Page 8
ਸਰਮ ਖੰਡ ਕੀ ਬਾਣੀ ਰੂਪੁ ॥
ശ്രമഖണ്ഡത്തിൽ പരമേശ്വരന്റെ മേലുള്ള ഭക്തിക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത് .പരമേശ്വരന്റെ മേലുള്ള ഭക്തിക്കായി മുതിരുന്നസന്യാസിമാരുടെ വാണിയം മധുരമുള്ളതായിരിക്കും
ਤਿਥੈ ਘਾੜਤਿ ਘੜੀਐ ਬਹੁਤੁ ਅਨੂਪੁ ॥
ഈ അവസ്ഥയിൽ (ശ്രമകണ്ഡത്തിൽ) പ്രബുദ്ധമായ മനസ്സ് ഈശ്വരന്റെ ആ അദ്വിതീയ സ്വരൂപത്തെ രചിക്കാൻ തുടങ്ങുന്നു
ਤਾ ਕੀਆ ਗਲਾ ਕਥੀਆ ਨਾ ਜਾਹਿ ॥ ਜੇ ਕੋ ਕਹੈ ਪਿਛੈ ਪਛੁਤਾਇ ॥
അദ്ദേഹത്തിൻറെ വാക്കുകളെ ഒരിക്കലും പറയാൻ കഴിയില്ല ഒരുപക്ഷേ ആരെങ്കിലും അദ്ദേഹത്തിൻറെ മഹിമയെ പറ്റി പറയുവാനുള്ള േചഷ്ഠ കാണിക്കുന്നു എങ്കിൽ അവർക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടിവരും
ਤਿਥੈ ਘੜੀਐ ਸੁਰਤਿ ਮਤਿ ਮਨਿ ਬੁਧਿ ॥
അവിടെ വേദ ശ്രവണവും ജ്ഞാനവും മനസ്സും ബുദ്ധിയും എല്ലാം ഒന്ന് ചേരുന്നു
ਤਿਥੈ ਘੜੀਐ ਸੁਰਾ ਸਿਧਾ ਕੀ ਸੁਧਿ ॥੩੬॥
അവിടെ ദിവ്യബുദ്ധിയുള്ള ദേവന്മാരുടെയും സിദ്ധന്മാരുടെയും അവസ്ഥയ്ക്കുവേണ്ടി പ്രാപിക്കപ്പെട്ട അറിവും ഒന്ന് ചേരുന്നു
ਕਰਮ ਖੰਡ ਕੀ ਬਾਣੀ ਜੋਰੁ ॥
ഏതൊരു ഉപാസകരിൽ ആണോ പരമേശ്വരന്റെ കൃപ ഉണ്ടാകുന്നത് അവരുടെ വാണി ശക്തമായതായിരിക്കും
ਤਿਥੈ ਹੋਰੁ ਨ ਕੋਈ ਹੋਰੁ ॥
എവിടെയാണോ ഈ ഉപാസകർ ഉള്ളത് അവിടെ മറ്റാരും ഉണ്ടാകില്ല
ਤਿਥੈ ਜੋਧ ਮਹਾਬਲ ਸੂਰ ॥
ആ ഉപാസകരിൽ ദേഹത്തെ ജയിക്കുന്ന യോദ്ധാക്കളും ഇന്ദ്രിയങ്ങളെ ജയിക്കുന്ന മഹാബലികളും മറ്റ് ശൂരവീരന്മാരും ഉണ്ടാകും
ਤਿਨ ਮਹਿ ਰਾਮੁ ਰਹਿਆ ਭਰਪੂਰ ॥
അവിടെ പ്രഭു ശ്രീരാമൻ പരിപൂർണ്ണനായി കാണപ്പെടുന്നു
ਤਿਥੈ ਸੀਤੋ ਸੀਤਾ ਮਹਿਮਾ ਮਾਹਿ ॥
നിർഗുണ സ്വരൂപിയായ രാമൻറെ കൂടെ മഹിമ രൂപിയായ സീത ചന്ദ്രനെ പോലെ പ്രകാശമയമായും മനസ്സിന് ശീതള പ്രദാനം ചെയ്യുന്നതായും കാണപ്പെടുന്നു
ਤਾ ਕੇ ਰੂਪ ਨ ਕਥਨੇ ਜਾਹਿ ॥
ഈ അവസ്ഥയിൽ ഭക്തർ പൂർണ്ണമായും പരമേശ്വരന്റെ സ്തുതിയിൽ മുഴുകി ഇരിക്കും ഈ അവസ്ഥ പ്രാപിക്കുന്നവരുടെ ഗുണങ്ങളെപ്പറ്റി പറയുവാൻ സാധിക്കില്ല
ਨਾ ਓਹਿ ਮਰਹਿ ਨ ਠਾਗੇ ਜਾਹਿ ॥ ਜਿਨ ਕੈ ਰਾਮੁ ਵਸੈ ਮਨ ਮਾਹਿ ॥
അത്തരം ഭക്തന്മാർക്ക് മരണവും ഇല്ല ചതിക്കപ്പെടുകയും ഇല്ല ആരുടെ മനസ്സിലാണ് പരമാത്മാവായ രാമൻറെ സ്വരൂപം പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്
ਤਿਥੈ ਭਗਤ ਵਸਹਿ ਕੇ ਲੋਅ ॥
അവിടെ ഒരുപാട് ലോകത്തിലെ ഭക്തന്മാരും നിവാസം ചെയ്യുന്നു
ਕਰਹਿ ਅਨੰਦੁ ਸਚਾ ਮਨਿ ਸੋਇ ॥
ആരുടെ മനസ്സിലാണോ സത്യസുരൂപനായ നിരാകാരനായ ഈശ്വരൻ വസിക്കുന്നത് അവിടെ ആനന്ദം ഉണ്ടാകുന്നു
ਸਚ ਖੰਡਿ ਵਸੈ ਨਿਰੰਕਾਰੁ ॥
സത്യം ഉള്ളവരുടെ ഹൃദയത്തിൽ (സത്യഖണ്ഡത്തിൽ ) ആ നിരാകാരനും വാസം ചെയ്യുന്നു .അതായത് വൈകുണ്ഠലോകത്തിൽ എവിടെആണോ സദ്ഗുണികളുടെ വാസം ഉള്ളത് അവിടെ സദ്ഗുണ സ്വരൂപനായ പരമാത്മാവും വസിക്കുന്നു
ਕਰਿ ਕਰਿ ਵੇਖੈ ਨਦਰਿ ਨਿਹਾਲ ॥
പരമാത്മാവ് ഈ ലോകത്തെ രചിച്ചുകൊണ്ട് തന്റെ കൃപാദൃഷ്ടി അവരുടെ മേൽ വർഷിക്കുന്നു അതായത് അവർക്ക് പോഷണം നൽകുന്നു
ਤਿਥੈ ਖੰਡ ਮੰਡਲ ਵਰਭੰਡ ॥
സത്യഖണ്ഡത്തിൽ അനന്തം തന്നെയാണ് ഖണ്ഡ൦ മണ്ഡലം പിന്നെ ബ്രഹ്മാണ്ഡവും
ਜੇ ਕੋ ਕਥੈ ਤ ਅੰਤ ਨ ਅੰਤ ॥
ആരെങ്കിലും അതിന്റെ അന്തത്തെ പറ്റി പറയുവാൻ ആഗ്രഹിക്കുന്നു എന്നുണ്ടെങ്കിൽ അത് സാധിക്കുന്ന കാര്യമല്ല കാരണം അതിന് യാതൊരു അന്തവും ഇല്ല
ਤਿਥੈ ਲੋਅ ਲੋਅ ਆਕਾਰ ॥
അവിടെ വസിക്കുന്നവരുടെ എണ്ണവും അനേകമാണ് അവിടെയുള്ളവരുടെ അസ്തിത്വവും അനേകം ആണ്
ਜਿਵ ਜਿਵ ਹੁਕਮੁ ਤਿਵੈ ਤਿਵ ਕਾਰ ॥
പിന്നെ സർവ്വശക്തിമാനായ പരമേശ്വരൻ ഏത് തരത്തിലാണോ ആദേശം നൽകുന്നത് അതേ തരത്തിലാണ് കാര്യങ്ങളും നടത്തപ്പെടുന്നത്
ਵੇਖੈ ਵਿਗਸੈ ਕਰਿ ਵੀਚਾਰੁ ॥
തന്നാൽ രചിക്കപ്പെട്ട ഈ പ്രപഞ്ചത്തെ കണ്ട് അവിടെ നടക്കുന്ന ശുഭാശുഭങ്ങൾ ആയ കാര്യങ്ങളെ കണ്ടു അദ്ദേഹം സ്വയം സന്തോഷിക്കുന്നു
ਨਾਨਕ ਕਥਨਾ ਕਰੜਾ ਸਾਰੁ ॥੩੭॥
ഗുരുനാനക് ജി പറയുന്നത് ഇങ്ങനെയാണ് ഞാൻ പറഞ്ഞിട്ടുള്ള നിരാകാരനായ ആ ഈശ്വരന്റെ മൂല തത്വത്തെ ആർക്കും പറയാൻ കഴിയില്ല അത് അത്യധികം കഠിനമാണ്
ਜਤੁ ਪਾਹਾਰਾ ਧੀਰਜੁ ਸੁਨਿਆਰੁ ॥
അതിന് ഇന്ദ്രിയ എന്ന ആലയും സംയമം എന്ന തട്ടാനും ഉണ്ടായിരിക്കണം
ਅਹਰਣਿ ਮਤਿ ਵੇਦੁ ਹਥੀਆਰੁ ॥
അചഞ്ചലമായ ബുദ്ധിയാകുന്ന പർവ്വതവും ഗുരു ജ്ഞാനം ആകുന്ന ചുറ്റികയും ഉണ്ടായിരിക്കട്ടെ
ਭਉ ਖਲਾ ਅਗਨਿ ਤਪ ਤਾਉ ॥
നിരാകാരനായ ദൈവത്തിൻറെ മേലുള്ള ഭയത്തെ തുരുത്തി യായും തപോവുമായിമായ ജീവൻ ജീവിതത്തെ അഗ്നിയായും മാറ്റുക
ਭਾਂਡਾ ਭਾਉ ਅੰਮ੍ਰਿਤੁ ਤਿਤੁ ਢਾਲਿ ॥
ഹൃദയത്തിലുള്ള പ്രേമത്തെ ഒരു പാത്രം പോലെ ആക്കി അതിൽ അതിൽ നാമാമൃതത്തെ ഉരുക്കി എടുക്കണം
ਘੜੀਐ ਸਬਦੁ ਸਚੀ ਟਕਸਾਲ ॥
ഈ സത്യസന്ധമായ അച്ചിലാണ് നൈതിക ജീവിതം രചിച്ചിട്ടുള്ളത്.അതായത് അച്ചിൽ നിന്ന് മാത്രമേ സദ്ഗുണയായ ജീവിതം രൂപപ്പെടുത്തി എടുക്കാൻ സാധിക്കുകയുള്ളൂ
ਜਿਨ ਕਉ ਨਦਰਿ ਕਰਮੁ ਤਿਨ ਕਾਰ ॥
ആരിലാണോ ആ അകാല പുരുഷനായ ഈശ്വരന്റെ കൃപാദൃഷ്ടിയുള്ളത് അവർക്കു മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ
ਨਾਨਕ ਨਦਰੀ ਨਦਰਿ ਨਿਹਾਲ ॥੩੮॥
ഹേ നാനക് അത്തരം സദ്ഗുണിയായ ജീവജാലങ്ങൾ പരമാത്മാവിന്റെ കൃപയാൽ കൃതാർത്ഥരാകുന്നു
ਸਲੋਕੁ ॥
ശ്ലോകം
ਪਵਣੁ ਗੁਰੂ ਪਾਣੀ ਪਿਤਾ ਮਾਤਾ ਧਰਤਿ ਮਹਤੁ ॥
സമസ്ത സൃഷ്ടികളുടെയും ഗുരു വായുവാണ് പിതാവ് ജലവും പൃഥ്വി അമ്മയുമാണ്
ਦਿਵਸੁ ਰਾਤਿ ਦੁਇ ਦਾਈ ਦਾਇਆ ਖੇਲੈ ਸਗਲ ਜਗਤੁ ॥
രാത്രിയും പകലും സ്വന്തം കുഞ്ഞുങ്ങളെ േപാഷിപ്പിക്കുന്നത് പോലെ സമ്പൂർണ്ണ ലോകവും ഇവരുടെ മടിയിൽ കിടന്ന് കളിക്കുന്നു
ਚੰਗਿਆਈਆ ਬੁਰਿਆਈਆ ਵਾਚੈ ਧਰਮੁ ਹਦੂਰਿ ॥
ശുഭവും അശുഭവുമായ കർമ്മങ്ങളുടെ വിവേചനം ആ കാലപുരുഷന്റെ സഭയിൽ നടക്കും
ਕਰਮੀ ਆਪੋ ਆਪਣੀ ਕੇ ਨੇੜੈ ਕੇ ਦੂਰਿ ॥
അവരവരുടെ പാപ പുണ്യ കർമ്മങ്ങളുടെ ഫലങ്ങൾക്ക് അനുസരിച്ച് ജീവൻ പരമാത്മാവിന്റെ അടുേത്താ ദൂരെയോ ആകുന്നു
ਜਿਨੀ ਨਾਮੁ ਧਿਆਇਆ ਗਏ ਮਸਕਤਿ ਘਾਲਿ ॥
ആരാണ് പ്രഭു നാമത്തെ സ്മരണം ചെയ്യാൻ സാധിക്കുന്നത് അവർക്ക് ജപ തപങ്ങളാൽ ചെയ്യപ്പെട്ട ശ്രമങ്ങൾക്ക് ഫലം കിട്ടുന്നു
ਨਾਨਕ ਤੇ ਮੁਖ ਉਜਲੇ ਕੇਤੀ ਛੁਟੀ ਨਾਲਿ ॥੧॥
ഗുരുനാനക് ദേവ് ജി പറയുന്നത് ഇങ്ങനെയാണ് ഇങ്ങനെയുള്ള സത്ത് പ്രാണികളുടെ നാവ് പവിത്രമായി തീർന്നിരിക്കുന്നു എത്രയോ ജീവികൾ ഇവരെ അനുകരിച്ച് ഈ ആവാഗമന ചക്രത്തിൽ നിന്നും മുക്തരായിട്ടുണ്ട്
ਸੋ ਦਰੁ ਰਾਗੁ ਆਸਾ ਮਹਲਾ ੧
സൊ ദരു രാഗു ആസാമഹല
ੴ ਸਤਿਗੁਰ ਪ੍ਰਸਾਦਿ ॥
സദ് ഗുരുവിൻറെ ആശീർവാദത്താൽ നേടിയെടുക്കാൻ ആകുന്ന ദൈവം ഒന്നേയുള്ളൂ
ਸੋ ਦਰੁ ਤੇਰਾ ਕੇਹਾ ਸੋ ਘਰੁ ਕੇਹਾ ਜਿਤੁ ਬਹਿ ਸਰਬ ਸਮਾਲੇ ॥
ഹേ നിരാകാരനായ ദൈവമേ പറയാൻ കഴിയാത്ത നിൻറെ ആ ഭവന ദ എങ്ങനെയാണുള്ളത് നീ വസിക്കുന്ന സ്ഥാനം എങ്ങനെയാണ് എവിടെയാണോ നീ സമ്പൂർണ്ണ സൃഷ്ടികളെയും പരിപാലനം ചെയ്യുന്നത് (ഇതിനെപ്പറ്റി ഞാൻ എന്താണ് പറയുക )
ਵਾਜੇ ਤੇਰੇ ਨਾਦ ਅਨੇਕ ਅਸੰਖਾ ਕੇਤੇ ਤੇਰੇ ਵਾਵਣਹਾਰੇ ॥
അനന്ത സ്വരൂപനായ ദൈവമേ !നിൻറെ ഭവന കവാടത്തിൽ അനേകം പേർ ദിവ്യനാദങ്ങൾ വായിക്കുന്നു .അവിടെ അനേകം സംഗീത വിദ്വാന്മാരും ഉണ്ട്
ਕੇਤੇ ਤੇਰੇ ਰਾਗ ਪਰੀ ਸਿਉ ਕਹੀਅਹਿ ਕੇਤੇ ਤੇਰੇ ਗਾਵਣਹਾਰੇ ॥
നിൻറെ ഭവന കവാടത്തിൽ എത്രയോ സംഗീത ആലാപനം ചെയ്യുന്നവരുണ്ട്
ਗਾਵਨਿ ਤੁਧਨੋ ਪਵਣੁ ਪਾਣੀ ਬੈਸੰਤਰੁ ਗਾਵੈ ਰਾਜਾ ਧਰਮੁ ਦੁਆਰੇ ॥
(ഇവിടെ സംഗീതജ്ഞരെ പറ്റി വർണ്ണിക്കുന്നു )അകാല പുരുഷനായ ദൈവമേ !നിന്നെപ്പറ്റി വായു ജലം പിന്നെ അഗ്നി മുതലായ ദേവന്മാർ പാടുന്നു .പിന്നെ യമരാജനായ ധർമ്മരാജനും നിൻറെ ഭവന കവാടത്തിൽ നിൻറെ യശോ ഗാനം പാടുന്നു
ਗਾਵਨਿ ਤੁਧਨੋ ਚਿਤੁ ਗੁਪਤੁ ਲਿਖਿ ਜਾਣਨਿ ਲਿਖਿ ਲਿਖਿ ਧਰਮੁ ਬੀਚਾਰੇ ॥
ജീവികളുടെ പാപ പുണ്യങ്ങളുടെ കണക്കെഴുതുന്ന ചിത്രഗുപ്തനും നിൻറെ യശോഗാനം പാടുന്നു .ശുഭാശുഭങ്ങളായ കർമ്മങ്ങളെ കുറിച്ച് എഴുതി കണക്കെടുക്കുന്നു
ਗਾਵਨਿ ਤੁਧਨੋ ਈਸਰੁ ਬ੍ਰਹਮਾ ਦੇਵੀ ਸੋਹਨਿ ਤੇਰੇ ਸਦਾ ਸਵਾਰੇ ॥
നിന്നാൽ ശോഭ ആർജ്ജിച്ച ശിവനും ബ്രഹ്മാവും അവരവരുടെ ദേവി ശക്തികളുടെ കൂടെ നിൻറെ ഗുണഗാനം ചെയ്യുന്നു
ਗਾਵਨਿ ਤੁਧਨੋ ਇੰਦ੍ਰ ਇੰਦ੍ਰਾਸਣਿ ਬੈਠੇ ਦੇਵਤਿਆ ਦਰਿ ਨਾਲੇ ॥
ദേവന്മാരുടെ കൂടെ സിംഹാസനത്തിൽ ഇരിക്കുന്ന ഇന്ദ്രനും നിൻറെ മഹിമ പാടുന്നു
ਗਾਵਨਿ ਤੁਧਨੋ ਸਿਧ ਸਮਾਧੀ ਅੰਦਰਿ ਗਾਵਨਿ ਤੁਧਨੋ ਸਾਧ ਬੀਚਾਰੇ ॥
സമാധിയിലായ സിദ്ധന്മാർ പോലും നിൻറെ യശോഗാനം ചെയ്യുന്നു വിചാരവാന്മാരായ സാം നിൻറെ പ്രശംസ പുകഴ്ത്തി പാടുന്നു