Guru Granth Sahib Translation Project

Guru Granth Sahib Malayalam Page 275

Page 275

ਤਿਸ ਕਾ ਨਾਮੁ ਸਤਿ ਰਾਮਦਾਸੁ ॥ അദ്ദേഹത്തിൻറെ പേര് സത്യമായും രാമദാസൻ എന്ന് തന്നെയാണ്
ਆਤਮ ਰਾਮੁ ਤਿਸੁ ਨਦਰੀ ਆਇਆ ॥ അദ്ദേഹത്തിന് തന്റെ ഉള്ളിൽ തന്നെ രാമൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് ആണ്
ਦਾਸ ਦਸੰਤਣ ਭਾਇ ਤਿਨਿ ਪਾਇਆ ॥ സേവകന്മാരുടെ എല്ലാം സേവകനായി ഇരിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഈശ്വരനെ പ്രാപിക്കുവാൻ സാധിച്ചത്
ਸਦਾ ਨਿਕਟਿ ਨਿਕਟਿ ਹਰਿ ਜਾਨੁ ॥ ഏതൊരുവനാണോ ദൈവത്തെ എപ്പോഴും തന്റെ അടുക്കൽ തന്നെ ആണ് എന്ന് വിചാരിക്കുന്നത്
ਸੋ ਦਾਸੁ ਦਰਗਹ ਪਰਵਾਨੁ ॥ ആ സേവകൻ പ്രഭുവിന്റെ സദസ്സിൽ എപ്പോഴും സ്വീകരിക്കപ്പെടുന്നവനാകുന്നു
ਅਪੁਨੇ ਦਾਸ ਕਉ ਆਪਿ ਕਿਰਪਾ ਕਰੈ ॥ ഈശ്വരൻ തൻറെ സേവകനിൽ എപ്പോഴും തന്റെ കൃപ ചൊരിയുന്നവനായിരിക്കും
ਤਿਸੁ ਦਾਸ ਕਉ ਸਭ ਸੋਝੀ ਪਰੈ ॥ മാത്രമല്ല ആ സേവകന് എല്ലാ ജ്ഞാനവും പ്രാപ്തമാവുകയും ചെയ്യുന്നു
ਸਗਲ ਸੰਗਿ ਆਤਮ ਉਦਾਸੁ ॥ അവൻ കുടുംബത്തിൽ തന്നെ ജീവിച്ചുകൊണ്ട് മനസ്സുകൊണ്ട് എല്ലാത്തിൽ നിന്നും വേർപ്പെട്ടവനായി ഇരിക്കുന്നു ഇരിക്കുന്നു
ਐਸੀ ਜੁਗਤਿ ਨਾਨਕ ਰਾਮਦਾਸੁ ॥੬॥ അല്ലയോ നാനക്ക് ഇങ്ങനെയുള്ള ജീവിത യുക്തിയുള്ളവൻ തന്നെയാണ് യഥാർത്ഥത്തിൽ രാമദാസൻ
ਪ੍ਰਭ ਕੀ ਆਗਿਆ ਆਤਮ ਹਿਤਾਵੈ ॥ ഏതൊരുവനാണ് പ്രഭുവിന്റെ ആജ്ഞയെ മനസ്സുകൊണ്ട് പൂർണ്ണമായും മാനിക്കുന്നത്
ਜੀਵਨ ਮੁਕਤਿ ਸੋਊ ਕਹਾਵੈ ॥ അവന് ജീവിതത്തിൽ മുക്തി ലഭിച്ചവനായി കണക്കാക്കപ്പെടുന്നു
ਤੈਸਾ ਹਰਖੁ ਤੈਸਾ ਉਸੁ ਸੋਗੁ ॥ അവന് ജീവിതത്തിൽ സുഖവും ദുഃഖവും സമാനമായിരിക്കും
ਸਦਾ ਅਨੰਦੁ ਤਹ ਨਹੀ ਬਿਓਗੁ ॥ അവന് ജീവിതത്തിൽ എപ്പോഴും ആനന്ദം കൊണ്ടിരിക്കും മാത്രമല്ല യാതൊരു ദുഃഖവും ഉണ്ടാകുന്നില്ല
ਤੈਸਾ ਸੁਵਰਨੁ ਤੈਸੀ ਉਸੁ ਮਾਟੀ ॥ അവന് സ്വർണ്ണവും മണ്ണും ഒരുപോലെ തന്നെയാണ്
ਤੈਸਾ ਅੰਮ੍ਰਿਤੁ ਤੈਸੀ ਬਿਖੁ ਖਾਟੀ ॥ അവന് അമൃതവും കൈപ്പുള്ള വിഷവും സമാനമാണ്
ਤੈਸਾ ਮਾਨੁ ਤੈਸਾ ਅਭਿਮਾਨੁ ॥ അവന് മാനവും അഭിമാനവും സമാനമാണ്
ਤੈਸਾ ਰੰਕੁ ਤੈਸਾ ਰਾਜਾਨੁ ॥ അവന്റെ ദൃഷ്ടിയിൽ രാജാവും ദരിദ്രനും എല്ലാരും സമന്മാരാണ്
ਜੋ ਵਰਤਾਏ ਸਾਈ ਜੁਗਤਿ ॥ ദൈവം ചെയ്യുന്നത് തന്നെയാണ് അവൻറെ ജീവിതയുക്തി
ਨਾਨਕ ਓਹੁ ਪੁਰਖੁ ਕਹੀਐ ਜੀਵਨ ਮੁਕਤਿ ॥੭॥ അല്ലയോ നാനക്ക് !അങ്ങനെയുള്ള പുരുഷന്‍ തന്നെയാണ് ജീവിത മുക്തി ലഭിച്ചവൻ ആയി കണക്കാക്കപ്പെടുന്നത്
ਪਾਰਬ੍ਰਹਮ ਕੇ ਸਗਲੇ ਠਾਉ ॥ എല്ലാ സ്ഥാനങ്ങളും പരമാത്മാവിന്റേതാണ്
ਜਿਤੁ ਜਿਤੁ ਘਰਿ ਰਾਖੈ ਤੈਸਾ ਤਿਨ ਨਾਉ ॥ ഏത് ഏത് സ്ഥാനങ്ങളിലാണ് ഈശ്വരൻ ഓരോ പ്രാണികളെയും വയ്ക്കുന്നത് അതനുസരിച്ച് അവർക്ക് പേരും ഉണ്ടാകുന്നു
ਆਪੇ ਕਰਨ ਕਰਾਵਨ ਜੋਗੁ ॥ ദൈവം സ്വയം തന്നെയാണ് എല്ലാം ചെയ്യുന്നതിനും മാത്രമല്ല മറ്റു പ്രാണികളെ കൊണ്ട് ചെയ്യിക്കുന്നതിനും സാമർത്ഥ്യം ഉള്ളവൻ
ਪ੍ਰਭ ਭਾਵੈ ਸੋਈ ਫੁਨਿ ਹੋਗੁ ॥ പരമാത്മാവിനെ ശരിയെന്നു തോന്നുന്നത് മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളൂ
ਪਸਰਿਓ ਆਪਿ ਹੋਇ ਅਨਤ ਤਰੰਗ ॥ പരമാത്മാവ് സ്വയം അനന്തമായ എല്ലാ തിരകളിലും വ്യാപിച്ചിരിക്കുന്നു
ਲਖੇ ਨ ਜਾਹਿ ਪਾਰਬ੍ਰਹਮ ਕੇ ਰੰਗ ॥ ആ പരമാത്മാവിന്റെ അത്ഭുതങ്ങൾ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുകയില്ല
ਜੈਸੀ ਮਤਿ ਦੇਇ ਤੈਸਾ ਪਰਗਾਸ ॥ പരമാത്മാവ് ഏത് തരത്തിലാണ് ബുദ്ധി നൽകുന്നത് അതുപോലെ തന്നെയായിരിക്കും നമ്മുടെ ജീവിതം
ਪਾਰਬ੍ਰਹਮੁ ਕਰਤਾ ਅਬਿਨਾਸ ॥ സൃഷ്ടികർത്താവായ പരമാത്മാവ് അനശ്വരനാണ്
ਸਦਾ ਸਦਾ ਸਦਾ ਦਇਆਲ ॥ ഈശ്വരൻ എപ്പോഴും ദയാലുമാണ്
ਸਿਮਰਿ ਸਿਮਰਿ ਨਾਨਕ ਭਏ ਨਿਹਾਲ ॥੮॥੯॥ അല്ലയോ പരമാത്മാവിന്റെ നാമസ് മരണം ചെയ്തു എത്ര ജീവികളാണ് തൻറെ ജീവിതത്തിൽ കൃതാർത്ഥരായിരിക്കുന്നത്
ਸਲੋਕੁ ॥ ശ്ലോകം
ਉਸਤਤਿ ਕਰਹਿ ਅਨੇਕ ਜਨ ਅੰਤੁ ਨ ਪਾਰਾਵਾਰ ॥ ഒരുപാട് മനുഷ്യർ ആ ദൈവത്തിന്റെ ഗുണസ്തുതി പാടുന്നുണ്ട് എന്നാൽ പരമാത്മാവിന്റെ ഗുണങ്ങൾക്ക് യാതൊരു ആദിയും അന്തവും ഇല്ല
ਨਾਨਕ ਰਚਨਾ ਪ੍ਰਭਿ ਰਚੀ ਬਹੁ ਬਿਧਿ ਅਨਿਕ ਪ੍ਰਕਾਰ ॥੧॥ അല്ലയോ പരമാത്മാവ് സൃഷ്ടിക്കപ്പെട്ട ഈ ലോകം അനേകതരത്തിലുള്ള ആയതിനാൽ വ്യത്യസ്ത രീതികളിൽ രചിക്കപ്പെട്ടവയാണ്
ਅਸਟਪਦੀ ॥ അഷ്ടപതി
ਕਈ ਕੋਟਿ ਹੋਏ ਪੂਜਾਰੀ ॥ അദ്ദേഹത്തെ പൂജിക്കുന്നവർ കോടിക്കണക്കിനാണ്
ਕਈ ਕੋਟਿ ਆਚਾਰ ਬਿਉਹਾਰੀ ॥ കോടിക്കണക്കിന് ജനങ്ങൾ ധാർമികവും സാംസാരികവുമായ ആചാര വ്യവഹാരങ്ങൾ ചെയ്യുന്നവരാണ്
ਕਈ ਕੋਟਿ ਭਏ ਤੀਰਥ ਵਾਸੀ ॥ കോടിക്കണക്കിന് ജനങ്ങൾ തീർത്ഥ നിവാസികളായി തീർന്നിട്ടുണ്ട്
ਕਈ ਕੋਟਿ ਬਨ ਭ੍ਰਮਹਿ ਉਦਾਸੀ ॥ കോടിക്കണക്കിന് ജനങ്ങൾ വൈരാഗികളായി മാറി കാടുകളിൽ അലഞ്ഞു തിരിയുന്നുണ്ട്
ਕਈ ਕੋਟਿ ਬੇਦ ਕੇ ਸ੍ਰੋਤੇ ॥ കോടിക്കണക്കിന് ജനങ്ങൾ ചെയ്യുന്നവരാണ്
ਕਈ ਕੋਟਿ ਤਪੀਸੁਰ ਹੋਤੇ ॥ കോടിക്കണക്കിന് ജനങ്ങൾ തപസ്വികൾ ആയി തീർന്നിട്ടുണ്ട്
ਕਈ ਕੋਟਿ ਆਤਮ ਧਿਆਨੁ ਧਾਰਹਿ ॥ കോടിക്കണക്കിന് പേര് തൻറെ ആത്മാവിൽ പ്രഭുവിനെ ധ്യാനം ചെയ്യുന്നവരാണ്
ਕਈ ਕੋਟਿ ਕਬਿ ਕਾਬਿ ਬੀਚਾਰਹਿ ॥ കോടിക്കണക്കിന് ജനങ്ങൾ കാവ്യ രചന ചെയ്ത് അദ്ദേഹത്തെ പൂജിക്കുന്നവരാണ്
ਕਈ ਕੋਟਿ ਨਵਤਨ ਨਾਮ ਧਿਆਵਹਿ ॥ കോടിക്കണക്കിന് പേർ നിത്യവും പുതിയ പുതിയ നാമങ്ങൾ സ്മരണം ചെയ്യുന്നവരാണ്
ਨਾਨਕ ਕਰਤੇ ਕਾ ਅੰਤੁ ਨ ਪਾਵਹਿ ॥੧॥ എന്നാലും നാനക്ക്! ആ പരമാത്മാവിന്റെ രഹസ്യം ആർക്കും മനസ്സിലാക്കുവാൻ സാധിക്കുകയില്ല
ਕਈ ਕੋਟਿ ਭਏ ਅਭਿਮਾਨੀ ॥ ഈ ലോകത്തിൽ അനേകം കോടി ജനങ്ങൾ അഭിമാനികളാണ്
ਕਈ ਕੋਟਿ ਅੰਧ ਅਗਿਆਨੀ ॥ അനേകം കോടി ജനങ്ങൾ അന്ധരായ അജ്ഞാനികളുമാണ്
ਕਈ ਕੋਟਿ ਕਿਰਪਨ ਕਠੋਰ ॥ അനേകം കോടി ജനങ്ങൾ മനസ്സുകൊണ്ട് ക്രൂരരും ദരിദ്രരും ആണ്
ਕਈ ਕੋਟਿ ਅਭਿਗ ਆਤਮ ਨਿਕੋਰ ॥ അനേകം കോടി മനുഷ്യർ യാതൊരുവിധ മനസ്സാക്ഷിയും ഇല്ലാത്തവരാണ്
ਕਈ ਕੋਟਿ ਪਰ ਦਰਬ ਕਉ ਹਿਰਹਿ ॥ അനേകം കോടി പേർ മറ്റുള്ളവരുടെ ധനം കൊള്ളയടിക്കുന്നവരാണ്
ਕਈ ਕੋਟਿ ਪਰ ਦੂਖਨਾ ਕਰਹਿ ॥ അനേകം കോടി മനുഷ്യർ മറ്റുള്ളവരെ നിന്ദിക്കുന്നവരാണ്
ਕਈ ਕੋਟਿ ਮਾਇਆ ਸ੍ਰਮ ਮਾਹਿ ॥ അനേകം കോടി മനുഷ്യർ ധനം ആർജിക്കുവാൻ വേണ്ടി പരിശ്രമിക്കുന്നവരാണ്
ਕਈ ਕੋਟਿ ਪਰਦੇਸ ਭ੍ਰਮਾਹਿ ॥ അനേകം കോടി ജനങ്ങൾ മറ്റു ദേശങ്ങളിൽ അലഞ്ഞു തിരിയുന്നവരാണ്
ਜਿਤੁ ਜਿਤੁ ਲਾਵਹੁ ਤਿਤੁ ਤਿਤੁ ਲਗਨਾ ॥ അല്ലയോ പ്രഭു നീ തന്നെയാണ് എല്ലാ ജീവജാലങ്ങളെയും ഓരോ സ്ഥാനങ്ങളിൽ എത്തിച്ച് അവർക്ക് ഓരോ കൃത്യങ്ങൾ നൽകുന്നത്
ਨਾਨਕ ਕਰਤੇ ਕੀ ਜਾਨੈ ਕਰਤਾ ਰਚਨਾ ॥੨॥ അല്ലയോ നാനക് സൃഷ്ടി കർത്താവായ ആ പ്രഭുവിന്റെ രചനാ രഹസ്യം അദ്ദേഹത്തിന് മാത്രമേ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ
ਕਈ ਕੋਟਿ ਸਿਧ ਜਤੀ ਜੋਗੀ ॥ ഈ ലോകത്തിൽ അനേകം സിദ്ധരും ബ്രഹ്മചാരികളും യോഗികളും ഉണ്ട്
ਕਈ ਕੋਟਿ ਰਾਜੇ ਰਸ ਭੋਗੀ ॥ അനേകം സുഖഭോഗത്തിലും മുഴുകിയിരിക്കുന്ന രാജാക്കന്മാരും ഉണ്ട്
ਕਈ ਕੋਟਿ ਪੰਖੀ ਸਰਪ ਉਪਾਏ ॥ അനേകം പക്ഷികളെയും പാമ്പുകളെയും പരമാത്മാവ് ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്
ਕਈ ਕੋਟਿ ਪਾਥਰ ਬਿਰਖ ਨਿਪਜਾਏ ॥ അനേകം കൂടി കല്ലുകളും വൃക്ഷങ്ങളും ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്
ਕਈ ਕੋਟਿ ਪਵਣ ਪਾਣੀ ਬੈਸੰਤਰ ॥ അനേകം കോടി വായുവും ജലവും അഗ്നിയും ഇവിടെയുണ്ട്
ਕਈ ਕੋਟਿ ਦੇਸ ਭੂ ਮੰਡਲ ॥ അനേകം കോടി ദേശങ്ങളും ഭൂമണ്ഡലങ്ങളും ഉണ്ട്
ਕਈ ਕੋਟਿ ਸਸੀਅਰ ਸੂਰ ਨਖ੍ਯ੍ਯਤ੍ਰ ॥ അനേകം കോടി ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഇവിടെയുണ്ട്


© 2025 SGGS ONLINE
error: Content is protected !!
Scroll to Top