Guru Granth Sahib Translation Project

guru granth sahib malayalam page-3

Page 3

ਸੁਣਿਐ ਦੂਖ ਪਾਪ ਕਾ ਨਾਸੁ॥੯॥ ആ പരമാത്മാവിന്റെ നാമ്രവണം കൊണ്ട് സമസ്ത ദുഃഖങ്ങളും ദുഷ്കർമ്മങ്ങളും ഇല്ലാതാകുന്നു
ਸੁਣਿਐ ਸਤੁ ਸੰਤੋਖੁ ਗਿਆਨੁ ॥ നാമ്രവണം കൊണ്ട് മനുഷ്യന് സത്യം സന്തോഷം പിന്നെ അറിവ് എന്നീ ആധാരഭൂത ധർമ്മങ്ങൾ പ്രാപ്തമാകുന്നു
ਸੁਣਿਐ ਅਠਸਠਿ ਕਾ ਇਸਨਾਨੁ ॥ നാമ്രവണം കൊണ്ട് മാത്രം തന്നെ സമസ്ത തീർത്ഥങ്ങളിലും അതായത് ശ്രേഷ്ഠമായ 68 തീര്‍ത്ഥങ്ങളിലും സ്നാനം ചെയ്ത ഫലം ലഭിക്കുന്നു
ਸੁਣਿਐ ਪੜਿ ਪੜਿ ਪਾਵਹਿ ਮਾਨੁ ॥ ആ പരമാത്മാവായ നിരാകാരനായ ദൈവത്തിൻറെ നാമശ്രവണം ചെയ്തതിനുശേഷം വീണ്ടും വീണ്ടും അദ്ദേഹത്തിൻറെ പേര് തൻറെ നാവിൽ കൊണ്ടുവരുന്ന മനുഷ്യന് അദ്ദേഹത്തിൻറെ സഭയിൽ ആദരവ് ലഭിക്കുന്നു
ਸੁਣਿਐ ਲਾਗੈ ਸਹਜਿ ਧਿਆਨੁ ॥ നാമശ്രവണ൦കൊണ്ട് ആത്മാവ് ശുദ്ധീകരിക്കപ്പെടുന്നു ജ്ഞാനം പ്രാപ്തമാകുന്നു അങ്ങനെ സരളമായി പരമാത്മാവിൽ ലയിക്കാൻ സാധിക്കുന്നു
ਨਾਨਕ ਭਗਤਾ ਸਦਾ ਵਿਗਾਸੁ ॥ ഹേ നാനക് പ്രഭുവിൻറെ ഭക്തന്മാരിൽ എപ്പോഴും ആത്മീക ആനന്ദം ചൊരിയുമാറാകട്ടെ
ਸੁਣਿਐ ਦੂਖ ਪਾਪ ਕਾ ਨਾਸੁ ॥੧੦॥ പരമാത്മാവിന്റെ നാമശ്രമണം കൊണ്ട് സമസ്ത ദുഃഖങ്ങളും ദുഷ്കർമ്മങ്ങളുടെയും നാശം സംഭവിക്കുന്നു
ਸੁਣਿਐ ਸਰਾ ਗੁਣਾ ਕੇ ਗਾਹ ॥ നാമ ശ്രവണം കൊണ്ട് സമസ്ത ഗുണങ്ങളുടെയും സാഗരമായ ശ്രീഹരിയിൽ ലയിക്കുവാൻ സാധിക്കും
ਸੁਣਿਐ ਸੇਖ ਪੀਰ ਪਾਤਿਸਾਹ ॥ ദൈവത്തിൻറെ നാമശ്രവണം കൊണ്ടു മാത്രമാണ് ചക്രവർത്തിമാ൪ക്കു൦ നബികളും എല്ലാം തൻറെ പദങ്ങൾ അലങ്കരിക്കുവാൻ സാധിച്ചത്
ਸੁਣਿਐ ਅੰਧੇ ਪਾਵਹਿ ਰਾਹੁ ॥ അജ്ഞാനികളായ മനുഷ്യർക്ക് പോലും പ്രഭുവിന്റെ നാമശ്രവണ൦കൊണ്ട് ഈശ്വര ഭക്തിപ്രാപ്തമാകും
ਸੁਣਿਐ ਹਾਥ ਹੋਵੈ ਅਸਗਾਹੁ ॥ ഈ ലൗകിക സാഗരത്തിന്റെ ആഴം നാമ ശ്രവണത്തിന്റെ ശക്തികൊണ്ട് അറിയുവാൻ സാധിക്കും
ਨਾਨਕ ਭਗਤਾ ਸਦਾ ਵਿਗਾਸੁ ॥ ഹേ നാനക് സദ്പുരുഷന്മാരുടെ ഉള്ളിൽ എപ്പോഴും ആനന്ദത്തിന്റെ പ്രകാശം ചൊരിയുമാരാകട്ടെ
ਸੁਣਿਐ ਦੂਖ ਪਾਪ ਕਾ ਨਾਸੁ ॥੧੧॥ പരമാത്മാവിന്റെ നാമശ്രവണ൦കൊണ്ട് സമസ്ത ദുഃഖങ്ങളും ദുഷ്കർമ്മങ്ങളും ഇല്ലാതാകും
ਮੰਨੇ ਕੀ ਗਤਿ ਕਹੀ ਨ ਜਾਇ ॥ ആ പരമാത്മാവായ പരമപുരുഷന്റെ നാമ്രവണം കേട്ടതിനു ശേഷം അദ്ദേഹത്തെ സ്വീകരിക്കുന്നവരുടെയും അതായത് അദ്ദേഹത്തെ തന്റെ ഹൃദയത്തിൽ എപ്പോഴും നിലനിർത്തുകയും ചെയ്യുന്നവരുടെയും അവസ്ഥ പറയേണ്ട ആവശ്യമില്ല
ਜੇ ਕੋ ਕਹੈ ਪਿਛੈ ਪਛੁਤਾਇ ॥ ആരൊരുവനാണോ അവൻറെ അവസ്ഥയെക്കുറിച്ച് വർണ്ണിക്കുന്നത് അവന് ഒടുവിൽ പശ്ചാത്തപിക്കേണ്ടിവരും കാരണം അങ്ങനെ ചെയ്യുന്നത് ഒരിക്കലും സരളമായ ഒരു കാര്യമായിരിക്കുകയില്ല ഈ സൃഷ്ടിയിലുള്ള ഒന്നിനും തന്നെ കിട്ടുന്ന ആനന്ദത്തിന്റെ രഹസ്യത്തെപ്പറ്റി ഉദ്ഘാടനം ചെയ്യുവാൻ സാധിക്കില്ല
ਕਾਗਦਿ ਕਲਮ ਨ ਲਿਖਣਹਾਰੁ ॥ ആ അവസ്ഥയെക്കുറിച്ച് ആരെങ്കിലും എഴുതാൻ ആഗ്രഹിച്ചാൽ പോലും അത് സാധിക്കില്ല കാരണം അത് എഴുതുവാനായി ഒരു പേപ്പറും ഒരു പേനയും പിന്നെ അതിനെക്കുറിച്ച് എഴുതുവാൻ തക്കതായ ജ്ഞാനം ഉള്ളവരും ഈ ലോകത്തില്ല
ਮੰਨੇ ਕਾ ਬਹਿ ਕਰਨਿ ਵੀਚਾਰੁ ॥ സദ്ഗുരുവിൽ ലീനമായിട്ടുള്ള ഒരുവനെ വർണ്ണിക്കുവാൻ ആർക്കും സാധിക്കില്ല
ਐਸਾ ਨਾਮੁ ਨਿਰੰਜਨੁ ਹੋਇ ॥ പരമാത്മാവിന്റെ നാമം സർവ്വ ശ്രേഷ്ഠവും മായകൾക്ക് അതീതവും ആണ്
ਜੇ ਕੋ ਮੰਨਿ ਜਾਣੈ ਮਨਿ ਕੋਇ ॥੧੨॥ ഒരുപക്ഷേ ആരെങ്കിലും അതിനെ തൻറെ ഹൃദയത്തിൽ സൂക്ഷിച്ച് അതിനെ മനനം ചെയ്യുകയാണെങ്കിൽ
ਮੰਨੈ ਸੁਰਤਿ ਹੋਵੈ ਮਨਿ ਬੁਧਿ ॥ പരമാത്മാവിന്റെ പേര് കേട്ട് അതിനെ ചിന്തനം ചെയ്യുകയും മനനം ചെയ്യുകയും ചെയ്യുന്നവരുടെ ബുദ്ധിയിൽ ഉത്തമമായ സ്നേഹം ഉടലെടുക്കും
ਮੰਨੈ ਸਗਲ ਭਵਣ ਕੀ ਸੁਧਿ ॥ ഭഗവാനെ ഭജിക്കുന്നത് കൊണ്ട് സമ്പൂർണ്ണസൃഷ്ടിയെപ്പറ്റി ബോധവാനാകും
ਮੰਨੈ ਮੁਹਿ ਚੋਟਾ ਨਾ ਖਾਇ ॥ ഈ ലോകത്തിൽ പ്രഭുവിന്റെ നാമ സ്മരണ൦ ചെയ്യുന്ന മനുഷ്യർ സാംസാരിക കഷ്ടങ്ങളിൽ നിന്നും മോചിതരാകും പിന്നെ പരലോകത്തിൽ യമദൂതന്റെ യാതനകളിൽ നിന്നും പീഡിതൻ ആവുകയുമില്ല
ਮੰਨੈ ਜਮ ਕੈ ਸਾਥਿ ਨ ਜਾਇ ॥ ഈശ്വരന്റെ നാമസ്രവണം ചെയ്യുന്ന മനുഷ്യർ തൻറെ അവസാന കാലത്തിനു ശേഷം യമുദൂതന്റെ കൂടെ നരകത്തിലേക്ക് അല്ല പിന്നെ ദേവദൂതന്റെ കൂടെ സ്വർഗ്ഗലോകത്തേക്ക് യാത്രയാകും അതായത് പരമാത്മാവിന്റെ നാമ സ്മരണം ചെയ്യുന്നവരെ യമ ദൂതന്മാർക്ക് പോലും ഒന്നും ചെയ്യാൻ ആകില്ല
ਐਸਾ ਨਾਮੁ ਨਿਰੰਜਨੁ ਹੋਇ ॥ പരമാത്മാവിന്റെ നാമം അത്യധികം ശ്രേഷ്ഠവും മായകൾക്ക് അതീതവും ആണ്
ਜੇ ਕੋ ਮੰਨਿ ਜਾਣੈ ਮਨਿ ਕੋਇ ॥੧੩॥ ആരെങ്കിലും അദ്ദേഹത്തിൻറെ നാമത്തെ ഹൃദയത്തിൽ ഏറ്റുകയും അതിന് മനനം ചെയ്യുകയും ചെയ്താൽ
ਮੰਨੈ ਮਾਰਗਿ ਠਾਕ ਨ ਪਾਇ ॥ നിരാകാരനായ ആ ഈശ്വരന്റെ നാമത്തെ ചിന്തനം ചെയ്യുന്നവർക്ക് അവരുടെ ജീവിതത്തിന്റെ മാർഗ്ഗത്തിൽ ഒരിക്കലും ഒരു തടസ്സവും ഉണ്ടാകുകയില്ല
ਮੰਨੈ ਪਤਿ ਸਿਉ ਪਰਗਟੁ ਜਾਇ ॥ നാമസ്മരണം ചെയ്യുന്ന മനുഷ്യർ ഈ ലോകത്തിൽ ഐശ്വര്യത്തിന് പാത്രമാകുന്നു
ਮੰਨੈ ਮਗੁ ਨ ਚਲੈ ਪੰਥੁ ॥ അങ്ങനെയുള്ള വ്യക്തി ഈ ദുരിത പൂർണമായ മാർഗത്തിൽ നിന്നും അഥവാ ഈ സാംസ്കാരിക കർമ്മങ്ങളിൽ നിന്നും മോചിതനായി ധർമ്മപഥത്തിൽ ചലിക്കുവാൻ പ്രാപ്തനാകുന്നു
ਮੰਨੈ ਧਰਮ ਸੇਤੀ ਸਨਬੰਧੁ ॥ അങ്ങനെ നാമസ് മരണം ചെയ്യുന്നവർക്ക് ധർമ്മ കാര്യങ്ങളിൽ സൂദൃഢമായ സംബന്ധം ഉണ്ടായിരിക്കും
ਐਸਾ ਨਾਮੁ ਨਿਰੰਜਨੁ ਹੋਇ ॥ പരമാത്മാവിന്റെ നാമം അത്യധികം ശ്രേഷ്ഠവും മായകൾക്ക് അതീതവും ആണ്
ਜੇ ਕੋ ਮੰਨਿ ਜਾਣੈ ਮਨਿ ਕੋਇ ॥੧੪॥ അദ്ദേഹത്തിൻറെ നാമത്തെ ഹൃദയത്തിൽ ഏറ്റുകയും അതിനെ ചിന്തനം ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്
ਮੰਨੈ ਪਾਵਹਿ ਮੋਖੁ ਦੁਆਰੁ ॥ പ്രഭുനാമ ശ്രവണവും ചിന്തനവും മനനവുമാണ് മനുഷ്യനെ ഈ സാംസാരിക ജീവിതത്തിൽ നിന്നും കരകയറ്റാനുള്ള ഒരേ ഒരു മാർഗ്ഗം
ਮੰਨੈ ਪਰਵਾਰੈ ਸਾਧਾਰੁ ॥ ഭഗവത് ഭക്തിയിൽ ചിന്തനം ചെയ്യുന്നവർ തന്റെ സമസ്ത പരിജനങ്ങൾക്കും ആശ്രയം നൽകുന്നു
ਮੰਨੈ ਤਰੈ ਤਾਰੇ ਗੁਰੁ ਸਿਖ ॥ ഗുരുവിൻറെ ശരിയായ ഉപദേശം സ്വീകരിച്ചവൻ സ്വയം ഈ ലൗകിക സാഗരത്തിൽ നിന്നും പുറത്ത് വരുന്നതോടൊപ്പം തൻറെ കൂടെയുള്ളവരെയും ഈ ഭവസാഗരത്തിൽ നിന്നും കരകയറ്റുന്നു
ਮੰਨੈ ਨਾਨਕ ਭਵਹਿ ਨ ਭਿਖ ॥ ഹേ നാനക് ഭക്തിയിൽ ചിന്തനം ചെയ്യുന്ന മനുഷ്യൻ ഒരിക്കലും അലഞ്ഞു തിരിയുന്ന ഒരു ഭിക്ഷക്കാരൻ ആകില്ല
ਐਸਾ ਨਾਮੁ ਨਿਰੰਜਨੁ ਹੋਇ ॥ പരമാത്മാവിന്റെ നാമം അത്യധികം ശ്രേഷ്ഠവും മായകൾക്ക് അതീതവും ആണ്
ਜੇ ਕੋ ਮੰਨਿ ਜਾਣੈ ਮਨਿ ਕੋਇ ॥੧੫॥ ഏതൊരുവനാണോ ഭഗവദ് ഭക്തിയിൽ തന്നെ ലയിപ്പിക്കുന്നവനും മനസ്സിൽ ഭഗവാനെ പറ്റി ചിന്തിക്കുകയും ചെയ്യുന്നത്
ਪੰਚ ਪਰਵਾਣ ਪੰਚ ਪਰਧਾਨੁ ॥ പ്രഭുവിന്റെ നാമം എപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നവർ ശ്രേഷ്ഠ ജനങ്ങളാക്കിയ അവർ നിരാകാരനായ ഈശ്വരന്റെ കവാടത്തിൽ എപ്പോഴും സ്വീകരിക്കപ്പെടും അവർ തന്നെയായിരിക്കും അവിടെ പ്രമുഖരായി കാണപ്പെടുക
ਪੰਚੇ ਪਾਵਹਿ ਦਰਗਹਿ ਮਾਨੁ ॥ അങ്ങനെയുള്ള ഗുരു ഭക്തന്മാരായ ജനങ്ങൾ എപ്പോഴും പരമാത്മാവിന്റെ സഭയിൽ ആദരവിന് പ്രാപ്തരാകും
ਪੰਚੇ ਸੋਹਹਿ ਦਰਿ ਰਾਜਾਨੁ ॥ അവിടുത്തെ തിരുനാമത്തിലെ അമൃത് കുടിച്ച ദൈവസ്നേഹികൾ, അത്തരം നല്ല മനുഷ്യർ, അവന്റെ കൊട്ടാരത്തിൽ, ദൈവത്തിന്റെ ഭവനത്തിൽ കൃപ കണ്ടെത്തുന്നു. നമ്മുടെ പേരിന്റെ രൂപത്തിലുള്ള സമ്പത്ത് മാത്രമാണ് ദൈവത്തിന്റെ കോടതിയിൽ നമ്മോടൊപ്പം പോകുന്നത്.
ਪੰਚਾ ਕਾ ਗੁਰੁ ਏਕੁ ਧਿਆਨੁ ॥ ആയിട്ടുള്ള ഒരു മനുഷ്യൻറെ എല്ലാ ധ്യാനവും ആ ഒരു ഗുരുവിൽ തന്നെയായിരിക്കും കേന്ദ്രീകരിക്കപ്പെടുക
ਜੇ ਕੋ ਕਹੈ ਕਰੈ ਵੀਚਾਰੁ ॥ ഏതെങ്കിലും ഒരു വ്യക്തി ആ രചയിതാവിന്റെ കൃപയെപ്പറ്റി പറയാൻ ആഗ്രഹിക്കുകയും അല്ലെങ്കിൽ അതിനെ എഴുതാൻ ആഗ്രഹിക്കുകയോ ചെയ്യുന്നു എങ്കിൽ
ਕਰਤੇ ਕੈ ਕਰਣੈ ਨਾਹੀ ਸੁਮਾਰੁ ॥ ആ സൃഷ്ടികർത്താവിന്റെ പ്രകൃതിയെപ്പറ്റി ഒരിക്കലും നമുക്ക് കണക്കാക്കാൻ സാധിക്കില്ല
ਧੌਲੁ ਧਰਮੁ ਦਇਆ ਕਾ ਪੂਤੁ ॥ നിരങ്കർ സൃഷ്ടിച്ച സൃഷ്ടിയെ ദയയുടെ പുത്രനായ വൃഷഭൻ (ധൗല കാള) മതത്തിന്റെ രൂപത്തിൽ നിലനിർത്തുന്നു (കാരണം മനസ്സിൽ കാരുണ്യമുണ്ടെങ്കിൽ മാത്രമേ ഈ മനുഷ്യനിലൂടെ മതപരമായ പ്രവർത്തനം സാധ്യമാകൂ) .
ਸੰਤੋਖੁ ਥਾਪਿ ਰਖਿਆ ਜਿਨਿ ਸੂਤਿ ॥ അതിന് സന്തോഷ
ਜੇ ਕੋ ਬੁਝੈ ਹੋਵੈ ਸਚਿਆਰੁ ॥ ഏതൊരുവനാണ് പരമാത്മാവിന്റെ ഈ രഹസ്യത്തെ അറിയുന്നത് അവൻ സത്യനിഷ്ട്ടമുള്ളവനായിരിക്കും
ਧਵਲੈ ਉਪਰਿ ਕੇਤਾ ਭਾਰੁ ॥ അവൻ എത്ര പ്രയാസങ്ങളെ സഹിക്കുവാൻ തയ്യാറായിരിക്കും എന്നത്
ਧਰਤੀ ਹੋਰੁ ਪਰੈ ਹੋਰੁ ਹੋਰੁ ॥ കാരണം ഈ പൃഥ്വിയിൽ രചയിതാവിന്റെ ഓരോ രചനകളും നമ്മുടെ എല്ലാം നമ്മുടെയെല്ലാം ഓരോ ഉദ്ദേശങ്ങൾക്കും അപ്പുറത്താണ് അനന്തമാണ്
ਤਿਸ ਤੇ ਭਾਰੁ ਤਲੈ ਕਵਣੁ ਜੋਰੁ ॥ പിന്നീട് ആ കാളയുടെ എല്ലാ ഭാരവും ഏത് ശക്തിയിലാണ് കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത്
ਜੀਅ ਜਾਤਿ ਰੰਗਾ ਕੇ ਨਾਵ ॥ ഈ സൃഷ്ടിയിൽ അനേകം ജാതിയിൽ നിറത്തിൽ പിന്നെ വേറെ വേറെ നാമത്തിൽ അറിയപ്പെടുന്ന ജനങ്ങൾ വസിക്കുന്നു
ਸਭਨਾ ਲਿਖਿਆ ਵੁੜੀ ਕਲਾਮ ॥ അവരുടെയെല്ലാം മസ്തിഷ്കത്തിൽ പരമാത്മാവിന്റെ ആജ്ഞയാൽ ചലിക്കപ്പെടുന്ന പേനകൊണ്ട് അവരുടെ കർമ്മങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്
ਏਹੁ ਲੇਖਾ ਲਿਖਿ ਜਾਣੈ ਕੋਇ ॥ എന്നാൽ സാധാരണ രീതിയിലുള്ള ഒരാൾ ഈ കർമ്മങ്ങളെ കുറിച്ച് എഴുതാൻ ആഗ്രഹിച്ചാൽ
ਲੇਖਾ ਲਿਖਿਆ ਕੇਤਾ ਹੋਇ ॥ ഒരിക്കലും ഇത് മനസ്സിലാക്കുവാൻ കഴിയില്ല
ਕੇਤਾ ਤਾਣੁ ਸੁਆਲਿਹੁ ਰੂਪੁ ॥ ആ പരമാത്മാവിന്റെ എത്ര ശക്തിയാണ് ഉള്ളത് അദ്ദേഹത്തിൻറെ രൂപം എത്രയും മനോഹരമാണ് എന്ന് അറിയുവാൻ സാധിക്കില്ല
ਕੇਤੀ ਦਾਤਿ ਜਾਣੈ ਕੌਣੁ ਕੂਤੁ ॥ ദൈവത്തിന് നമ്മുടെ മേൽ എത്രയ്ക്ക് കൃപയാണുള്ളത് എന്ന് ആർക്കാണ് ഇതുവരെ അറിയാൻ സാധിച്ചിട്ടുള്ളത്
ਕੀਤਾ ਪਸਾਉ ਏਕੋ ਕਵਾਉ ॥ ആ പരമാത്മാവിന്റെ ഒരേ ഒരു ശബ്ദത്താലാണ് ഈ സൃഷ്ടിയിലുള്ള സമസ്ത ജീവജാലങ്ങളും ഉദ്ഭവിച്ചിരിക്കുന്നത്
ਤਿਸ ਤੇ ਹੋਏ ਲਖ ਦਰੀਆਉ ॥ ആ ഒരേ ഒരു ശബ്ദരൂപമായ ഭഗവാൻറെ ആദേശത്താലാണ് ഈ സൃഷ്ടിയിൽ ഒന്നിന് പിറകെ മറ്റൊന്നായി ഓരോ ജീവജാലങ്ങളും ഓരോ പദാർത്ഥങ്ങളും ഉദ്ഭവിച്ചിട്ടുള്ളത്
ਕੁਦਰਤਿ ਕਵਣ ਕਹਾ ਵੀਚਾਰੁ ॥ അതുകൊണ്ട് ആ കാത്നീയമായ പ്രഭുവിന്റെ എന്നിൽ എവിടെ നിന്നുമാണ് ഇത്രയും ബുദ്ധിയുള്ളത്
ਵਾਰਿਆ ਨ ਜਾਵਾ ਏਕ ਵਾਰ ॥ ഹേയ് അനന്ത സ്വരൂപമേ ഞാൻ ഒരിക്കൽ പോലും എന്നെ അങ്ങില്‍ സമർപ്പിക്കുവാൻ പ്രാപ്തനല്ല
ਜੋ ਤੁਧੁ ਭਾਵੈ ਸਾਈ ਭਲੀ ਕਾਰ ॥ താങ്കൾക്ക് ഏതൊരു കാര്യമാണോ ഇഷ്ടമാകുന്നത് ആ കാര്യം തന്നെയാണ് സർവ ശ്രേഷ്ടം ആയിട്ടുള്ളതും
ਤੂ ਸਦਾ ਸਲਾਮਤਿ ਨਿਰੰਕਾਰ ॥੧੬॥ ഹേ നിരാകാരമായ പരബ്രഹ്മ സ്വരൂപമേ നീ സദാ ശാശ്വതമായ രൂപം ആകുന്നു
ਅਸੰਖ ਜਪ ਅਸੰਖ ਭਾਉ ॥ ഈ സൃഷ്ടിയിൽ അസംഖ്യം ആളുകൾ ആ രചയിതാവിന്റെ നാമം ജപിക്കുന്നു അനേകം ആളുകൾ അദ്ദേഹത്തെ ജീവനുതുല്യം സ്നേഹിക്കുന്നു
ਅਸੰਖ ਪੂਜਾ ਅਸੰਖ ਤਪ ਤਾਉ ॥ അനേകം ആളുകൾ അദ്ദേഹത്തെ പൂജിക്കുന്നു അനേകം തപസ്വിമാർ തപസ്യ ചെയ്യുന്നു
ਅਸੰਖ ਗਰੰਥ ਮੁਖਿ ਵੇਦ ਪਾਠ ॥ അസംഖ്യം ആളുകൾ ധാർമിക ഗ്രന്ഥങ്ങളുടെയും വേദങ്ങളുടെയും പാരായണം ചെയ്യുന്നു
ਅਸੰਖ ਜੋਗ ਮਨਿ ਰਹਹਿ ਉਦਾਸ ॥ അസംഖ്യം ആളുകൾ യോഗസാധന മൂലം മനസ്സിലെ ആസക്തികളിൽ നിന്നും മുക്തരാകുന്നു


© 2025 SGGS ONLINE
error: Content is protected !!
Scroll to Top