Guru Granth Sahib Translation Project

guru granth sahib malayalam page-14

Page 14

ੴ ਸਤਿਗੁਰ ਪ੍ਰਸਾਦਿ ॥ ഈശ്വരൻ ഒന്നേയുള്ളൂ അദ്ദേഹത്തെ ഗുരുവിൻറെ കൃപകൊണ്ട് പ്രാപിക്കുവാൻ സാധിക്കും.
ਰਾਗੁ ਸਿਰੀਰਾਗੁ ਮਹਲਾ ਪਹਿਲਾ ੧ ਘਰੁ ੧ ॥ സിരി രാഘു മേഹല
ਮੋਤੀ ਤ ਮੰਦਰ ਊਸਰਹਿ ਰਤਨੀ ਤ ਹੋਹਿ ਜੜਾਉ ॥ എനിക്ക് ഒരുപക്ഷേ മുത്തുകളും രത്നങ്ങളും ഘടിപ്പിച്ച ഭവനം നിർമ്മിതമായി കിട്ടുകയാണെങ്കിൽ
ਕਸਤੂਰਿ ਕੁੰਗੂ ਅਗਰਿ ਚੰਦਨਿ ਲੀਪਿ ਆਵੈ ਚਾਉ ॥ ആ ഭവനത്തിൽ കസ്തൂരിയും കുങ്കുമവും തടികളും ചന്ദനവും ലേപനം ചെയ്തു മനസ്സിന് ഉത്സാഹം ജനിക്കുകയാണെങ്കിൽ
ਮਤੁ ਦੇਖਿ ਭੂਲਾ ਵੀਸਰੈ ਤੇਰਾ ਚਿਤਿ ਨ ਆਵੈ ਨਾਉ ॥੧॥ ഒരുപക്ഷേ ഞാൻ ആ പരമാത്മാവിന്റെ നാമം മറന്നേക്കാം അദ്ദേഹത്തിന് നാമം എന്റെ ഹൃദയത്തിൽ നിന്നും വിസ്മൃതമായേക്കാം (അതുകൊണ്ട് ഇത്തരം ഭ്രമിപ്പിക്കുന്ന പദാർത്ഥങ്ങളിൽ നിന്നും ഞാൻ വിമുഖനായിരിക്കാൻ ആഗ്രഹിക്കുന്നു )
ਹਰਿ ਬਿਨੁ ਜੀਉ ਜਲਿ ਬਲਿ ਜਾਉ ॥ പരമാത്മാവിന്റെ അല്ലെങ്കിൽ അദ്ദേഹത്തിൻറെ നാമസ്മരണം ഇല്ലെങ്കിൽ ജീവാത്മാവ് എപ്പോഴും തൃഷ്ണയാകുന്ന അഗ്നിയിൽ എരിഞ്ഞുകൊണ്ടിരിക്കും
ਮੈ ਆਪਣਾ ਗੁਰੁ ਪੂਛਿ ਦੇਖਿਆ ਅਵਰੁ ਨਾਹੀ ਥਾਉ ॥੧॥ ਰਹਾਉ ॥ ഞാൻ എൻറെ ആരാധ്യദേവനായ ദൈവത്തോട് ചോദിച്ചിട്ടുണ്ട് നിരാകാരനായ ആ പരമാത്മാവ് അല്ലാതെ വേറെ ഒരു പദാർത്ഥവും ഒരു സ്ഥാനവും ജീവികൾക്ക് മുക്തി നൽകാൻ യോഗ്യമല്ല.
ਧਰਤੀ ਤ ਹੀਰੇ ਲਾਲ ਜੜਤੀ ਪਲਘਿ ਲਾਲ ਜੜਾਉ ॥ ഈ ഭൂമി മുഴുവൻ രത്നങ്ങൾ കൊണ്ട് ഘടിപ്പിച്ചിരിക്കുകയാണെങ്കിൽ വീട്ടിലെ കട്ടിൽ ചുമന്ന രത്നങ്ങൾ കൊണ്ട്അലങ്കരിച്ചിരിക്കുകയാണെങ്കിലും
ਮੋਹਣੀ ਮੁਖਿ ਮਣੀ ਸੋਹੈ ਕਰੇ ਰੰਗਿ ਪਸਾਉ ॥ എൻറെ ഗൃഹത്തിൽ മനസ്സിനെ ആകർഷിക്കുന്ന സുന്ദരികളായ സ്ത്രീകളുടെ മുഖം മാണിക്യം പോലെ പ്രകാശമയം ആയിരിക്കുകയാണ് എങ്കിലും അവർ പ്രേമ ഭാവത്തോടെ ആനന്ദം പ്രകടിപ്പിച്ചുകൊണ്ട് ഇരിക്കുന്നവരാണെങ്കിലും
ਮਤੁ ਦੇਖਿ ਭੂਲਾ ਵੀਸਰੈ ਤੇਰਾ ਚਿਤਿ ਨ ਆਵੈ ਨਾਉ ॥੨॥ ചിലപ്പോൾ ഞാൻ അവരെ കണ്ടു ആ പരബ്രഹ്മത്തിന്റെ നാമം എൻറെ ഹൃദയത്തിൽ നിന്നും വിസ്മരിക്കാൻ കാരണമായിരിക്കാം അതുകൊണ്ട് ഞാൻ ഇത്തരം ഭ്രമിപ്പിക്കുന്ന പദാർത്ഥങ്ങളെ തിരിഞ്ഞ് നോക്കാനും ആഗ്രഹിക്കുന്നില്ല
ਸਿਧੁ ਹੋਵਾ ਸਿਧਿ ਲਾਈ ਰਿਧਿ ਆਖਾ ਆਉ ॥ സിദ്ധികളുടെ എല്ലാം സിദ്ധനായി തീർന്നാലും വിഡ്ഢികൾ പറയാൻ മാത്രമേ എന്റെ പക്കൽ വരികയുള്ളൂ
ਗੁਪਤੁ ਪਰਗਟੁ ਹੋਇ ਬੈਸਾ ਲੋਕੁ ਰਾਖੈ ਭਾਉ ॥ സ്വന്തം മഹിമയുള്ളവനായി തീർന്നാലും ജനങ്ങൾക്ക് എൻറെ പ്രതി ആദരവ് ജനിച്ചാലും
ਮਤੁ ਦੇਖਿ ਭੂਲਾ ਵੀਸਰੈ ਤੇਰਾ ਚਿਤਿ ਨ ਆਵੈ ਨਾਉ ॥੩॥ ചിലപ്പോൾ ഞാൻ അതിൽ ലയിച്ച് ആ പരബ്രഹ്മത്തിന്റെ നാമം എൻറെ ഹൃദയത്തിൽ നിന്നും വിസ്മരിക്കാൻ കാരണമായിരിക്കാം അതുകൊണ്ട് ഞാൻ ഇത്തരം ഭ്രമിപ്പിക്കുന്ന പദാർത്ഥങ്ങളെ തിരിഞ്ഞ് നോക്കാനും ആഗ്രഹിക്കുന്നില്ല
ਸੁਲਤਾਨੁ ਹੋਵਾ ਮੇਲਿ ਲਸਕਰ ਤਖਤਿ ਰਾਖਾ ਪਾਉ ॥ ചക്രവർത്തിയായി സൈന്യങ്ങളെ ഏകീകരിച്ച് സിംഹാസനത്തിൽ അമർന്നാലും
ਹੁਕਮੁ ਹਾਸਲੁ ਕਰੀ ਬੈਠਾ ਨਾਨਕਾ ਸਭ ਵਾਉ ॥ അവിടെ ഇരുന്നുകൊണ്ട് ആദേശങ്ങൾ കൊടുത്തുകൊണ്ട് ഇരുന്നാലും സത് ഗുരു പറയുന്നു അതെല്ലാം വ്യർത്ഥമാണ്
ਮਤੁ ਦੇਖਿ ਭੂਲਾ ਵੀਸਰੈ ਤੇਰਾ ਚਿਤਿ ਨ ਆਵੈ ਨਾਉ ॥੪॥੧॥ ചിലപ്പോൾ ഞാൻ അവരെ കണ്ടു ആ പരബ്രഹ്മത്തിന്റെ നാമം എൻറെ ഹൃദയത്തിൽ നിന്നും വിസ്മരിക്കാൻ കാരണമായിരിക്കാം
ਸਿਰੀਰਾਗੁ ਮਹਲਾ ੧ ॥ സിരി രാഗു മഹല
ਕੋਟਿ ਕੋਟੀ ਮੇਰੀ ਆਰਜਾ ਪਵਣੁ ਪੀਅਣੁ ਅਪਿਆਉ ॥ നിരാകാരസ്വരൂപനായ ദൈവമേ എൻറെ ആയുസ്സ് കോടിക്കണക്കിന് യുഗങ്ങൾ അവരെ ഉണ്ടായാലും ഞാൻ എല്ലാ പദാർത്ഥങ്ങളെയും ത്യജിച്ച് വായു മാത്രം ഭക്ഷിക്കുവാൻ ആഗ്രഹിക്കുന്നു
ਚੰਦੁ ਸੂਰਜੁ ਦੁਇ ਗੁਫੈ ਨ ਦੇਖਾ ਸੁਪਨੈ ਸਉਣ ਨ ਥਾਉ ॥ സൂര്യചന്ദ്രന്മാരുടെ പ്രകാശം പോലും പ്രവേശിക്കാൻ സാധ്യമല്ലാത്ത ഗുഹയിൽ ഇരുന്നുകൊണ്ട് നിൻറെ നാമസ്മരണം ചെയ്യാൻ ആഗ്രഹിക്കുന്നു സ്വപ്നത്തിൽ പോലും നിദ്രയ്ക്ക് സ്ഥാനം ഉണ്ടാകരുത്
ਭੀ ਤੇਰੀ ਕੀਮਤਿ ਨਾ ਪਵੈ ਹਉ ਕੇਵਡੁ ਆਖਾ ਨਾਉ ॥੧॥ ഇത്തരം കഠിനമായ തപസ്സ് ചെയ്തതിനുശേഷം എനിക്ക് നിൻറെ മഹിമയെക്കുറിച്ച് കണക്കെടുക്കുവാൻ സാധിക്കില്ല നിൻറെ മഹിമയെ ഞാൻ എങ്ങനെയാണ് വർണിക്കുക .അതായത് നിൻറെ മഹിമയെകുറിച്ച് വർണ്ണിക്കുന്നത് അസാധ്യമാണ്
ਸਾਚਾ ਨਿਰੰਕਾਰੁ ਨਿਜ ਥਾਇ ॥ സത്യസ്വരൂപനായ നിരാകാരനായ ദൈവം തൻറെ മഹിമയിൽ എപ്പോഴും ഉറച്ചുനിൽക്കുന്നു
ਸੁਣਿ ਸੁਣਿ ਆਖਣੁ ਆਖਣਾ ਜੇ ਭਾਵੈ ਕਰੇ ਤਮਾਇ ॥੧॥ ਰਹਾਉ ॥ ശാസ്ത്രങ്ങളുടെ അധ്യയനം ചെയ്താൽ മാത്രമേ ഒരാൾക്ക് ദൈവത്തിൻറെ ഗുണങ്ങളെപ്പറ്റി പറയുവാൻ സാധിക്കുകയുള്ളൂ .ആ നിരാഹാര സ്വരൂപനായ ദൈവത്തിൻറെ കൃപ നമ്മിൽ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ് (അതായത് അദ്ദേഹത്തിൻറെ ഗുണങ്ങളെ ശ്രവിക്കാനും പറയുവാനുമുള്ള ജിജ്ഞാസ )
ਕੁਸਾ ਕਟੀਆ ਵਾਰ ਵਾਰ ਪੀਸਣਿ ਪੀਸਾ ਪਾਇ ॥ ഒരുപക്ഷേ എന്റെ ശരീരം വീണ്ടും വീണ്ടും ഖണ്ണിക്കപ്പെടുകയാണെങ്കിലും അരകല്ലിൽഇട്ട്അരച്ചെടുക്കപ്പെടുകയാണെങ്കിലും
ਅਗੀ ਸੇਤੀ ਜਾਲੀਆ ਭਸਮ ਸੇਤੀ ਰਲਿ ਜਾਉ ॥ എൻറെ ശരീരത്തെഎരിച്ച് ഭസ്മമാക്കിയാലും
ਭੀ ਤੇਰੀ ਕੀਮਤਿ ਨਾ ਪਵੈ ਹਉ ਕੇਵਡੁ ਆਖਾ ਨਾਉ ॥੨॥ എന്നാലും ഞാൻ നിൻറെ മഹിമയെ പറയുവാൻ അർഹനല്ല .എനിക്ക് എങ്ങനെയാണ് വർണ്ണിക്കുവാൻ സാധിക്കുക അത് അസാധ്യമാണ്
ਪੰਖੀ ਹੋਇ ਕੈ ਜੇ ਭਵਾ ਸੈ ਅਸਮਾਨੀ ਜਾਉ ॥ (സിദ്ധികളുടെ ബലം കൊണ്ട്) )പക്ഷികളെപ്പോലെ ആകാശത്തിൽ ഭ്രമണം ചെയ്താലും ഉയരെ ഉയരെ പറന്നാലും നൂറുകണക്കിന് ആകാശങ്ങളെ തൊട്ടാലും
ਨਦਰੀ ਕਿਸੈ ਨ ਆਵਊ ਨਾ ਕਿਛੁ ਪੀਆ ਨ ਖਾਉ ॥ കണ്ണിൽ കാണാത്ത വിധം സൂക്ഷ്മനായി തീർന്നാലും ഒന്നും കഴിക്കാതെയും കുടിക്കാതെയും ഇരുന്നാലും
ਭੀ ਤੇਰੀ ਕੀਮਤਿ ਨਾ ਪਵੈ ਹਉ ਕੇਵਡੁ ਆਖਾ ਨਾਉ ॥੩॥ എന്നാലും ഞാൻ നിൻറെ മഹിമയെ പറയുവാൻ അർഹനല്ല .എനിക്ക് എങ്ങനെയാണ് വർണ്ണിക്കുവാൻ സാധിക്കുക അത് അസാധ്യമാണ്.


© 2025 SGGS ONLINE
error: Content is protected !!
Scroll to Top