Guru Granth Sahib Translation Project

guru granth sahib malayalam page-12

Page 12

ਤੂ ਆਪੇ ਕਰਤਾ ਤੇਰਾ ਕੀਆ ਸਭੁ ਹੋਇ ॥ നീ തന്നെയാണ് ഈ ലോകത്തിൻറെ രചയിതാവ് നിൻറെ ആദേശത്താൽ മാത്രമേ ഇവിടെ എല്ലാം സംഭവിക്കുന്നുള്ളൂ
ਤੁਧੁ ਬਿਨੁ ਦੂਜਾ ਅਵਰੁ ਨ ਕੋਇ ॥ നീയല്ലാതെ മറ്റൊന്നും തന്നെ ഇല്ല
ਤੂ ਕਰਿ ਕਰਿ ਵੇਖਹਿ ਜਾਣਹਿ ਸੋਇ ॥ നീ തന്നെ ഓരോ സൃഷ്ടിയെയും രചിക്കുന്നു അതിനെ കൗതുകത്തോടെ നോക്കിക്കാണുന്നു ഓരോ ജീവജാലങ്ങളെ പറ്റിയും നിനക്ക് അറിയാം
ਜਨ ਨਾਨਕ ਗੁਰਮੁਖਿ ਪਰਗਟੁ ਹੋਇ ॥੪॥੨॥ ഹേ നാ നെക്ക് !ഈ രഹസ്യം ഗുരുവിൻറെ ഉപദേശത്താൽ നടക്കുന്ന ഒരു വ്യക്തിക്കു മാത്രമേ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ
ਆਸਾ ਮਹਲਾ ੧ ॥ ആസാ മഹലാ
ਤਿਤੁ ਸਰਵਰੜੈ ਭਈਲੇ ਨਿਵਾਸਾ ਪਾਣੀ ਪਾਵਕੁ ਤਿਨਹਿ ਕੀਆ ॥ അല്ലയോ മനസ്സിൽ നിൻറെ സൃഷ്ടി ഈ സംസാരസാഗരത്തിലാണ് ഉണ്ടായിട്ടുള്ളത് ഇവിടെ ശബ്ദ സ്പർശനമാകുന്ന രസഗന്ധവും ജലമാകുന്ന തൃഷ്ണാഗ്നിയും ഉണ്ട്
ਪੰਕਜੁ ਮੋਹ ਪਗੁ ਨਹੀ ਚਾਲੈ ਹਮ ਦੇਖਾ ਤਹ ਡੂਬੀਅਲੇ ॥੧॥ ഇവിടെ മോഹം ആകുന്ന ചെളികുണ്ടിലാണ് നിൻറെ ബുദ്ധി ഒരിക്കലും പരമാത്മാവിന്റെ ഭക്തിയിൽ ലയിക്കാൻ സാധിക്കുകയില്ല .ഇവിടെ സ്വേച്ഛാചാരികളായ( അതായത് മനസ്സ് പറയുന്നത് കേട്ട് നടക്കുന്ന) ജീവികൾ ഇല്ലാതായിത്തീരുന്നത് കണ്ടിട്ടുണ്ട്
ਮਨ ਏਕੁ ਨ ਚੇਤਸਿ ਮੂੜ ਮਨਾ ॥ ഹേയ് മൂഢമായ മനസ്സ് നീ ഏകാഗ്രശിത്തനായി ആ പ്രഭുവിന്റെ സ്മരണയിൽ ലയിച്ചില്ല എങ്കിൽ
ਹਰਿ ਬਿਸਰਤ ਤੇਰੇ ਗੁਣ ਗਲਿਆ ॥੧॥ ਰਹਾਉ ॥ ദൈവത്തിൽ നിന്നും വിസ്മൃതനായി ഇരിക്കുന്ന നിൻറെ കഴുത്തിൽ യമൻറെ പാശ കയർ വന്നു വീഴും
ਨਾ ਹਉ ਜਤੀ ਸਤੀ ਨਹੀ ਪੜਿਆ ਮੂਰਖ ਮੁਗਧਾ ਜਨਮੁ ਭਇਆ ॥ അതുകൊണ്ട് മനസ്സ് ! നീ അകാല പുരുഷനായ ദൈവത്തോട് പ്രാർത്ഥിക്കുക ഞാൻ പതിയെ പതിയെ ഞാനിനിയോ അല്ല എൻറെ ജീവിതം മൂഢന്മാരെ പോലെ നിഷ്ഫലമായി തീർന്നിരിക്കുകയാണ്
ਪ੍ਰਣਵਤਿ ਨਾਨਕ ਤਿਨ ਕੀ ਸਰਣਾ ਜਿਨ ਤੂ ਨਾਹੀ ਵੀਸਰਿਆ ॥੨॥੩॥ ഹേ നാക്ക് !നിന്നെ മറക്കാതിരിക്കുന്ന ആ ഋഷിമാരുടെ ശരണത്തിൽ ഞാൻ എന്നെ സമർപ്പിക്കുന്നു അവരെ ഞാൻ പ്രണാമം ചെയ്യുന്നു
ਆਸਾ ਮਹਲਾ ੫ ॥ ആസാ മഹല
ਭਈ ਪਰਾਪਤਿ ਮਾਨੁਖ ਦੇਹੁਰੀਆ ॥ അല്ലയോ മനുഷ്യ നിനക്ക് ലഭിച്ചിരിക്കുന്ന ഈ മനുഷ്യജീവിതം
ਗੋਬਿੰਦ ਮਿਲਣ ਕੀ ਇਹ ਤੇਰੀ ਬਰੀਆ ॥ ഇതുതന്നെയാണ് ദൈവത്തിന് ചെന്നടയുവാൻ നിനക്ക് ലഭിച്ചിരിക്കുന്ന .അതായത് പ്രഭുവിന്റെ നാമസ്മരണം ചെയ്യുവാൻ വേണ്ടിയാണ് നിനക്ക് ഈ മാനവ ജന്മം ലഭിച്ചിരിക്കുന്നത്
ਅਵਰਿ ਕਾਜ ਤੇਰੈ ਕਿਤੈ ਨ ਕਾਮ ॥ ഇത് അല്ലാതെ ചെയ്യുന്ന യാതൊരുവിധമായ ലൗകിക കാര്യങ്ങളും നിനക്ക് പ്രയോജനം നൽകുകയില്ല
ਮਿਲੁ ਸਾਧਸੰਗਤਿ ਭਜੁ ਕੇਵਲ ਨਾਮ ॥੧॥ നീ ചെയ്യേണ്ടത് ഒന്നുമാത്രം ഋഷി മുനിമാരുടെ സമ്പർക്കത്തിൽ ഇരുന്നുകൊണ്ട് അകാല പുരുഷനായ ദൈവത്തിനെ സ്മരിക്കുക
ਸਰੰਜਾਮਿ ਲਾਗੁ ਭਵਜਲ ਤਰਨ ਕੈ ॥ അതുകൊണ്ട് ഈ സംസാരസാഗരത്തിൽ നിന്നും കരകയറുവാൻ ഉള്ള പരിശ്രമം തുടങ്ങുക
ਜਨਮੁ ਬ੍ਰਿਥਾ ਜਾਤ ਰੰਗਿ ਮਾਇਆ ਕੈ ॥੧॥ ਰਹਾਉ ॥ ഇല്ലെങ്കിൽ ഈ മായയാകുന്ന സ്നേഹത്തിൽ അകപ്പെട്ട നിൻറെ ജീവിതം ഇല്ലാതെ ആകും
ਜਪੁ ਤਪੁ ਸੰਜਮੁ ਧਰਮੁ ਨ ਕਮਾਇਆ ॥ മാനവാ!നീ ജപ തപസ്സോ അല്ലെങ്കിൽ സമയമെന്നോ ഒന്നും ചെയ്തിട്ടില്ല പുണ്യ കാര്യങ്ങൾ ഒന്നും തന്നെ ചെയ്തു പുണ്യം സമ്പാദിച്ചിട്ടും ഇല്ല
ਸੇਵਾ ਸਾਧ ਨ ਜਾਨਿਆ ਹਰਿ ਰਾਇਆ ॥ ഋഷി മുനിമാരുടെ സേവ ചെയ്തിട്ടില്ല നീ ദൈവത്തെ സ്മരിച്ചിട്ടുമില്ല
ਕਹੁ ਨਾਨਕ ਹਮ ਨੀਚ ਕਰੰਮਾ ॥ ഹേ നാനക് ഞങ്ങൾ വെറും ലഘു ജീവികളാണ്
ਸਰਣਿ ਪਰੇ ਕੀ ਰਾਖਹੁ ਸਰਮਾ ॥੨॥੪॥ നിൻറെ ശരണത്തിൽ വന്നുചേർന്നിട്ടുള്ള എന്നെ രക്ഷിക്കുക
ਸੋਹਿਲਾ ਰਾਗੁ ਗਉੜੀ ਦੀਪਕੀ ਮਹਲਾ ੧ സോഹില ഗൗഡി ദീപക്കി മെഹല
ੴ ਸਤਿਗੁਰ ਪ੍ਰਸਾਦਿ ॥ ഈശ്വരൻ ഒന്നേയുള്ളൂ അദ്ദേഹത്തെ സദ് ഗുരുവിൻറെ കൃപയാൽ ചെന്നടയുവാൻ സാധിക്കും
ਜੈ ਘਰਿ ਕੀਰਤਿ ਆਖੀਐ ਕਰਤੇ ਕਾ ਹੋਇ ਬੀਚਾਰੋ ॥ ഏതൊരു സംഗതിയിലാണ് നിരാകാരനായ ആ ദൈവത്തിൻറെ കീർത്തി ഗാനം പാടപ്പെടുന്നത് ആ രചയിതാവിന്റെ ഗുണങ്ങളെപ്പറ്റി സ്മരിക്കുന്നത്
ਤਿਤੁ ਘਰਿ ਗਾਵਹੁ ਸੋਹਿਲਾ ਸਿਵਰਿਹੁ ਸਿਰਜਣਹਾਰੋ ॥੧॥ ആ സത് സംഗതിയാകുന്ന വീട്ടിൽ ചെന്ന് സൃഷ്ടിയുടെ രചയിതാവായ ആ ദൈവത്തിൻറെ യശോഗാനം പാടുക അദ്ദേഹത്തിൻറെ നാമസ്മരണം ചെയ്യുക
ਤੁਮ ਗਾਵਹੁ ਮੇਰੇ ਨਿਰਭਉ ਕਾ ਸੋਹਿਲਾ ॥ അല്ലയോ മനുഷ്യ നീ ഭയരഹിതനായി ആ വാഹേ ഗുരുവിൻറെ പ്രശംസ സാഗീതം പാടുക
ਹਉ ਵਾਰੀ ਜਿਤੁ ਸੋਹਿਲੈ ਸਦਾ ਸੁਖੁ ਹੋਇ ॥੧॥ ਰਹਾਉ ॥ അതിന്റെ കൂടെത്തന്നെ ഇതും പറയുക ആ സദ്ഗുരുവിൽ ഞാൻ എന്നെ സമർപ്പിക്കുന്നു .അദ്ദേഹത്തെ സ്മരിക്കുന്നതുകൊണ്ട് എല്ലായിപ്പോഴും സുഖം ലഭിക്കുന്നു
ਨਿਤ ਨਿਤ ਜੀਅੜੇ ਸਮਾਲੀਅਨਿ ਦੇਖੈਗਾ ਦੇਵਣਹਾਰੁ ॥ ഹേ മനുഷ്യാ !ഈ ലോകത്തിലെഅനേകാനേകം ജീവികളെ രക്ഷിക്കുന്നവനായ ആ ദൈവം നിന്നിലും തൻറെ കൃപാദൃഷ്ടി ചൊരിയും
ਤੇਰੇ ਦਾਨੈ ਕੀਮਤਿ ਨਾ ਪਵੈ ਤਿਸੁ ਦਾਤੇ ਕਵਣੁ ਸੁਮਾਰੁ ॥੨॥ ആ ഈശ്വര നൽകപ്പെട്ട പദാർത്ഥങ്ങളുടെ മൂല്യം പറയുവാൻ സാധിക്കുകയില്ല കാരണം അത് അനന്തമാണ്
ਸੰਬਤਿ ਸਾਹਾ ਲਿਖਿਆ ਮਿਲਿ ਕਰਿ ਪਾਵਹੁ ਤੇਲੁ ॥ ഈ ലോകത്തിൽ നിന്നും വിട പറയുവാൻ ആദ്യം തന്നെ തീയതിയും ദിവസവും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.അതുകൊണ്ട് ആ വാഹി ഗുരുവിൻറെ അടയാനായി സംഗതികളായ മറ്റുള്ളവരുടെ സമ്പർക്കത്തിൽ ചേർന്ന് അതിനുള്ള ഉദ്യമം തുടങ്ങുക അതായത് മൃത്യു ആകുന്ന വിവാഹത്തിന് മുൻപ് തന്നെ ശുഭകർമ്മം പൂർത്തിയാക്കുക .
ਦੇਹੁ ਸਜਣ ਅਸੀਸੜੀਆ ਜਿਉ ਹੋਵੈ ਸਾਹਿਬ ਸਿਉ ਮੇਲੁ ॥੩॥ അല്ലയോ ! മിത്രങ്ങളെ !ഇപ്പോൾ നിങ്ങൾ സദ് ഗുരുവുമായി സമ്പർക്കത്തിൽ ചെന്നടയുവാനുള്ള മംഗള ആശംസകൾ നേരുക
ਘਰਿ ਘਰਿ ਏਹੋ ਪਾਹੁਚਾ ਸਦੜੇ ਨਿਤ ਪਵੰਨਿ ॥ ഓരോ വീട്ടിലേക്കും ഈ മംഗളപത്രം അയക്കപ്പെടുന്നുണ്ട് .നിത്യവും ഈ സന്ദേശം ഏതെങ്കിലും ഒരു വീട്ടിൽ ചെന്നടയുന്നുണ്ട് (നിത്യവും ഏതെങ്കിലും ഒരാൾ മൃത്യുവിനെ പ്രാപിക്കുന്നുണ്ട് )
ਸਦਣਹਾਰਾ ਸਿਮਰੀਐ ਨਾਨਕ ਸੇ ਦਿਹ ਆਵੰਨਿ ॥੪॥੧॥ ശ്രീ ഗുരുനാഥ് ദേവി പറയുന്നത് ഇങ്ങനെയാണ് അല്ലയോ ജീവാത്മാവേ മൃത്യുവാകുന്ന മംഗള പത്രം അയക്കുന്ന ദൈവത്തെ സ്മരിക്കുക കാരണം ആ ദിവസം അടുത്തു വരികയാണ്
ਰਾਗੁ ਆਸਾ ਮਹਲਾ ੧ ॥ രാകു ആസ മേഹല
ਛਿਅ ਘਰ ਛਿਅ ਗੁਰ ਛਿਅ ਉਪਦੇਸ ॥ ഈ സൃഷ്ടിയിൽ 6 ശാസ്ത്രങ്ങൾ ഉണ്ട് ആറ് ശാസ്ത്രങ്ങളുടെയും രചനയും ഉപദേശവും 6 രീതികളിൽ ചെയ്യപ്പെട്ടിരിക്കുന്നു
ਗੁਰੁ ਗੁਰੁ ਏਕੋ ਵੇਸ ਅਨੇਕ ॥੧॥ ഇതിന്റെയെല്ലാം മൂല തത്വം പരമാത്മാവാണ് അദ്ദേഹത്തിൻറെ രൂപം വ്യത്യസ്തമാണ്
ਬਾਬਾ ਜੈ ਘਰਿ ਕਰਤੇ ਕੀਰਤਿ ਹੋਇ ॥ അല്ലയോ മനുഷ്യ !ഏതൊരു ശാസ്ത്രമാകുന്ന വീട്ടിലാണോ നിരാകാരനായ ദൈവത്തെ പ്രശംസിക്കുന്നത് അദ്ദേഹത്തിൻറെ ഗുണഗാനം പാടപ്പെടുന്നത്
ਸੋ ਘਰੁ ਰਾਖੁ ਵਡਾਈ ਤੋਇ ॥੧॥ ਰਹਾਉ ॥ ശാസ്ത്രത്തെ നീ കൈക്കൊള്ളുക അങ്ങനെ ചെയ്യുന്നതുകൊണ്ട് ഇഹലോകത്തിലും പരലോകത്തിലും നിനക്ക് ആദരവ് ലഭിക്കുന്നു
ਵਿਸੁਏ ਚਸਿਆ ਘੜੀਆ ਪਹਰਾ ਥਿਤੀ ਵਾਰੀ ਮਾਹੁ ਹੋਆ ॥ നൊടി നിമിഷം മണിക്കൂർ തീയതി ദിവസം വാരം എല്ലാം ചേർന്ന് എങ്ങനെയാണോ ഒരു മാസം ആകുന്നത്
ਸੂਰਜੁ ਏਕੋ ਰੁਤਿ ਅਨੇਕ ॥ അതുപോലെ തന്നെ ഋതുക്കൾ അനേകാനേകം ഉണ്ടായിരുന്നാലും സൂര്യൻ ഒന്നേയുള്ളൂ (ഇതെല്ലാം തന്നെ സൂര്യൻറെ വേറെ വേറെ അംശങ്ങളാണ് ).
ਨਾਨਕ ਕਰਤੇ ਕੇ ਕੇਤੇ ਵੇਸ ॥੨॥੨॥ അങ്ങനെ തന്നെ നാനക്!കർത്താ പുരുഷൻറെ മുകളിൽ പറഞ്ഞിട്ടുള്ള എല്ലാ സ്വരൂപങ്ങളും ദർശിക്കാൻ സാധിക്കും .


© 2025 SGGS ONLINE
error: Content is protected !!
Scroll to Top