂപങ്ങളും ഉണ്ട്
ਕੇਤੇ ਦੇਵ ਦਾਨਵ ਮੁਨਿ ਕੇਤੇ ਕੇਤੇ ਰਤਨ ਸਮੁੰਦ ॥
എത്രയോ ദേവന്മാരും ദൈത്യന്മാരും മുനികളും രത്നങ്ങൾ കൊണ്ടു നിറഞ്ഞ സമുദ്രങ്ങളും ഉണ്ട്
ਕੇਤੀਆ ਖਾਣੀ ਕੇਤੀਆ ਬਾਣੀ ਕੇਤੇ ਪਾਤ ਨਰਿੰਦ ॥
എത്രയോ ഉദ്ഭവസ്രോതസ്സുകൾ ഉണ്ട് (അണ്ടജ ജലായു എന്നിവ )എത്രയോ തരത്തിലുള്ള വാണികളുണ്ട് (പര പശയന്തി എന്നിവ )എത്രയോ ചക്രവർത്തിമാരും രാജാക്കന്മാരും ഉണ്ട്
ਕੇਤੀਆ ਸੁਰਤੀ ਸੇਵਕ ਕੇਤੇ ਨਾਨਕ ਅੰਤੁ ਨ ਅੰਤੁ ॥੩੫॥
എത്രയോ വേദങ്ങളും അതിൻറെ സേവകന്മാരും ഉണ്ട് ഗുരുനാനക് ജി പറയുന്നു അദ്ദേഹത്തിൻറെ രചനകൾക്ക് യാതൊരു അന്തവുമില്ല ഇതിന്റെയെല്ലാം രഹസ്യം ജ്ഞാന ഖണ്ടത്തിൽ നിന്നും ലഭിക്കുന്നു അവിടെ ജീവൻ ജ്ഞാനവാൻ ആകുന്നു
ਗਿਆਨ ਖੰਡ ਮਹਿ ਗਿਆਨੁ ਪਰਚੰਡੁ ॥
ജ്ഞാന ഖണ്ടത്തിൽ പറഞ്ഞിട്ടുള്ള ജ്ഞാനം അത്യുത്തമമാണ്
ਤਿਥੈ ਨਾਦ ਬਿਨੋਦ ਕੋਡ ਅਨੰਦੁ ॥
ഈ ഖണ്ടത്തിൽ രാഗമയിയായ സന്തോഷകരമായ കൗതുകപരമായ ആനന്ദം പ്രതിപാദിച്ചിട്ടുണ്ട്