Guru Granth Sahib Translation Project

Guru Granth Sahib Malayalam Page 269

Page 269

ਮਿਥਿਆ ਨੇਤ੍ਰ ਪੇਖਤ ਪਰ ਤ੍ਰਿਅ ਰੂਪਾਦ ॥ അന്യ സ്ത്രീകളുടെ സൗന്ദര്യത്തെ ആസ്വദിക്കുന്ന കണ്ണുകളും മിഥ്യയാണ്
ਮਿਥਿਆ ਰਸਨਾ ਭੋਜਨ ਅਨ ਸ੍ਵਾਦ ॥ മധുര പലഹാരങ്ങളുടെയും മറ്റ് ആഹാരങ്ങളുടെയും സ്വാദ് രുചിക്കുന്ന ഈ നാവും മിഥ്യയാണ്
ਮਿਥਿਆ ਚਰਨ ਪਰ ਬਿਕਾਰ ਕਉ ਧਾਵਹਿ ॥ മറ്റുള്ളവരെ കുറ്റം പറയുന്നതിന് വേണ്ടി ഓടുന്ന ഈ കാലുകളും കള്ളമാണ്
ਮਿਥਿਆ ਮਨ ਪਰ ਲੋਭ ਲੁਭਾਵਹਿ ॥ മറ്റുള്ളവരുടെ ധനത്തെ ആഗ്രഹിക്കുന്ന ഈ മനസ്സും കള്ളമാണ്
ਮਿਥਿਆ ਤਨ ਨਹੀ ਪਰਉਪਕਾਰਾ ॥ പരോപകാരം ചെയ്യാത്ത ഈ ശരീരവും മിഥ്യയാണ്
ਮਿਥਿਆ ਬਾਸੁ ਲੇਤ ਬਿਕਾਰਾ ॥ ലൗകിക വികാരങ്ങളുടെ ഗന്ധം മണക്കുന്ന ഈ നാസികയും വൃർഥമാണ്
ਬਿਨੁ ਬੂਝੇ ਮਿਥਿਆ ਸਭ ਭਏ ॥ ഭഗവത് ഭക്തിയാകുന്ന വിചാരം ഇല്ലാത്ത ശരീരത്തിലെ ഓരോ അംഗവും നശ്വരമാണ്
ਸਫਲ ਦੇਹ ਨਾਨਕ ਹਰਿ ਹਰਿ ਨਾਮ ਲਏ ॥੫॥ ഹേ നാനക്! ഹരി പരമേശ്വരന്റെ നാമം സദാ ജപിച്ചുകൊണ്ടിരിക്കുന്ന ശരീരം സഫലമാണ്
ਬਿਰਥੀ ਸਾਕਤ ਕੀ ਆਰਜਾ ॥ ദുർബലനായ മനുഷ്യൻറെ ജീവിതം തന്നെ വ്യർത്ഥമാണ്
ਸਾਚ ਬਿਨਾ ਕਹ ਹੋਵਤ ਸੂਚਾ ॥ സത്യം ഇല്ലാതെ അവൻ എങ്ങനെയാണ് തന്നെ ശുദ്ധീകരിക്കുക
ਬਿਰਥਾ ਨਾਮ ਬਿਨਾ ਤਨੁ ਅੰਧ ॥ നാമസ്മരണം ഇല്ലാത്ത അജ്ഞാനിയായ പുരുഷൻറെ ശരീരവും വ്യർത്ഥമാണ് കാരണം
ਮੁਖਿ ਆਵਤ ਤਾ ਕੈ ਦੁਰਗੰਧ ॥ അവൻറെ വായിൽ നിന്നും ദുർഗന്ധം വമിക്കുന്നു
ਬਿਨੁ ਸਿਮਰਨ ਦਿਨੁ ਰੈਨਿ ਬ੍ਰਿਥਾ ਬਿਹਾਇ ॥ പ്രഭുവിന്റെ നാമസ് മരണം ഇല്ലാതെ ദിനവും രാത്രിയും വ്യർത്ഥമായി പോയിക്കൊണ്ടിരിക്കുന്നു
ਮੇਘ ਬਿਨਾ ਜਿਉ ਖੇਤੀ ਜਾਇ ॥ മഴയില്ലാതെ വിളകൾ നശിച്ചു പോകുന്നതുപോലെ
ਗੋਬਿਦ ਭਜਨ ਬਿਨੁ ਬ੍ਰਿਥੇ ਸਭ ਕਾਮ ॥ ഭഗവാനെ ഭജിക്കാതെ ഉള്ള എല്ലാ കാര്യങ്ങളും വ്യർത്ഥമാണ്
ਜਿਉ ਕਿਰਪਨ ਕੇ ਨਿਰਾਰਥ ਦਾਮ ॥ പിശുക്കനായ ഒരുത്തന്റെ പക്കൽ ഉള്ള ധനം വ്യർത്ഥമാകുന്നത് പോലെ
ਧੰਨਿ ਧੰਨਿ ਤੇ ਜਨ ਜਿਹ ਘਟਿ ਬਸਿਓ ਹਰਿ ਨਾਉ ॥ ഏതൊരു മനുഷ്യൻറെ മനസ്സിലാണോ ഭഗവാന്റെ നാമം വസിക്കുന്നത് ആ മനുഷ്യൻ വളരെ ഭാഗ്യശാലിയാണ്
ਨਾਨਕ ਤਾ ਕੈ ਬਲਿ ਬਲਿ ਜਾਉ ॥੬॥ ഹേ നാനക്! ഞാൻ അങ്ങനെയുള്ളവരുടെ ശരണത്തിൽ എന്നെ സമർപ്പിക്കുന്നു
ਰਹਤ ਅਵਰ ਕਛੁ ਅਵਰ ਕਮਾਵਤ ॥ മനുഷ്യൻ പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നുമാണ്
ਮਨਿ ਨਹੀ ਪ੍ਰੀਤਿ ਮੁਖਹੁ ਗੰਢ ਲਾਵਤ ॥ അവന്റെ മനസ്സിൽ ദൈവത്തിനോട് സ്നേഹമില്ല എന്നാൽ വ്യർത്ഥമായി സംസാരിക്കുന്നു
ਜਾਨਨਹਾਰ ਪ੍ਰਭੂ ਪਰਬੀਨ ॥ എന്നാൽ എല്ലാം അറിയുന്നവനായ ദൈവം വളരെ സമർത്ഥനാണ്
ਬਾਹਰਿ ਭੇਖ ਨ ਕਾਹੂ ਭੀਨ ॥ അവൻ ഒരിക്കലും മറ്റുള്ളവരുടെ ബാഹ്യ പ്രകടനങ്ങളിൽ സന്തോഷിക്കുന്നില്ല
ਅਵਰ ਉਪਦੇਸੈ ਆਪਿ ਨ ਕਰੈ ॥ ഏതൊരുവനാണോ മറ്റുള്ളവർക്ക് ഉപദേശം നൽകുന്നത് എന്നാൽ താൻ ഒരു കാര്യവും ചെയ്യാത്തത്
ਆਵਤ ਜਾਵਤ ਜਨਮੈ ਮਰੈ ॥ അവൻ ഈ ലോകത്തിൽ വെറുതെ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു
ਜਿਸ ਕੈ ਅੰਤਰਿ ਬਸੈ ਨਿਰੰਕਾਰੁ ॥ ഏതൊരു മനുഷ്യന്റെ ഹൃദയത്തിലാണോ നീരാകാരനായ ആ ദൈവം വസിക്കുന്നത്
ਤਿਸ ਕੀ ਸੀਖ ਤਰੈ ਸੰਸਾਰੁ ॥ ഉപദേശം സമസ്ത ലോകവുംമായയിൽ നിന്നും രക്ഷിക്കപ്പെടുന്നു
ਜੋ ਤੁਮ ਭਾਨੇ ਤਿਨ ਪ੍ਰਭੁ ਜਾਤਾ ॥ പ്രഭു നിനക്ക് ഇഷ്ടമായവർക്ക് മാത്രമേ നിന്നെ അറിയുവാൻ സാധിക്കുകയുള്ളൂ
ਨਾਨਕ ਉਨ ਜਨ ਚਰਨ ਪਰਾਤਾ ॥੭॥ ഹേ നാനക്!ഞാൻ അങ്ങനെയുള്ള ഭക്തന്മാരുടെ ചരണത്തിൽ നമസ്കരിക്കുന്നു
ਕਰਉ ਬੇਨਤੀ ਪਾਰਬ੍ਰਹਮੁ ਸਭੁ ਜਾਨੈ ॥ എല്ലാം അറിയുന്നവനായ പരബ്രഹ്മനായ ദൈവത്തിൻറെ സമക്ഷത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു
ਅਪਨਾ ਕੀਆ ਆਪਹਿ ਮਾਨੈ ॥ അവനാൽ നിർമ്മിക്കപ്പെട്ട ഓരോ പ്രാണികൾക്കും അവൻ തന്നെയാണ് സംരക്ഷണം നൽകുന്നത്
ਆਪਹਿ ਆਪ ਆਪਿ ਕਰਤ ਨਿਬੇਰਾ ॥ ഈശ്വരൻ സ്വയം തന്നെ (പ്രാണികളുടെ കർമ്മങ്ങൾക്കനുസരിച്ച്) ന്യായം വിധിക്കുന്നു
ਕਿਸੈ ਦੂਰਿ ਜਨਾਵਤ ਕਿਸੈ ਬੁਝਾਵਤ ਨੇਰਾ ॥ ചിലർക്ക് ഈശ്വരൻ വളരെ അടുത്താണ് എന്ന് തോന്നിക്കുന്ന ബുദ്ധിയും എന്നാൽ മറ്റു ചിലർക്ക് ഈശ്വരൻ വളരെ ദൂരെയാണ് എന്ന് തോന്നിക്കുന്ന ബുദ്ധിയും ആയിരിക്കും പ്രദാനം ചെയ്യപ്പെട്ടിട്ടുള്ളത്
ਉਪਾਵ ਸਿਆਨਪ ਸਗਲ ਤੇ ਰਹਤ ॥ എല്ലാ പ്രയത്നങ്ങൾക്കും സാമർത്ഥ്യങ്ങൾക്കും അപ്പുറത്താണ് ഈശ്വരൻ
ਸਭੁ ਕਛੁ ਜਾਨੈ ਆਤਮ ਕੀ ਰਹਤ ॥ കാരണം മനുഷ്യമനസിന്റെ അവസ്ഥ അവന് നന്നായി അറിയാം
ਜਿਸੁ ਭਾਵੈ ਤਿਸੁ ਲਏ ਲੜਿ ਲਾਇ ॥ അദ്ദേഹത്തിന് ഇഷ്ടം തോന്നുന്ന ആളുകളെ അവൻ തന്റെ കൂടെ തന്നെ നിർത്തുന്നു
ਥਾਨ ਥਨੰਤਰਿ ਰਹਿਆ ਸਮਾਇ ॥ ദൈവം എല്ലാ സ്ഥലങ്ങളിലും ദൂരത്തിലുള്ള സ്ഥലങ്ങളിലും എല്ലാം വ്യാപിച്ചിരിക്കുന്നു
ਸੋ ਸੇਵਕੁ ਜਿਸੁ ਕਿਰਪਾ ਕਰੀ ॥ ഈശ്വരന്റെ കൃപ ലഭിച്ചവൻ മാത്രമേ അദ്ദേഹത്തിൻറെ സേവകനായി ഇരിക്കുവാൻ യോഗ്യനാവുകയുള്ളൂ
ਨਿਮਖ ਨਿਮਖ ਜਪਿ ਨਾਨਕ ਹਰੀ ॥੮॥੫॥ ഹേ നാനക്!ഓരോ നിമിഷവും ദൈവത്തിൻറെ നാമസ്മരണം ചെയ്യുക
ਸਲੋਕੁ ॥ ശ്ലോകം
ਕਾਮ ਕ੍ਰੋਧ ਅਰੁ ਲੋਭ ਮੋਹ ਬਿਨਸਿ ਜਾਇ ਅਹੰਮੇਵ ॥ ഈശ്വരാ! എൻറെ മനസ്സ് കാമം കുറവ ലോകം മോഹം പിന്നെ അഹങ്കാരം എന്നിവയിൽ നിന്നെല്ലാം മുക്തമാകട്ടെ
ਨਾਨਕ ਪ੍ਰਭ ਸਰਣਾਗਤੀ ਕਰਿ ਪ੍ਰਸਾਦੁ ਗੁਰਦੇਵ ॥੧॥ ഞാൻ നിന്റെ ശരണത്തിൽ വന്നുചേർന്നിരിക്കുന്നു അല്ലയോ ഗുരുദേവ !എന്നിൽ നിന്റെ കൃപ ഉണ്ടാകട്ടെ
ਅਸਟਪਦੀ ॥ അഷ്ടപതി
ਜਿਹ ਪ੍ਰਸਾਦਿ ਛਤੀਹ ਅੰਮ੍ਰਿਤ ਖਾਹਿ ॥ ജീവാത്മാവേ!ആരുടെ കൃപ കൊണ്ടാണോ നീ മുപ്പത്തിയാറ് വിധത്തിലുള്ള വ്യഞ്ജനങ്ങൾ ഭക്ഷിക്കുന്നത്
ਤਿਸੁ ਠਾਕੁਰ ਕਉ ਰਖੁ ਮਨ ਮਾਹਿ ॥ ആ ദൈവത്തെ എപ്പോഴും ഓർക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਸੁਗੰਧਤ ਤਨਿ ਲਾਵਹਿ ॥ ആരുടെ കൃപ കൊണ്ടാണോ നീ നിൻറെ ശരീരത്തിൽ സുഗന്ധ ലേപനങ്ങൾ പുരട്ടുന്നത്
ਤਿਸ ਕਉ ਸਿਮਰਤ ਪਰਮ ਗਤਿ ਪਾਵਹਿ ॥ അദ്ദേഹത്തെ ഭജിക്കുന്നത് കൊണ്ട് നിനക്ക് മോക്ഷം ലഭിക്കും
ਜਿਹ ਪ੍ਰਸਾਦਿ ਬਸਹਿ ਸੁਖ ਮੰਦਰਿ ॥ ആരുടെ കൃപ കൊണ്ടാണോ നീ വലിയ മാളികകളിൽ സുഖമായി ജീവിക്കുന്നത്
ਤਿਸਹਿ ਧਿਆਇ ਸਦਾ ਮਨ ਅੰਦਰਿ ॥ നിൻറെ മനസ്സിൽ എപ്പോഴും അദ്ദേഹത്തെ ധ്യാനം ചെയ്യുക
ਜਿਹ ਪ੍ਰਸਾਦਿ ਗ੍ਰਿਹ ਸੰਗਿ ਸੁਖ ਬਸਨਾ ॥ ആരുടെ കൃപ കൊണ്ടാണ് നീ നിൻറെ ഭവനത്തിൽ സുഖമായി കഴിയുന്നത്
ਆਠ ਪਹਰ ਸਿਮਰਹੁ ਤਿਸੁ ਰਸਨਾ ॥ അദ്ദേഹത്തെ തൻറെ നാവുകൊണ്ട് 8 യാമങ്ങളിലും സ്മരിക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਰੰਗ ਰਸ ਭੋਗ ॥ ഹേ നാനക്!ആരുടെ കൃപ കൊണ്ടാണോ നിനക്ക് വളരെ ആകർഷണീയമായ നിറങ്ങളിലുള്ള സ്വാദിഷ്ടമായ വ്യഞ്ജനങ്ങൾ ലഭിക്കുന്നത്
ਨਾਨਕ ਸਦਾ ਧਿਆਈਐ ਧਿਆਵਨ ਜੋਗ ॥੧॥ എപ്പോഴും സ്മരിക്കാൻ യോഗ്യനായ ആ ദൈവത്തെ എപ്പോഴും ഓർക്കുക
ਜਿਹ ਪ੍ਰਸਾਦਿ ਪਾਟ ਪਟੰਬਰ ਹਢਾਵਹਿ ॥ ആരുടെ കൃപ കൊണ്ടാണോ നീ പട്ടുവസ്ത്രങ്ങൾ ധരിക്കുന്നത്
ਤਿਸਹਿ ਤਿਆਗਿ ਕਤ ਅਵਰ ਲੁਭਾਵਹਿ ॥ അദ്ദേഹത്തെ വിസ്മരിച്ചിട്ട് എന്തിനാണ് മറ്റുള്ളവരിൽ ആകൃഷ്ടനാകുന്നത്
ਜਿਹ ਪ੍ਰਸਾਦਿ ਸੁਖਿ ਸੇਜ ਸੋਈਜੈ ॥ ആരുടെ കൃപ കൊണ്ടാണോ നീ കിടക്കയിൽ സുഖമായി ഉറങ്ങുന്നത്
ਮਨ ਆਠ ਪਹਰ ਤਾ ਕਾ ਜਸੁ ਗਾਵੀਜੈ ॥ അല്ലയോ എൻറെ മനസ്സേ!ആ ദൈവത്തെ എട്ട് യാമങ്ങളിലും സ്മരിക്കണം
ਜਿਹ ਪ੍ਰਸਾਦਿ ਤੁਝੁ ਸਭੁ ਕੋਊ ਮਾਨੈ ॥ ആരുടെ കൃപ കൊണ്ടാണോ ഓരോ മനുഷ്യരും നിന്നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്


© 2025 SGGS ONLINE
error: Content is protected !!
Scroll to Top